AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ICC Suspends Cricket Canada Membership: കടുത്ത നടപടിയുമായി ഐസിസി; കാനഡയുടെ അംഗത്വം റദ്ദാക്കി

Cricket Canada Suspended by ICC: ഐസിസി അംഗത്വത്തിൽ നിന്ന് കാനഡയെ സസ്‌പെന്‍ഡ് ചെയ്തു. ഭരണപരമായ ഗുരുതര വീഴ്ചകളെയും നിയമലംഘനങ്ങളെയും തുടർന്നാണ് നടപടി. അഹമ്മദാബാദിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് ശേഷമാണ് നിർണായക തീരുമാനം. കാനഡയെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ ചില നിര്‍ണായക തീരുമാനങ്ങളുമെടുത്തിട്ടുണ്ട്.

ICC Suspends Cricket Canada Membership: കടുത്ത നടപടിയുമായി ഐസിസി; കാനഡയുടെ അംഗത്വം റദ്ദാക്കി
ICC and Cricket CanadaImage Credit source: Facebook
Jayadevan AM
Jayadevan AM | Updated On: 01 Jun 2026 | 10:29 PM

ICC: ഐസിസി അംഗത്വത്തിൽ നിന്ന് കാനഡയെ സസ്‌പെന്‍ഡ് ചെയ്തു. ഭരണപരമായ ഗുരുതര വീഴ്ചകളെയും നിയമലംഘനങ്ങളെയും തുടർന്നാണ് നടപടി. അഹമ്മദാബാദിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് ശേഷമാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. കാനഡയെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ ചില നിര്‍ണായക തീരുമാനങ്ങളുമെടുത്തിട്ടുണ്ട്. ഭരണം ശക്തമാക്കാനും വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കാനും ആഗോള മത്സര ഘടനകൾ മെച്ചപ്പെടുത്താനും ക്രിക്കറ്റിൽ പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ടുവരാനുമുള്ള നിരവധി സുപ്രധാന തീരുമാനങ്ങളാണ് ഐസിസി കൈക്കൊണ്ടത്.

ഭരണസമിതിയിലെ പ്രശ്‌നങ്ങള്‍ കാരണം കാനഡയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, താരങ്ങളെ അത് ബാധിക്കാതിരിക്കാനും, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഐസിസി ബോർഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ, സസ്പെൻഷൻ കാലാവധിയിലും ഐസിസിയുടെ ഔദ്യോഗിക ടൂർണമെന്റുകളിൽ കാനഡയുടെ ദേശീയ ടീമുകൾക്ക് തുടർന്നും പങ്കെടുക്കാം. ക്രിക്കറ്റ് കാനഡയ്ക്കുള്ള ഫണ്ടിങ് ഇനിമുതൽ നിയന്ത്രണങ്ങളോടെ മാത്രമേ നൽകൂ. ഐസിസി മാനേജ്‌മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, അംഗീകൃത ദേശീയ ടീം പ്രോഗ്രാമുകൾക്ക് വേണ്ടി മാത്രമായിരിക്കും തുക അനുവദിക്കുക.

Also Read: Vaibhav Sooryavanshi: കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം

നിബന്ധനകൾ

ക്രിക്കറ്റ് കാനഡയിലെ ഭരണപരവും സംഘടനാപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചില വ്യവസ്ഥകളും ഐസിസി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിബന്ധനകൾ അവർ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഐസിസി നോർമലൈസേഷൻ കമ്മിറ്റിയും മാനേജ്‌മെന്റും ചേർന്ന് നിരീക്ഷിക്കും. ഈ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുവെന്ന് ബോർഡിന് ബോധ്യപ്പെട്ടാൽ മാത്രമേ കാനഡയുടെ അംഗത്വം പുനഃസ്ഥാപിക്കുകയുള്ളൂ.

പ്രധാന തീരുമാനങ്ങള്‍

അതേസമയം, മറ്റ് ചില സുപ്രധാന തീരുമാനങ്ങളും ഐസിസി പുറത്തുവിട്ടു. ടെസ്റ്റ് മത്സരങ്ങളില്‍ മോശം വെളിച്ചം കാരണം കളി തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇരു ടീമുകളുടെയും സമ്മതത്തോടെ പിങ്ക് പന്ത് പരീക്ഷിക്കാൻ തീരുമാനമായി.

മോശം വെളിച്ചം മൂലമുണ്ടാകുന്ന സമയനഷ്ടം കുറയ്ക്കുന്നതിനായി സ്റ്റേഡിയങ്ങളിലെയും മാച്ച് ഒഫീഷ്യൽസിന്റെയും ലൈറ്റിങ് സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തും. മെരിലബോൺ ക്രിക്കറ്റ് ക്ലബുമായി ചേർന്നാണ് ഐസിസി ഈ പദ്ധതിക്ക് ഫണ്ട് നൽകുന്നത്. ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷനുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് മാച്ച് ഒഫീഷ്യൽസിന് ഹോക്ക്-ഐ (Hawk-Eye) ഡാറ്റ പരിശോധിക്കാനുള്ള അനുമതിയും ഇനിമുതൽ ഉണ്ടാകും.

നിശ്ചിത ഡ്രിങ്ക്സ് ഇന്റർവെല്ലുകളിൽ ഹെഡ് കോച്ചുമാർക്കോ അവർ ചുമതലപ്പെടുത്തുന്നവർക്കോ ടീമുകളുമായി ചർച്ച നടത്താന്‍ അനുവാദമുണ്ടാകും. ടി20 മത്സരങ്ങളിൽ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കി. അതുപോലെ മത്സരം പുനരാരംഭിക്കുമ്പോൾ ബാറ്റർമാർ ഉടൻ തന്നെ ക്രീസിൽ സജ്ജരായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

സമയക്രമത്തിലും മാറ്റം

2027-ലെ ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫിയുടെ സമയക്രമത്തിലും മാറ്റം വരുത്തി. മുൻപ് ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന ടൂർണമെന്റ് 2027 ഫെബ്രുവരി 14 മുതൽ 28 വരെയുള്ള തീയതികളിലേക്ക് മാറ്റി. വനിതകളുടെ എമർജിങ് നേഷൻസ് ട്രോഫി പരീക്ഷണാടിസ്ഥാനത്തിൽ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന 5 ഫുൾ മെമ്പർമാരും 5 അസോസിയേറ്റ് മെമ്പർമാരും ഉൾപ്പെടെ 10 ടീമുകളായിരിക്കും മാറ്റുരയ്ക്കുക.

English Summary

The ICC has suspended Cricket Canada due to serious governance breaches.However, Canadian players can still participate in official ICC events. The board also approved pink-ball trials for Test matches to tackle bad light. Additionally, key schedule updates were made for upcoming women’s cricket tournaments.

Follow Us