AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: ഫുള്‍ ചിലവ് ബിസിസിഐ വക! വൈഭവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ മാതാപിതാക്കളും

Why BCCI is allowing Vaibhav Sooryavanshi’s parents to travel with India squad: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് 'കുട്ടി'യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്.

Vaibhav Sooryavanshi: ഫുള്‍ ചിലവ് ബിസിസിഐ വക! വൈഭവിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ മാതാപിതാക്കളും
Vaibhav SooryavanshiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Jun 2026 | 10:19 PM

India vs England: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് പുറപ്പെടുന്ന വൈഭവ് സൂര്യവംശിക്കൊപ്പം യാത്ര ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. വൈഭവ് ‘കുട്ടി’യാണെന്നത് പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുന്നത്. 15 വയസ് മാത്രമാണ് വൈഭവിന്റെ പ്രായം. മാതാപിതാക്കളുടെ ചെലവും ബിസിസിഐ വഹിക്കും. ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിയെ സീനിയർ ടീമിന്റെ ഭാഗമാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ കണക്കിലെടുത്തും, വിദേശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ സൂര്യവംശിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മാതാപിതാക്കളെ ഒപ്പം കൂട്ടാന്‍ ബിസിസിഐ അനുവദിച്ചത്.

വൈഭവ് ഇപ്പോഴും മൈനറാണെന്ന്‌ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസ് ഡിജിറ്റലിനോട് പറഞ്ഞു. ഇതിനുമുമ്പ് അണ്ടർ-19 ലോകകപ്പിലും മറ്റും തന്റെ സമപ്രായക്കാർക്കൊപ്പമായിരുന്നു വൈഭവ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ സീനിയേഴ്‌സിനൊപ്പം യാത്ര ചെയ്യുമ്പോള്‍ മാതാപിതാക്കളെയോ, കുടുംബത്തിലുള്ള മറ്റാരെയെങ്കിലുമോ കൂടെ കൂട്ടാന്‍ അനുവദിക്കുന്നതാണ്‌ ശരിയെന്ന് കരുതുന്നുവെന്നും സൈകിയ വ്യക്തമാക്കി.

വൈഭവിന്റെ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കും. അവർക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് പോകാം. കാരണം അവൻ ഒരു കുട്ടിയാണ്. സീനിയർ താരങ്ങള്‍ക്കൊപ്പം ഇടപഴകാന്‍ വൈഭവിന്‌ കുറച്ച് സമയം ആവശ്യമായി വരും. അതുകൊണ്ടാണ് പ്രത്യേക പരിഗണന നല്‍കിയത്‌. അവൻ കംഫർട്ടബിൾ ആയിരിക്കണമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.

Also Read: Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?

നിലവില്‍ എ ടീമിനൊപ്പം

നിലവിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിനൊപ്പമാണ് വൈഭവ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ ചെറുപ്രായത്തില്‍ വൈഭവിനെ സീനിയര്‍ ടീമിലെത്തിച്ചത്. ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശനിയാഴ്ച അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിലും, ഒപ്പം ഏഷ്യൻ ഗെയിംസിനുള്ള ടീമിലും വൈഭവിനെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 16-ാം വയസില്‍ സീനിയര്‍ ടീമിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയാക്കിയത്.

അവിശ്വസനീയമായ നിമിഷം

വൈഭവിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയ നിമിഷത്തെ അവിശ്വസനീയം എന്നാണ് പിതാവ് സഞ്ജീവ് സൂര്യവംശി വിശേഷിപ്പിച്ചത്. ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് അദ്ദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വൈഭവിനെ സച്ചിനോടോ ബ്രാഡ്മാനോടോ താരതമ്യം ചെയ്യുന്നത് ശരിയല്ല. ആ ഇതിഹാസങ്ങൾ അവിശ്വസനീയമാംവിധം ദീർഘകാലം ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്തി. വമ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചു. അവരുടെ കാല്‍ചുവട്ടിലെ പൊടിയുമായി പോലും വൈഭവിനെ ഇപ്പോള്‍ ഉപമിക്കാനാകില്ലെന്നും താരത്തിന്റെ പിതാവ് പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റും കളിക്കാനാണ് വൈഭവ് ആഗ്രഹിക്കുന്നത്. പ്രായം നോക്കി അവനെ വിലയിരുത്തുന്നതിനുപകരം, കഴിവിന്റെ പേരിൽ ആളുകൾ അവനെ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് സൂര്യവംശി പറഞ്ഞു.

English Summary

Fifteen-year-old Vaibhav Sooryavanshi has been selected for India’s senior T20I squad. The BCCI is letting his parents accompany him on the UK tour because he is a minor. The teenager earned his spot after a historic, record-breaking IPL 2026 season. He has broken Sachin Tendulkar’s long-standing record to join the national team.

Follow Us