AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: ഒറ്റയാൾ പോരാട്ടവുമായി അഭിഷേക് ശർമ്മ; ഇന്ത്യയെ പിടിച്ചുകെട്ടി ഓസ്ട്രേലിയ

India Score Against Australia: ഓസ്ട്രേലിയക്കെതിരെ തകർന്നടിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 125 റൺസിന് ഓൾ ഔട്ടായി.

India vs Australia: ഒറ്റയാൾ പോരാട്ടവുമായി അഭിഷേക് ശർമ്മ; ഇന്ത്യയെ പിടിച്ചുകെട്ടി ഓസ്ട്രേലിയ
ഇന്ത്യ - ഓസ്ട്രേലിയImage Credit source: Social Media
Abdul Basith
Abdul Basith | Published: 31 Oct 2025 | 03:35 PM

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് ഓളൗട്ടായി. 68 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വളരെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ജോഷ് ഹേസൽവുഡ് തീപാറുന്ന സ്പെൽ എറിഞ്ഞപ്പോൾ നഥാൻ എല്ലിസ് മികച്ച പിന്തുണ നൽകി. ശുഭ്മൻ ഗിൽ (5), സൂര്യകുമാർ യാദവ് (1), തിലക് വർമ്മ (0) എന്നിവരെ ഹേസൽവുഡ് വീഴ്ത്തിയപ്പോൾ സഞ്ജു സാംസൺ (2) എല്ലിസിൻ്റെ ഇരയായി. അക്സർ പട്ടേൽ (7) റണ്ണൗട്ടായി. ഇതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലേക്ക് വീണു. ഒരുവശത്ത് അഭിഷേക് ശർമ്മ അടിച്ചുതകർത്തെങ്കിലും താരത്തിന് പിന്തുണ നൽകാൻ ആർക്കും കഴിഞ്ഞില്ല.

Also Read: India vs Australia: മൂന്നാം നമ്പറിൽ അവസരം ലഭിച്ചു, നേടിയത് രണ്ട് റൺസ്; നിരാശപ്പെടുത്തി സഞ്ജു

സ്ഥാനക്കയറ്റം കിട്ടി ഏഴാം നമ്പറിലെത്തിയ ഹർഷിത് റാണയിൽ അഭിഷേക് പിന്തുണ കണ്ടെത്തി. ഹർഷിത് ഒരുവശത്ത് ഉറച്ചുനിന്നപ്പോൾ അഭിഷേക് ബൗണ്ടറി ഷോട്ടുകൾ കണ്ടെത്തി. സാവധാനം ഹർഷിതും ഇടക്കിടെ പന്തുകൾ ബൗണ്ടറിയിലേക്ക് പായിച്ചു. ഇതിനിടെ അഭിഷേക് 23 പന്തിൽ ഫിഫ്റ്റി തികച്ചു. ആറാം വിക്കറ്റിൽ 56 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഹർഷിത് മടങ്ങി. 33 പന്തിൽ 35 റൺസ് നേടിയാണ് താരം പുറത്തായത്.

ശിവം ദുബെ (4), കുൽദീപ് യാദവ് (0) എന്നിവർ വേഗം മടങ്ങിയെങ്കിലും വരുൺ ചക്രവർത്തിയെ ഒരുവശത്ത് നിർത്തി അഭിഷേക് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ, 19ആം ഓവറിൽ നഥാൻ എല്ലിസ് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ താരം പവലിയനിൽ മടങ്ങിയെത്തി. 37 പന്തിൽ 68 റൺസായിരുന്നു അഭിഷേകിൻ്റെ സ്കോർ. ജസ്പ്രീത് ബുംറ (0) റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.