Sanju-Dhoni: സഞ്ജുവും ധോണിയും ഇപ്പോള്‍ കട്ടച്ചങ്കുകള്‍; ധുരന്ധര്‍ കാണാന്‍ പോയത് ഒരുമിച്ച്?

Sanju Samson and MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയതോടെ എം എസ്‌ ധോണിയുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ സഞ്ജു സാംസണ്‌ സാധിച്ചു. പരിശീലന സെഷനിടെ, ധോണിയും സഞ്ജുവും പരസ്പരം തമാശകള്‍ പറഞ്ഞ് ഗ്രൗണ്ടില്‍ സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Sanju-Dhoni: സഞ്ജുവും ധോണിയും ഇപ്പോള്‍ കട്ടച്ചങ്കുകള്‍; ധുരന്ധര്‍ കാണാന്‍ പോയത് ഒരുമിച്ച്?

സഞ്ജു സാംസണും എംഎസ് ധോണിയും

Published: 

24 Mar 2026 | 10:29 AM

എംഎസ് ധോണിയുമായി രണ്ട് മാസം ചെലവിടാന്‍ അവസരം ലഭിക്കുന്നതാണ്, ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിലെ ഏറ്റവും വലിയ നേട്ടമെന്ന് സഞ്ജു സാംസണ്‍ അടുത്തിടെ മനസ് തുറന്നിരുന്നു. സിഎസ്‌കെയില്‍ എത്തിയതോടെ ധോണിയുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനും സഞ്ജുവിനായി. പരിശീലന സെഷനിടെ, ഇരുവരും പരസ്പരം തമാശകള്‍ പറഞ്ഞ് ഗ്രൗണ്ടില്‍ സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ, സഞ്ജുവും ധോണിയും ഒരുമിച്ച് ‘ധുരന്ധര്‍ 2’ കാണാന്‍ പോയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സിനിമ കാണാന്‍ സഞ്ജുവും ധോണിയും ഒരുമിച്ചാണ് പോയതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.

ഇവര്‍ക്കൊപ്പം മറ്റ് ചില ചെന്നൈ താരങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ സത്യം സിനിമാ തിയേറ്ററിലേക്ക് ധോണി കാറില്‍ വന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Also Read: Sanju Samson: അതാ കണ്‍മുന്നില്‍ സഞ്ജു സാംസണ്‍; കൈ വിറച്ച് നിതിന്‍; ഒരുമിച്ച് കപ്പയും മീനും കഴിച്ച് മടക്കം

ചെന്നൈ മികച്ച തയ്യാറെടുപ്പില്‍

അതേസമയം, കിരീടം തിരിച്ചുപിടിക്കാന്‍ മുന്‍ ചാമ്പ്യമാരായ ചെന്നൈ മികച്ച തയ്യാറെടുപ്പാണ് നടത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമെന്ന നിലയില്‍ സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവും, മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെയും, ഫോം തുടര്‍ന്നാല്‍ സിഎസ്‌കെയെ പിടിച്ചാല്‍ കിട്ടില്ല എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മാര്‍ച്ച 30-നാണ് ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30-ന് ഗുവാഹത്തിയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ സഞ്ജു നേരിടുന്നത് തന്റെ മുന്‍ ടീമിനെയാണെന്നതാണ് പ്രത്യേകത.

Follow Us
ആ ചുവന്ന ക്രിക്കറ്റ് ബോളുണ്ടാക്കുന്നതിങ്ങനെ
അഖിൽ മാരാർ ചിലപ്പോൾ അടുത്താഴ്ച എന്ന പറ്റി നല്ലത് പറയും
തിരുനക്കര ക്ഷേത്രോത്സവത്തിനായി തയ്യാറെടുക്കുന്ന ഗജവീരന്മാർ
ബസ് സ്റ്റാഡിൽ ഇരുന്ന് ഒന്നു ഉറങ്ങി, അടുത്തിരുന്നയാൾ ചെയ്തത് കണ്ടോ