AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Asian Games 2026: ഏഷ്യന്‍ ഗെയിംസിന് ബി ടീമിനെ അയക്കാന്‍ ബിസിസിഐയുടെ ആലോചന; സഞ്ജു ക്യാപ്റ്റനാകുമോ?

The BCCI and ACC are unhappy with the infrastructure in Japan: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 'ബി' ടീമിനെ അയക്കാന്‍ ബിസിസിഐയുടെ ആലോചന. ജപ്പാനിലെ സൗകര്യങ്ങളില്‍ ബിസിസിഐ അതൃപ്തിയിലാണ്. നിലവില്‍ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്.

Asian Games 2026: ഏഷ്യന്‍ ഗെയിംസിന് ബി ടീമിനെ അയക്കാന്‍ ബിസിസിഐയുടെ ആലോചന; സഞ്ജു ക്യാപ്റ്റനാകുമോ?
Sanju Samson Asian GamesImage Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Aug 2026 | 03:36 PM

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ‘ബി’ ടീമിനെ അയക്കാന്‍ ബിസിസിഐയുടെ ആലോചന. ജപ്പാനിലെ സൗകര്യങ്ങളില്‍ ബിസിസിഐ അതൃപ്തിയിലാണ്. ഇതാണ് ബി ടീമിനെ ജപ്പാനിലേക്ക് അയക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത്. ജപ്പാന്റെ സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും ബിസിസിഐയും എസിസിയും തൃപ്തരല്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ജപ്പാനിലേക്ക് നിരീക്ഷകനെ അയയ്ക്കാനാണ് ബിസിസിഐയുടെ നീക്കം. ഈ നിരീക്ഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാകും ബിസിസിഐ അന്തിമ തീരുമാനമെടുക്കുന്നത്. ക്രമീകരണങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ലെങ്കിൽ, ഒരു ബി ടീമിനെ അവിടേക്ക് അയയ്ക്കുന്നത് പരിഗണിക്കാനാണ് ബിസിസിഐയുടെ നീക്കം.

“ജപ്പാന്റെ സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും ബിസിസിഐ.യും എസിസിയും തൃപ്തരല്ല, ബോർഡ് ഒരു നിരീക്ഷകനെ അവിടേക്ക് അയയ്ക്കും. നിരീക്ഷകൻ അവരുടെ റിപ്പോർട്ട് ഞങ്ങൾക്ക് സമർപ്പിക്കും, ക്രമീകരണങ്ങൾ ശരിയായില്ലെങ്കിൽ, ഒരു ബി ടീമിനെ അവിടേക്ക് അയയ്ക്കുന്നത് പരിഗണിക്കും. ഡ്രസ്സിംഗ് റൂമുകൾ ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും വാഷ്‌റൂമുകൾ ആ ടെന്റുകളിൽ നിന്ന് വെറും 500 മീറ്റർ അകലെയാണെന്നും ഇത് കളിക്കാർക്ക് തൃപ്തികരമല്ലാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും ജപ്പാനിലെ ഉദ്യോഗസ്ഥരോട് എസിസി യോഗത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മുറികള്‍ വളരെ ചെറുതാണ്. ഇതും ആശങ്കയാണ്‌”, ബിസിസിഐ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.

സഞ്ജു അകത്തോ, പുറത്തോ?

നിലവില്‍ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ബി ടീമിനെ അയക്കാന്‍ തീരുമാനിച്ചാല്‍ സീനിയര്‍ താരമായ സഞ്ജുവടക്കം പുറത്താകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ തുടങ്ങിയവരെ പിന്‍വലിച്ചാല്‍ സഞ്ജുവിനെ ക്യാപ്റ്റനായി നിയമിക്കാനും സാധ്യതയുണ്ട്. ബിസിസിഐയുടെ അന്തിമ തീരുമാനം എന്താകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Also Read: Sanju Samson: ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍; സഞ്ജുവും അഭിഷേകും ‘സെന്റര്‍ ഓഫ് എക്‌സലന്‍സി’ല്‍

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡ്:

പുരുഷ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.

വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. കമാലിനി (വിക്കറ്റ് കീപ്പര്‍), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, നന്ദിനി ശർമ്മ.

English Summary

The BCCI and ACC are unhappy with the poor infrastructure and hotel arrangements provided for the Asian Games in Japan. Dressing rooms set up in tents and distant washrooms have raised serious concerns for player convenience.If conditions do not improve, India may replace its main squad with a secondary ‘B’ team.

Follow Us