AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs New Zealand: ജയിക്കുന്ന ടീമിന് പരമ്പര; ഇന്ത്യ – ന്യൂസീലൻഡ് മൂന്നാം ഏകദിനം ഇന്ന്

IND vs NZ Third ODI Preview: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് നടക്കും. ഇന്നത്തെ കളി വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

India vs New Zealand: ജയിക്കുന്ന ടീമിന് പരമ്പര; ഇന്ത്യ – ന്യൂസീലൻഡ് മൂന്നാം ഏകദിനം ഇന്ന്
ഇന്ത്യ - ന്യൂസീലൻഡ്Image Credit source: PTI
Abdul Basith
Abdul Basith | Published: 18 Jan 2026 | 07:05 AM

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ കളി വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരവിജയികൾ പരമ്പര സ്വന്തമാക്കും. ഉച്ചയ്ക്ക് 1.30ന് ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

തുടരെ അവസരങ്ങൾ ലഭിച്ചിട്ടും തൃപ്തികരമായ പ്രകടനം നടത്താൻ കഴിയാത്ത പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇന്നത്തെ കളി അർഷ്ദീപ് സിംഗിന് അവസരം ലഭിച്ചേക്കും. തുടരെ നിരാശപ്പെടുത്തുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം അക്സർ പട്ടേൽ ടീമിലെത്താനും ഇടയുണ്ട്. എന്നാൽ, നിതീഷ് കുമാർ റെഡ്ഡി ടീമിൽ തുടർന്നേക്കും.

Also Read: Shubman Gill: കളിക്കേണ്ടത് ഇൻഡോറിൽ; ഗിൽ എത്തിയത് മൂന്ന് ലക്ഷത്തിന്റെ വാട്ടർ പ്യൂരിഫയറുമായി?

ഇന്നത്തെ കളി രോഹിത് ശർമ്മയ്ക്കും നിർണായകമാണ്. തുടക്കം കിട്ടിയിട്ടും മികച്ച സ്കോറുകൾ കണ്ടെത്താൻ കഴിയാതിരുന്ന രോഹിതിന് ഇന്ന് കൂടി പരാജയപ്പെട്ടാൽ ടീമിലെ സ്ഥാനം നഷ്ടമായേക്കും. യശസ്വി ജയ്സ്വാൾ അവസരം കാത്തിരിക്കുമ്പോൾ രോഹിതിന് ഇന്നത്തെ കളി ഫിഫ്റ്റിയെങ്കിലും നേടിയേ മതിയാവൂ.

ആദ്യ കളി 301 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ വിജയിച്ചത്. 93 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യൻ വിജയത്തിൻ്റെ ചുക്കാൻ പിടിച്ചത്. രണ്ടാമത്തെ കളി ഇന്ത്യ മുന്നോട്ടുവച്ച 285 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് പിന്തുടർന്ന് വിജയിച്ചു. 112 റൺസ് നേടിയ കെഎൽ രാഹുലിന് മറുപടിയായി 131 റൺസ് നേടി പുറത്താവാതെ നിന്ന ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിന് ജയം സമ്മാനിച്ചത്. ആദ്യ കളി 84 റൺസ് നേടിയ മിച്ചൽ ഗംഭീര ഫോമിലാണ്.

ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമുണ്ട്. ഈ മാസം 21നാണ് ടി20 പരമ്പര ആരംഭിക്കുക. ജനുവരി 31നാണ് ടി20 പരമ്പര അവസാനിക്കുക.