Vaibhav Suryavanshi: വൈഭവ് എന്നാ സുമ്മാവാ ! അണ്ടര്‍ 19 ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി
Vaibhav Suryavanshi century: യൂത്ത് ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും ഇനി വൈഭവാണ്. സര്‍ഫറാസ് ഖാന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് വൈഭവ് പൊളിച്ചെഴുതിയത്. 2013ല്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരെ സെഞ്ചുറി നേടുമ്പോള്‍ സര്‍ഫറാസിന് 15 വര്‍ഷവും 338 ദിവസവുമായിരുന്നു പ്രായം
അണ്ടര്‍ 19 ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ നടന്ന മത്സരത്തില്‍ 52 പന്തിലാണ് താരം സെഞ്ചുറിയടിച്ചത്. നാലാം ഏകദിനത്തിലായിരുന്നു വൈഭവിന്റെ തകര്‍പ്പന്‍ പ്രകടനം. 10 ഫോറുകളും ഏഴ് സിക്‌സറുകളും ഈ 14കാരന്‍ പായിച്ചു. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 2013 ൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ 53 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ പാകിസ്ഥാന്റെ കമ്രാൻ ഗുലാമിന്റെ റെക്കോഡാണ് വൈഭവ് പഴങ്കഥയാക്കിയത്.
യൂത്ത് ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തം പേരിലെഴുതി. ബംഗ്ലാദേശ് താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയ്ക്കായിരുന്നു വൈഭവിന്റെ സെഞ്ചുറിക്ക് തൊട്ടുമുമ്പ് വരെ രാജ്യാന്തര തലത്തില്‍ ഈ റെക്കോഡുണ്ടായിരുന്നത്. 2013ല്‍ സെഞ്ചുറി നേടുമ്പോള്‍ ഷാന്റോയ്ക്ക് 14 വര്‍ഷവും 241 ദിവസവുമായിരുന്നു പ്രായം.




യൂത്ത് ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും ഇനി വൈഭവാണ്. സര്‍ഫറാസ് ഖാന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് വൈഭവ് പൊളിച്ചെഴുതിയത്. 2013ല്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരെ സെഞ്ചുറി നേടുമ്പോള്‍ സര്‍ഫറാസിന് 15 വര്‍ഷവും 338 ദിവസവുമായിരുന്നു പ്രായം.
2022 ലെ അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയ്‌ക്കെതിരെ രാജ് അംഗദ് ബാവ നേടിയ 69 പന്തിൽ നിന്നുള്ള സെഞ്ച്വറിയായിരുന്നു ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ പ്രകടനം. ഐപിഎല്ലില്‍ 35 പന്തില്‍ സെഞ്ചുറിയടിച്ച ചരിത്രവും വൈഭവിനുണ്ട്. ഐപിഎല്ലിലെ മിന്നും ഫോം അണ്ടര്‍ 19 ക്രിക്കറ്റിലും വൈഭവ് തുടരുകയാണ്.
– 48(19) in 1st match.
– 45(34) in 2nd match.
– 86(31) in 3rd match.
-100*(52) in 4th match
Vaibhav suRRyavanshi is showing real class at this level!🫡
THIS IS MADNESS FROM VAIBHAV SURYAVANSHI!!pic.twitter.com/9RbDGrRce1— . (@kadaipaneer_) July 5, 2025
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ 24 പന്തിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. മൂന്നാം ഏകദിനത്തില്‍ വൈഭവ് 20 പന്തില്‍ നിന്നു അര്‍ധ ശതകം തികച്ചിരുന്നു. ഈ പ്രകടനത്തോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവ് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരുന്നു. 2016ല്‍ നേപ്പാളിനെതിരെ 18 പന്തില്‍ അര്‍ധ ശതകം തികച്ച ഋഷഭ് പന്തിനാണ് ഈ റെക്കോഡുള്ളത്.