AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rohit Sharma: ബസിന്റെ പടിയില്‍ നിന്ന് കാലുതെറ്റി വീണ് രോഹിത് ശര്‍മ? സംഭവം തിരുവനന്തപുരത്ത്!

Did Rohit Sharma suffer an injury scare in Kerala : ബസിന്റെ പടിയില്‍ രോഹിത് തെന്നിവീഴുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഉടന്‍ തന്നെ പൊലീസും, അവിടെയുണ്ടായിരുന്നവരും ഓടിയെത്തി രോഹിതിനെ പിടിച്ചെഴുന്നേല്‍പിച്ചു. വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ അമ്പരപ്പോടെ ഇത് നോക്കിനില്‍ക്കുന്നതും വീഡിയോയിലുണ്ട്.

Rohit Sharma: ബസിന്റെ പടിയില്‍ നിന്ന് കാലുതെറ്റി വീണ് രോഹിത് ശര്‍മ? സംഭവം തിരുവനന്തപുരത്ത്!
Rohit Sharma falls off bus stairsImage Credit source: x.com/Cric_Mukku
Jayadevan AM
Jayadevan AM | Published: 28 Sep 2026 | 05:26 PM

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബസില്‍ നിന്ന് വീണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു. ഇറങ്ങുന്നതിനിടെ ബസിന്റെ പടിയില്‍ രോഹിത് തെന്നിവീഴുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഉടന്‍ തന്നെ പൊലീസും, അവിടെയുണ്ടായിരുന്നവരും ഓടിയെത്തി രോഹിതിനെ പിടിച്ചെഴുന്നേല്‍പിച്ചു. ‘മുക്കു’ എന്ന എക്‌സ് ഹാന്‍ഡിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ അമ്പരപ്പോടെ ഇത് നോക്കിനില്‍ക്കുന്നതും വീഡിയോയിലുണ്ട്. പ്രചരിക്കുന്ന വീഡിയോ എത്രത്തോളം ആധികാരികമാണെന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആശങ്ക രേഖപ്പെടുത്തി ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും താരത്തിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.

വൈറല്‍ വീഡിയോ കാണാം

അതേസമയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണറായി ക്രീസിലെത്തിയ താരത്തിന് 35 പന്തില്‍ 32 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രണ്ട് ഫോറുകളും, മൂന്ന് സിക്‌സറുകളും നേടി. അല്‍സാരി ജോസഫ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ ജ്യുവല്‍ ആന്‍ഡ്രൂവിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

എട്ട് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആഴു വിക്കറ്റിന് 295 റണ്‍സെടുത്തു. ആതിഥേയര്‍ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

Also Read: Asian Games 2026: പിടി ഉഷയെ കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമെത്തി; കൂടിക്കാഴ്ചയില്‍ ‘സ്റ്റാറാ’യി സഞ്ജു സാംസണ്‍

108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സ്, 60 പന്തില്‍ 62 റണ്‍സെടുത്ത ജോണ്‍ കാംബെല്‍, പുറത്താകാതെ 43 പന്തില്‍ 58 റണ്‍സെടുത്ത ആമിര്‍ ജാങ്കൂ എന്നിവര്‍ സന്ദര്‍ശകര്‍ക്കായി തിളങ്ങി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി ഒരെണ്ണം നേടി.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും, വിരാട് കോലിയുടെയും സെഞ്ചുറി പ്രകടനം ഇന്ത്യയുടെ വിജയം അനായാസകരമാക്കി. ഗില്‍ 108 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി. കോലി 88 പന്തില്‍ 139 റണ്‍സുമായി പുറത്താകാതെ നിന്നു. 19 പന്തില്‍ 13 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാമത്തെ പോരാട്ടം സെപ്തംബര്‍ 30-ന് ഗുവാഹത്തിയില്‍ നടക്കും. മൂന്നാമത്തെ മത്സരത്തിന് ഒക്ടോബര്‍ മൂന്നിന് മൊഹാലി ആതിഥേയത്വം വഹിക്കും.

English Summary

A viral video on X claims former captain Rohit Sharma slipped while exiting the team bus in Karyavattom. Nearby police and staff quickly rushed to help him back up. Nearby teammates, including Virat Kohli, were seen watching the sudden incident in shock. Although the authenticity of the clip remains unverified, Rohit appears to be uninjured.

Follow Us