Vaibhav Suryavanshi: വൈഭവിനെ കാണാന്‍ പെണ്‍കുട്ടികള്‍ സഞ്ചരിച്ചത് ആറു മണിക്കൂറോളം; ഇംഗ്ലണ്ടിലും 14കാരന്റെ ഫാന്‍ബേസ് അപാരം
Vaibhav Suryavanshi becoming a fan favourite: മത്സരത്തിന് ശേഷം വൈഭവ് സൂര്യവംശിക്കൊപ്പം ഫോട്ടോയെടുത്തതിന് ശേഷമാണ് ഈ കുട്ടി ആരാധകര്‍ മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സാണ് സംഭവം പുറത്തുവിട്ടത്. ഇവരുടെ ഫോട്ടോയടക്കം റോയല്‍സ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഇത് ഉടന്‍ തന്നെ വൈറലായി

ആരാധകര്‍ക്കൊപ്പം വൈഭവ് സൂര്യവംശി
വയസ് 14 മാത്രമാണെങ്കിലും ലോകക്രിക്കറ്റ് ഭൂപടത്തിന്റെ തന്റേതായ സ്ഥാനം സൃഷ്ടിച്ച് തുടങ്ങിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. ചെറിയ പ്രായത്തില്‍ വലിയൊരു ആരാധകസമൂഹത്തെ താരം സ്വന്തമാക്കി കഴിഞ്ഞു. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് താരം. ഇംഗ്ലണ്ടിലും താരത്തെ വിടാതെ പിന്തുടരുകയാണ് ആരാധകര്‍. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈഭവിനെ കാണാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകരെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്കൂട്ടത്തില്‍ രണ്ട് പേരാണ് ആന്യയും, റിവയും. വൈഭവിന്റെ അതേ പ്രായമുള്ളവര്‍.
ആറു മണിക്കൂറോളം കാറില്‍ സഞ്ചരിച്ചാണ് ഇരുവരും വൈഭവിനെ കാണാനെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സി ധരിച്ചായിരുന്നു യാത്ര. തുടര്‍ന്ന് അണ്ടര്‍ 19 മത്സരം നടക്കുമ്പോള്‍ ഗാലറിയിലിരുന്ന് വൈഭവിനും, ഇന്ത്യന്‍ ടീമിനുമായി ആര്‍പ്പുവിളിച്ചു.
Proof why we have the best fans 🫡
🚗 Drove for 6 hours to Worcester
👚 Wore their Pink
🇮🇳 Cheered for Vaibhav & Team IndiaAanya and Rivaa, as old as Vaibhav himself, had a day to remember 💗 pic.twitter.com/9XnxswYalE
— Rajasthan Royals (@rajasthanroyals) July 9, 2025
Read Also: Vaibhav Suryavanshi: വൈഭവ് എന്നാ സുമ്മാവാ ! അണ്ടര്‍ 19 ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി
മത്സരത്തിന് ശേഷം വൈഭവ് സൂര്യവംശിക്കൊപ്പം ഫോട്ടോയെടുത്തതിന് ശേഷമാണ് ഈ കുട്ടി ആരാധകര്‍ മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സാണ് സംഭവം പുറത്തുവിട്ടത്. ഇവരുടെ ഫോട്ടോയടക്കം റോയല്‍സ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഇത് ഉടന്‍ തന്നെ വൈറലായി. തങ്ങള്‍ക്കാണ് മികച്ച ആരാധകരുള്ളത് എന്നതിന് തെളിവാണ് ഇതെന്ന് റോയല്‍സ് പറയുന്നു.