AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Best Moments: വെട്ടോറിക്ക് പറ്റിയ ആന മണ്ടത്തരം; കോലി കാരണം ആര്‍സിബി തോറ്റ മത്സരം; മോര്‍ക്കലിന്റെ ആ പ്രഹരം മറക്കാനാകുമോ?

Recalling the 2012 CSK vs RCB Epic Clash: ഐപിഎല്‍ 2012 സീസണില്‍ ചെപ്പോക്കില്‍ നടന്ന ആര്‍സിബി-സിഎസ്‌കെ മത്സരം ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. ബാറ്റു കൊണ്ട് ടീമിനെ രക്ഷിക്കുന്ന വിരാട് കോലി, ബൗളിങ് കൊണ്ട് ടീമിനെ തോല്‍പിച്ച മത്സരം ആരാധകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അന്നത്തെ മത്സരം ചെന്നൈയുടെ ആര്‍ബി മോര്‍ക്കലാണ് കളി തിരിച്ചത്.

IPL Best Moments: വെട്ടോറിക്ക് പറ്റിയ ആന മണ്ടത്തരം; കോലി കാരണം ആര്‍സിബി തോറ്റ മത്സരം; മോര്‍ക്കലിന്റെ ആ പ്രഹരം മറക്കാനാകുമോ?
വിരാട് കോലി Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Mar 2026 | 04:03 PM

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. ആവേശത്തിലാണ് ആരാധകര്‍. ഈ ആവേശങ്ങള്‍ക്കിടയിലും പഴയ കളിയോര്‍മകള്‍ ആരാധകര്‍ക്കിടയില്‍ മിന്നിമായുന്നുണ്ട്. അതില്‍ ഒന്നാണ് 14 വര്‍ഷം മുമ്പ് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം.

വല്ലപ്പോഴും മാത്രം പന്തെറിയുന്നയാളാണ് വിരാട് കോലി. അന്ന് കോലി ഒറ്റ ഓവര്‍ എറിഞ്ഞതുകൊണ്ട് മാത്രം ആര്‍സിബി തോറ്റ ആ മത്സരം ആരാധകര്‍ക്ക് മറക്കാനാകില്ല. പക്ഷേ, കോലിയെ അല്ല, അന്നും ഇന്നും ആരാധകര്‍ പഴിക്കുന്നത് ആര്‍സിബി ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറിയുടെ ആന മണ്ടത്തരത്തെയാണ്. വാഴ്ത്തുന്നത് അന്നത്തെ ചെന്നൈ താരം ആല്‍ബി മോര്‍ക്കലിന്റെ പക്കാ ഹീറോയിസത്തെയും.

സംഭവം ഇങ്ങനെ. 206 റണ്‍സ് ചേസ് ചെയ്യുകയായിരുന്നു സിഎസ്‌കെ. അവസാന രണ്ടോവറില്‍ മാത്രം ചെന്നൈയ്ക്ക് വേണ്ടത് 43 റണ്‍സ്. കളി ജയിച്ചെന്ന് ആര്‍സിബിയും, തോറ്റെന്ന് സിഎസ്‌കെയും ഉറപ്പിച്ച നിമിഷം. പക്ഷേ, അവിടെയായിരുന്നു ആ ട്വിസ്റ്റ്.

Also Read: Sanju Samson: ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവും ഏകദിന ലോകകപ്പില്‍? ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ

നിര്‍ണായകമായ 19-ാം ഓവര്‍ എറിയാന്‍ അന്നത്തെ ആര്‍സിബി നായകന്‍ ഡാനിയല്‍ വെട്ടോറി ചുമതലപ്പെടുത്തിയത് സാക്ഷാല്‍ കോലിയെയായിരുന്നു. ആ തീരുമാനത്തിന്റെയും യുക്തി അന്നും, ഇന്നും ആരാധകര്‍ക്ക് മനസിലായിട്ടില്ല. അങ്ങനെ കോലി പന്തെറിയാനെത്തി. ബാറ്റ് ചെയ്യുന്നത് ആര്‍ബി മോര്‍ക്കലും.

ആദ്യ പന്തില്‍ ഫോര്‍. രണ്ടാം പന്ത് സിക്‌സ്. മൂന്നാം പന്ത് വീണ്ടും ഫോര്‍. ആര്‍സിബിക്ക് കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയ നിമിഷം. നാലാം പന്തിലും സിക്‌സ്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്. ആറാം പന്ത് പിന്നെയും സിക്‌സ്. അങ്ങനെ ആ ഓവറില്‍ മോര്‍ക്കല്‍ അടിച്ചുകൂട്ടിയത് 28 റണ്‍സ്. കളി മാറിമറിഞ്ഞു. ആര്‍സിബിക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 15 റണ്‍സ് മാത്രം. വിനയ് കുമാര്‍ എറിഞ്ഞ 20-ാം ഓവറില്‍ അധികം വിയര്‍ക്കാതെ വിജയലക്ഷ്യം മറികടക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശോജ്ജ്വലമായ പോരാട്ടങ്ങളിലൊന്നിനായിരുന്നു ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

കോലിയെ പന്തെറിയാന്‍ ഏല്‍പിച്ച വെട്ടോറിയുടെ തീരുമാനത്തെ ചെന്നൈ ആരാധകര്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നുണ്ടാകാം. അന്നത്തെ പ്രകടനം തന്റെ കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയെന്നായിരുന്നു പിന്നീടൊരിക്കല്‍ മോര്‍ക്കല്‍ പ്രതികരിച്ചത്. എന്തുകൊണ്ടാണ് 19-ാം ഓവര്‍ കോലിയെ ഏല്‍പിച്ചതെന്ന്‌ തനിക്കും മനസിലായില്ലെന്നാണ് മോര്‍ക്കല്‍ പറഞ്ഞത്. ആരാധകരും അത് തന്നെയാകാം ചിന്തിക്കുന്നത്; എന്തിനായിരിക്കും വെട്ടോറി അന്ന് അത്തരത്തിലൊരു തീരുമാനം എടുത്തത്?

Follow Us