Fact Check: അമിത് ഷാ സഞ്ജുവിന് സമ്മാനമായി കാര്‍ കൊടുത്തോ? യാഥാര്‍ത്ഥ്യമിതാണ്‌

Fact check story related to cricket: കേന്ദ്രമന്ത്രി അമിത് ഷാ, സഞ്ജുവിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയെന്ന വ്യാജ വിവരം നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നു. എഐ ചിത്രങ്ങളുടെ സഹായത്തോടെയാണ് പ്രചാരണം.

Fact Check: അമിത് ഷാ സഞ്ജുവിന് സമ്മാനമായി കാര്‍ കൊടുത്തോ? യാഥാര്‍ത്ഥ്യമിതാണ്‌

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം

Published: 

10 Mar 2026 | 06:55 PM

വ്യാജ പ്രചരണങ്ങളുടെ കുത്തൊഴുക്കുകള്‍ സോഷ്യല്‍ മീഡിയയിലെ പതിവുകാഴ്ചകളാണ്. റീച്ചിന് വേണ്ടിയും, ഗൂഢലക്ഷ്യങ്ങള്‍ക്കായും ഇത്തരം പ്രചരണങ്ങള്‍ വ്യാപകമാവുകയാണ്. സമീപകാലത്ത് എഐ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നത്. പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്ന് അറിയാതെ വിശ്വസിക്കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ഒരു വ്യാജപ്രചരണം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സഞ്ജുവിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയെന്ന വ്യാജ വിവരം നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എഐ ചിത്രങ്ങളുടെ സഹായത്തോടെയാണ് വ്യാജ പ്രചാരണം.

Also Read: Sanju Samson: ‘സഞ്ജുവിന് ക്യാപ്റ്റന്‍സി കിട്ടിയാലും അത്ഭുതമില്ല, ടെസ്റ്റ് കളിക്കുമെന്ന് തോന്നുന്നില്ല’

‘ലോകകപ്പ് ഫൈനലിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണിന് അമിത് ഷാ ഒരു ആഡംബര കാർ സമ്മാനമായി നൽകി’ എന്ന ക്യാപ്ഷനോടെയാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാജ പ്രചരണം നടത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍

യാഥാര്‍ത്ഥ്യം അറിയാം

ഈ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ടിവി 9 മലയാളം നടത്തിയ വസ്തുതാപരിശോധനയില്‍ വ്യക്തമായി. ഏതെങ്കിലും മന്ത്രിമാര്‍ ഏതെങ്കിലും താരത്തിന് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്ന പതിവില്ല. ഇഷാന്‍ കിഷനും, സഞ്ജു സാംസണും അമിത് ഷാ 10 കോടി രൂപ നല്‍കിയെന്ന വ്യാജ പ്രചരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതും എഐ ചിത്രങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്.

എന്നാല്‍ ഇത് വ്യാജ പോസ്റ്റുകളാണ് എന്നറിയാതെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇത് വ്യാജ പ്രചരണമാണെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Follow Us
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌