AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവും ഏകദിന ലോകകപ്പില്‍? ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ

Sanju Samson eyeing a place in the ODI World Cup squad: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഏകദിന ലോകകപ്പില്‍ ഇടം നേടാന്‍ സഞ്ജു സാംസണിനും സാധ്യത. ഏകദിന ലോകപ്പിനുള്ള 20 അംഗ താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കി. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കും.

Sanju Samson: ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവും ഏകദിന ലോകകപ്പില്‍? ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Mar 2026 | 03:24 PM

2027-ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുന്നതിനുള്ള സാധ്യതകള്‍ സജീവമാക്കാന്‍, ഈ ഐപിഎല്ലിലെ പ്രകടനം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് നിര്‍ണായകമാകും. നിലവില്‍ ഏകദിന ലോകകപ്പിനുള്ള 20 അംഗ താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടോയെന്നാണ് റിപ്പോര്‍ട്ട്. ഈ ലിസ്റ്റില്‍ സഞ്ജു ഉണ്ടോയെന്ന് വ്യക്തമല്ല. ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ ആയിരുന്നതിനാല്‍ സഞ്ജു 20 അംഗ ലിസ്റ്റില്‍ ഉള്‍പ്പെടാനാണ് സാധ്യത.

മാത്രമല്ല, ഏകദിനത്തില്‍ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു. അവസാനം കളിച്ച രാജ്യാന്തര ഏകദിനത്തില്‍ താരം സെഞ്ചുറി നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവസരം ലഭിച്ചില്ല. ടോപ് ഓര്‍ഡറില്‍ വേക്കന്‍സിയില്ലാത്തതാണ് തിരിച്ചടിയായത്. വിക്കറ്റ് കീപ്പര്‍ സ്ഥാനം കെ.എല്‍. രാഹുല്‍ അരക്കിട്ടുറപ്പിച്ചതോടെ അതും സഞ്ജുവിന് പ്രതിസന്ധിയായി.

അടുത്തിടെ നടന്ന വിവിധ ഏകദിന മത്സരങ്ങളില്‍ ഋഷഭ് പന്ത്, ധ്രുവ് ജൂറല്‍ എന്നിവരെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനം, ടീം മാനേജ്‌മെന്റിന്റെ കണ്ണ് തുറപ്പിച്ചേക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: Sanju Samson: ‘സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റനാക്കില്ല? അങ്ങനെയൊരു തെറ്റ് ചെയ്യില്ല’

ഐപിഎല്‍ നിര്‍ണായകം

20 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയെങ്കിലും, ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അന്തിമ സ്‌ക്വാഡിനെ തിരഞ്ഞെടുക്കൂവെന്നാണ് ബിസിസിഐയുടെ നിലപാട്. ബിസിസിഐ സെലക്ടര്‍മാര്‍ ഐപിഎല്ലിലെ മിക്ക മത്സരങ്ങളും മോണിറ്റര്‍ ചെയ്യും. ഓരോ സെലക്ടറും ആഴ്ചയിൽ ഒരു മത്സരമെങ്കിലും നേരിട്ട് നിരീക്ഷക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചതായാണ് വിവരം,

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനോ 2028 ടി20 ലോകകപ്പിനോ ഉള്ള ടീം തിരഞ്ഞെടുപ്പിൽ സെലക്ടർമാർ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ്‌ കൃഷ്ണ, അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരെ നാല് ബൗളർമാരെ സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കും.

Follow Us