പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ
Post Office Schemes for Women: Compare the Best Long-Term Investment Options: സമ്പാദ്യത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ പുറകിലാണ് സ്ത്രീകള്‍. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ആസൂത്രണം, അടിയന്തര ഫണ്ട്, അല്ലെങ്കില്‍ മാസവരുമാനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം. റിസ്‌ക്കെടുത്ത് നിക്ഷേപം നടത്താന്‍ താത്പര്യപ്പെടാത്തയാളാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ പദ്ധതികല്‍ പരിഗണിക്കാവുന്നതാണ്.
പണമില്ലെങ്കില്‍ ആര്‍ക്കും നമ്മളെ വിലയുണ്ടാകില്ലെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടില്ലേ? അതെ, എല്ലാത്തിലും വലുത് പണം തന്നെയാണ്. എന്നാല്‍ കൃത്യമായി സാമ്പത്തികാസൂത്രണം നടത്തി, സമ്പാദ്യം ഉണ്ടാക്കാന്‍ എത്ര പേര്‍ക്കറിയാം? ശമ്പളം അല്ലെങ്കില്‍ കൂലി ലഭിച്ചുകഴിഞ്ഞാല്‍ അത് എങ്ങനെ ചെലവായി പോകുന്നുവെന്ന് ഭൂരിഭാഗം ആളുകള്‍ക്കും മനസിലാകുന്നില്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് കൃത്യമായി എല്ലാ മാസവും നിക്ഷേപത്തിലേക്ക് പണം മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം വലരെ വലുതാണ്.
സമ്പാദ്യത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ പുറകിലാണ് സ്ത്രീകള്‍. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ആസൂത്രണം, അടിയന്തര ഫണ്ട്, അല്ലെങ്കില്‍ മാസവരുമാനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം. റിസ്‌ക്കെടുത്ത് നിക്ഷേപം നടത്താന്‍ താത്പര്യപ്പെടാത്തയാളാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ പദ്ധതികല്‍ പരിഗണിക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രത്യേക പലിശ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, റെക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സ്‌കീമുകള്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
7.1 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. പരമാവധി ഒരു വര്‍ഷം നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ബ്ലോക്കുകളായി ഇത് നീട്ടാം.
പോസ്റ്റ് ഓഫീസ് എംഐഎസ്
വലിയ തുക സമാഹരിച്ച് സ്ഥിരവരുമാനം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. എംഐഎസ് നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നു. എല്ലാ മാസവും പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകുന്നതാണ്. ഒരു വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് ആര്‍ഡി
കുറഞ്ഞ പ്രതിമാസ നിക്ഷേപത്തില്‍ വലിയ തുക സമാഹരിക്കാന്‍ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തെ ആര്‍ഡിക്ക് 6.7 ശതമാനം പലിശ ലഭിക്കും. പ്രതിമാസം 100 രൂപയില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്തുന്നതാണ് രീതി. ബജറ്റ് അനുസരിച്ച് നിക്ഷേപിക്കുന്ന തുക തിരഞ്ഞെടുക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ഫിക്‌സഡ് ഡെപ്പോസിറ്റിന് സമാനമായ രീതിയിലാണ് ടൈം ഡെപ്പോസിറ്റിന്റെ പ്രവര്‍ത്തനം. നിക്ഷേപകര്‍ക്ക് തന്നെ കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശ ഒരു വര്‍ഷത്തില്‍ ലഭിക്കും. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചും തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ 100 രൂപയുടെ ഗുണിതങ്ങളാക്കിയും അക്കൗണ്ട് തുറക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
നിലവില്‍ 7.7 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക, എന്നാല്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
Post Office offers several savings and investment schemes that can help women build long-term financial security. Sukanya Samriddhi Yojana, PPF and MIS have different eligibility rules, tenure and benefits. Comparing these options can help investors choose a scheme that suits their financial goals.