AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: വൈഭവ് സൂര്യവംശിക്ക് 14 വയസാണോ പ്രായം? മുന്‍ താരത്തിന് സംശയം

Vaibhav Suryavanshi Age: വൈഭവിന് 14 വയസായിരിക്കില്ലെന്ന് തന്നോട് ഹെയ്ഡന്‍ പറഞ്ഞെന്നും, അപ്പോള്‍ അദ്ദേഹത്തോട് താന്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെന്നും ഒരു പോഡ്കാസ്റ്റില്‍ രവി ശാസ്ത്രി വെളിപ്പെടുത്തി. വൈഭവിന്റെ പ്രായത്തെക്കുറിച്ച് നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു

Vaibhav Suryavanshi: വൈഭവ് സൂര്യവംശിക്ക് 14 വയസാണോ പ്രായം? മുന്‍ താരത്തിന് സംശയം
വൈഭവ് സൂര്യവംശിImage Credit source: PTI
jayadevan-am
Jayadevan AM | Published: 17 Oct 2025 14:15 PM

14-ാം വയസില്‍ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ താരം അണ്ടര്‍ 19 ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടം പുറത്തെടുത്തു. ഇപ്പോള്‍ രഞ്ജി ട്രോഫിയിലാണ് താരം കളിക്കുന്നത്. ബിഹാറിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് താരം. ഐപിഎല്ലിനിടെ താരത്തിന്റെ പ്രകടനം കണ്ട മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന് വൈഭവിന് 14 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് വിശ്വസിക്കാനായില്ല. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ രവി ശാസ്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈഭവിന് 14 വയസായിരിക്കില്ലെന്ന് തന്നോട് ഹെയ്ഡന്‍ പറഞ്ഞെന്നും, അപ്പോള്‍ അദ്ദേഹത്തോട് താന്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെന്നും ഒരു പോഡ്കാസ്റ്റില്‍ രവി ശാസ്ത്രി വെളിപ്പെടുത്തി. വൈഭവിന്റെ പ്രായത്തെക്കുറിച്ച് നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴത്തെ സമയമാകും വൈഭവ് നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്ന് രവി ശാസ്ത്രി പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ശ്രദ്ധേയനായി. അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തില്‍ അദ്ദേഹത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഒരാള്‍ ആവശ്യമാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

Also Read: ടെസ്റ്റല്ല, ടി20യുമല്ല; ഇതാണ് ‘ടെസ്റ്റ് ട്വന്റി; ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റ് പരിചയപ്പെടാം

1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഏപ്രിൽ 28 ന് രാത്രി ജയ്പൂരിൽ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ 35 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്.

ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ നടന്ന മത്സരത്തിലും ഉജ്ജ്വലമായ പ്രകടം വൈഭവ് ആവര്‍ത്തിച്ചു. തുടര്‍ന്ന് നടന്ന ഓസീസ് അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തിലും താരം മിന്നും ഫോം തുടര്‍ന്നു. ചെന്നൈയിൽ നടന്ന ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിൽ വെറും 62 പന്തിൽ നിന്ന് 104 റൺസ് നേടിയിരുന്നു.