AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎലും രാജ്യാന്തര മത്സരങ്ങളും നടത്താം; അനുമതി നൽകി സംസ്ഥാനസർക്കാർ

Chinnaswamy Stadium Ban Lifted: ചിന്നസ്വാമി സ്റ്റേഡിയത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. സംസ്ഥാന സർക്കാരാണ് വിലക്ക് നീക്കിയത്.

Chinnaswamy Stadium: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎലും രാജ്യാന്തര മത്സരങ്ങളും നടത്താം; അനുമതി നൽകി സംസ്ഥാനസർക്കാർ
ചിന്നസ്വാമി സ്റ്റേഡിയംImage Credit source: Social Media
Abdul Basith
Abdul Basith | Published: 18 Jan 2026 | 12:16 PM

ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കി കർണാടക സർക്കാർ. സ്റ്റേഡിയത്തിൽ ഐപിഎലും രാജ്യാന്തര മത്സരങ്ങളും നടത്താനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഐപിഎലിന് ശേഷം ചിന്നസ്വാമിയിൽ ഐപിഎലോ രാജ്യാന്തര മത്സരങ്ങളോ നടന്നിരുന്നില്ല.

വാർത്താ കുറിപ്പിലൂടെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾക്ക് അനുസൃതമായാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ വിലക്ക് നീക്കാനുള്ള അനുമതി ലഭിച്ചത്. ഇതെല്ലാം പൂർത്തീകരിക്കാൻ കഴിയുമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷന് ഉറപ്പുണ്ട്. ഇതിനകം തന്നെ എക്സ്പേർട്ട് റിവ്യൂ കമ്മിറ്റിയ്ക്ക് മുന്നിൽ വിശദമായ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. സുരക്ഷയും ക്രൗഡ് മാനേജ്മെൻ്റും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ് എന്നും അധികൃതർ അറിയിച്ചു.

Also Read: India vs New Zealand: ജയിക്കുന്ന ടീമിന് പരമ്പര; ഇന്ത്യ – ന്യൂസീലൻഡ് മൂന്നാം ഏകദിനം ഇന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 ആരാധകർ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ മത്സരങ്ങൾ വിലക്കിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയുടെ മത്സരങ്ങൾ ചിന്നസ്വാമിയിൽ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ അനുമതി നൽകാതിരുന്നതിനാൽ ഇവിടെനിന്ന് മാറ്റിയിരുന്നു. ഈ മത്സരങ്ങൾ പിന്നീട് ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ വച്ചാണ് നടത്തിയത്. വനിതാ ലോകകപ്പ് മത്സര വേദികളിൽ ചിന്നസ്വാമി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് മാറ്റി. ടി20 ലോകകപ്പ് വേദികളിൽ ചിന്നസ്വാമി സ്റ്റേഡിയത്തെ പരിഗണിച്ചിട്ടുമില്ല. പുതിയ ബോർഡ് പ്രസിഡൻ്റായ വെങ്കിടേഷ് പ്രസാദ്, ചിന്നസ്വാമിയിലേക്ക് ഐപിഎലും രാജ്യാന്തര മത്സരങ്ങളും തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

ഇതോടെ വരുന്ന ഐപിഎൽ സീസണിൽ ആർസിബിയുടെ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്നുറപ്പായി. 2027 ഏകദിന ലോകകപ്പ് വേദികളിലും ചിന്നസ്വാമിയുണ്ടാവും.