AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപാവലി നാളിൽ വിളക്കുകൾ തെളിയിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

Diwali 2026 Lightning Rules:വീടിന്റെ സ്വീകരണമുറി അടുക്കള അതായത് അന്നപൂർണേശ്വരിയുടെ സാന്നിധ്യത്തിന് വേണ്ടിയാണിത് കിടപ്പുമുറിയുടെ വാതിൽക്കൽ എന്നിവിടങ്ങളിലും രൂപങ്ങൾ തെളിയിക്കാം.കൂടാതെ വീടിന്റെ പുറം ഭാഗങ്ങളിലും വരാന്തകളിലും ജനൽ പാളികളിലും വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നത് ഇരുട്ടിനെ പ്രകാശം പരത്തുന്നതിന് സഹായിക്കും...ഈ വർഷത്തെ ദീപാവലി വരുന്നത് നവംബർ 8 ഞായറാഴ്ചയാണ്.

Diwali 2026: ദീപാവലി നാളിൽ വിളക്കുകൾ തെളിയിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
Diwali Lightning RulesImage Credit source: PTI Photos
Ashli C
Ashli C | Updated On: 02 Nov 2026 | 07:43 PM

പ്രകാശത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ദീപാവലിയെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു ഇരുളിനെ അകറ്റി പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുന്ന ഈ ദീപാവലിയിൽ വീടുകളിലും മനസ്സുകളിലും ഒരുപോലെ പ്രകാശം പരത്തുകയാണ്. ഈ വർഷത്തെ ദീപാവലി വരുന്നത് നവംബർ 8 ഞായറാഴ്ചയാണ്.

ദീപാവലിയുടെ ആഘോഷവേളയിൽ വിളക്കുകൾ തെളിയിക്കുമ്പോൾ ആത്മീയവും ആരോഗ്യവും പരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിളക്കുകൾ എവിടെയൊക്കെ എത്രയെണ്ണം കത്തിക്കണമെന്നതിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് താഴെ നൽകുന്നത്.

ALSO READ:ദയവുചെയ്ത് ഈ 3 രാശികൾ നാളെ മുതൽ അനാവശ്യമായി സംസാരിക്കരുത്! ബുധൻ സംക്രമിക്കുന്നു

വീടിന്റെ പ്രധാന വാതിൽ

ഐശ്വര്യത്തിന്റെ ദേവി ആയ ലക്ഷ്മിദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിനുവേണ്ടി വീടിന്റെ പ്രധാന പ്രവേശന കവാടത്തിന് ഇരുവശത്തുമായി വിളക്കുകൾ തെളിയിക്കുന്നത് വളരെ ഉത്തമമാണ്.

പൂജാമുറി

വീടിന്റെ ഐശ്വര്യ കേന്ദ്രമായ പൂജാമുറിയിൽ ദൈവത്തിനു മുന്നിലായി നിലവിളക്കും ചിരാതും നിർബന്ധമായും കത്തിക്കണം.

തുളസിത്തറ

ഹൈന്ദവ ആചാരപ്രകാരം തുളസിത്തറയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തുന്നത് വീട്ടിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരും.

വീടിന്റെ വിവിധ ഭാഗങ്ങൾ

വീടിന്റെ സ്വീകരണമുറി അടുക്കള അതായത് അന്നപൂർണേശ്വരിയുടെ സാന്നിധ്യത്തിന് വേണ്ടിയാണിത് കിടപ്പുമുറിയുടെ വാതിൽക്കൽ എന്നിവിടങ്ങളിലും രൂപങ്ങൾ തെളിയിക്കാം.കൂടാതെ വീടിന്റെ പുറം ഭാഗങ്ങളിലും വരാന്തകളിലും ജനൽ പാളികളിലും വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നത് ഇരുട്ടിനെ പ്രകാശം പരത്തുന്നതിന് സഹായിക്കും.

എത്ര വിളക്കുകൾ കത്തിക്കണം?

ദീപാവലിക്ക് ഇത്ര വിളക്കുകളെ കത്തിക്കാൻ പാടുള്ളൂ എന്ന കർശനമായിട്ടുള്ള നിയമങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും ഒറ്റ സംഖ്യകളിൽ അതായത് 5, 11, 2, 51,… എന്നിങ്ങനെ ചിരാതുകൾ തെളിയിക്കുന്നത് പരമ്പരാഗതമായി വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്.

പൂജാമുറിയിലും പ്രവേശന കവാടത്തിലും എണ്ണയോ നെയ്യോ ഒഴിച്ച് തിരിയിട്ട രണ്ട് പ്രധാന നിലവിളക്കുകളോ വലിയ മൺചിരാകുകളോ കത്തിക്കുന്നത് നന്ന്.കൂടാതെ വീട് മുഴുവൻ പ്രകാശമാക്കിയുള്ളതാക്കി മാറ്റുവാൻ നിങ്ങളുടെ സൗകര്യത്തിനും വലുപ്പത്തിനും അനുസരിച്ച് എത്ര ചിരാതുകൾ വേണമെങ്കിലും നിങ്ങൾക്ക് തെളിയിക്കാം.

ശ്രദ്ധിക്കേണ്ട മറ്റു പ്രധാന കാര്യങ്ങൾ വിളക്ക് നല്ല ശുദ്ധമായ എള്ള് എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ പശുവിന്റെ നെയ്യ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം. അതുപോലെതന്നെ വീടുകളിൽ എണ്ണ വിളക്കുകളും മൺചിരാതുകളും കത്തിക്കുമ്പോൾ കർട്ടനുകൾ തുണികൾ പേപ്പറുകൾ തുടങ്ങിയവ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളിൽ നിന്നും സുരക്ഷിത അകലം പാലിക്കണം. കൂടാതെ വിളക്ക് കൊളുത്തിനു മുമ്പായി കുളിച്ച് ശുദ്ധിയായി ഈ വർഷത്തെ ദീപാവലി സന്തോഷത്തോടെയും മനസ്സമാധാനത്തോടെയും വരവേൽക്കുക.

ENGLISH SUMMARY

Towns and cities are all set to welcome Diwali, the festival of light and prosperity. By dispelling darkness and kindling the flame of hope, this festival brings radiance to both our homes and our minds. This year, Diwali falls on Sunday, November 8th. As we light lamps during the celebrations, it is worth keeping in mind certain aspects related to spirituality and health.

Follow Us