AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

India W vs Pakistan W: വെടിക്കെട്ടിന് തിരികൊളുത്തി റിച്ച ഘോഷ്; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

Women World Cup 2025 India vs Pakistan Match Updates In Malayalam: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ടോപ് സ്‌കോറര്‍

India W vs Pakistan W: വെടിക്കെട്ടിന് തിരികൊളുത്തി റിച്ച ഘോഷ്; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
റിച്ച ഘോഷ്Image Credit source: facebook.com/IndianCricketTeam
Jayadevan AM
Jayadevan AM | Published: 05 Oct 2025 | 07:23 PM

നിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ടോപ് സ്‌കോറര്‍. തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ടിന് രണ്ട് റണ്‍സ് അകലെ സ്മൃതിയെ ഇന്ത്യയ്ക്ക് നഷ്ടമായി. 32 പന്തില്‍ 23 റണ്‍സെടുത്ത ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ പാക് ക്യാപ്റ്റന്‍ ഫാത്തിമ സന എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. അധികം വൈകാതെ പ്രതിക റാവലും പുറത്തായി. 37 പന്തില്‍ 31 റണ്‍സെടുത്ത താരത്തെ സാദിയ ഇഖ്ബാല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

മൂന്നാം വിക്കറ്റില്‍ ഹര്‍ലിന്‍ ഡിയോളും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ആശ്വാസകരമായ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. ഇതില്‍ കൂടുതല്‍ സംഭാവന നല്‍കിയതും ഡിയോളായിരുന്നു. പ്രതിരോധത്തിലൂന്നിയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ബാറ്റിങ്. 34 പന്തില്‍ 19 റണ്‍സെടുത്ത താരം ഡിയാന ബെയ്ഗിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ജെമിമ റോഡ്രിഗസും, ഡിയോളും ഇന്ത്യയ്ക്കായി ഭേദപ്പെട്ട പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ചു.

Also Read: India W vs Pakistan W: വനിതാ ലോകകപ്പില്‍ വമ്പന്‍ അബദ്ധം; ഇന്ത്യയ്ക്ക് കിട്ടിയ ടോസ് പാകിസ്ഥാന് ‘സമ്മാനിച്ച്’ മാച്ച് റഫറി

ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 150 പിന്നിട്ടതും ടോപ് സ്‌കോററായ ഡിയോളിനെ നഷ്ടമായി. 65 പന്തില്‍ 46 റണ്‍സെടുത്ത ഡിയോള്‍ റമീന്‍ ഷമീമിന്റെ പന്തിലാണ് ഔട്ടായത്. തൊട്ടുപിന്നാലെ 37 പന്തില്‍ 32 റണ്‍സെടുത്ത റോഡ്രിഗസും പുറത്തായി. നഷ്ര സന്ധുവാണ് റോഡ്രിഗസിനെ എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തിയത്. ദീപ്തി ശര്‍മയും (33 പന്തില്‍ 25), സ്‌നേഹ് റാണയും (33 പന്തില്‍ 20) പൊരുതിനോക്കിയെങ്കിലും വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു.

അവസാന ഓവറുകളില്‍ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് (പുറത്താകാതെ 20 പന്തില്‍ 35) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. താരം മൂന്ന് ഫോറും രണ്ട് സിക്‌സറും പായിച്ചു. വാലറ്റത്ത് എന്‍ ചരണി-അഞ്ച് പന്തില്‍ ഒന്ന്, ക്രാന്തി ഗൗഡ്-നാല് പന്തില്‍ എട്ട്, രേണുക സിങ്-ഗോള്‍ഡന്‍ ഡക്ക് എന്നിവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. പാകിസ്ഥാനായി ദിയാന ബെയ്ഗ് നാലു വിക്കറ്റും, സാദിയ ഇഖ്ബാലും, ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും, റമീന്‍ ഷമീമും, നഷ്ര സന്ധുവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Follow Us