Yuzvendra Chahal: ‘രണ്ടാമത്തെ മാസത്തിൽ തന്നെ അയാൾ എന്നെ ചതിച്ചു’; യുസ്‌വേന്ദ്ര ചഹലിനെതിരെ വെളിപ്പെടുത്തലുമായി ധനശ്രീ

Dhanashree Varma About Yuzvendra Chahal: വിവാഹജീവിതത്തിൻ്റെ രണ്ടാം മാസത്തിൽ തന്നെ ചഹൽ തന്നെ ചതിച്ചു എന്ന് ധനശ്രീ വർമ്മ. ഒരു റിയാലിറ്റി ഷോയിൽ വച്ചാണ് വെളിപ്പെടുത്തൽ.

Yuzvendra Chahal: രണ്ടാമത്തെ മാസത്തിൽ തന്നെ അയാൾ എന്നെ ചതിച്ചു; യുസ്‌വേന്ദ്ര ചഹലിനെതിരെ വെളിപ്പെടുത്തലുമായി ധനശ്രീ

യുസ്‌വേന്ദ്ര ചഹൽ, ധനശ്രീ വർമ്മ

Published: 

01 Oct 2025 07:20 AM

സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഭാര്യ ധനശ്രീ വർമ്മ. റൈസ് ആൻഡ് ഫാൾ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ. നടി കുബ്റ സേഠുമായുള്ള സംഭാഷണത്തിനിടെയാണ് ധനശ്രീ തൻ്റെ വിവാഹത്തകർച്ചയെപ്പറ്റി സൂചിപ്പിച്ചത്. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

“ഇത് ശരിയാവില്ല, ഈ വിവാഹജീവിതത്തിൽ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു’ എന്ന് തനിക്ക് മനസ്സിലായത് എപ്പോഴാണ്” എന്ന് കുബ്റ ചോദിക്കുന്നു. “ആദ്യ വർഷം തന്നെ. രണ്ടാം മാസത്തിൽ തന്നെ ഞാൻ അയാളുടെ ചതി പിടികൂടി.”- ധനശ്രീ മറുപടി പറയുന്നു. വ്യവസായിയായ അഷ്നീർ ഗ്രോവർ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് റൈസ് ആൻഡ് ഫാൾ.

Also Read: OTT Releases : പുതിയ സിനിമകൾ കണ്ട് പുജ അവധി പൊളിക്കാം; ഈ ആഴ്ചത്തെ ഒടിടി റിലീസകുൾ ഇന്ന് മുതൽ

യുസ്‌വേന്ദ്ര ചഹാലുമായുള്ള വിവാഹമോചനം അറിയിച്ചതുമുതൽ ധനശ്രീ വർമ്മ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. ജീവനാംശത്തിൻ്റെ പേരിലായിരുന്നു ആദ്യത്തെ ആക്രമണം. പണം നോക്കി ക്രിക്കറ്ററെ വിവാഹം കഴിച്ചു എന്നും ജീവനാംശത്തിന് വേണ്ടിയാണ് വിവാഹമോചിതയാവുന്നതെന്നും ആളുകൾ ധനശ്രീയെ കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങൾ ധനശ്രീ തള്ളിയിരുന്നു. ജീവനാംശം അവർ ആവശ്യപ്പെട്ടിരുന്നതുമില്ല. നിയമം അനുസരിച്ച് 4.75 കോടി രൂപയുടെ ജീവനാംശം ചഹൽ നൽകണമെന്ന് കോടതി ഉത്തരവായിരുന്നു. ഇത് ധനശ്രീ ചോദിച്ചുവാങ്ങിയതല്ല.

ഇതിന് ശേഷം റേഡിയോ ജോക്കിയായ ആർജെ മഹ്‌വാഷുമായി ചഹൽ പ്രണയബന്ധത്തിലായി. പിന്നീടാണ് ഇവരുടെ വിവാഹമോചന വിധി വന്നത്. വിധി കേൾക്കാൻ കോടതിയിലെത്തിയ ചഹൽ ധനശ്രീയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ടിഷർട്ട് അണിഞ്ഞതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതിൻ്റെ പേരിൽ വീണ്ടും ധനശ്രീ അവഹേളനം നേരിട്ടു. ഈ സമയത്തൊക്കെ അവർ നിശബ്ദയായിരുന്നു. ഇതാദ്യമായാണ് ചഹലിനെതിരെ ധനശ്രീ പരസ്യമായ പ്രതികരണം നടത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 20നാണ് ഇരുവരും തമ്മിൽ ഔദ്യോഗികമായി വേർപിരിയുന്നത്.

വിഡിയോ കാണാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും