India vs Australia: ഓപ്പണറെ അഞ്ചാമനാക്കി, മൂന്നാമനാക്കി, ഒടുവിൽ ടീമിൽ നിന്ന് പുറത്തുമാക്കി; മൂന്നാം ടി20യിൽ സഞ്ജു കളിക്കില്ല!

Sanju Samson Out From The Team: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ സഞ്ജുവിന് സ്ഥാനം നഷ്ടമായി. ജിതേഷ് ശർമ്മയാണ് പകരക്കാരൻ.

India vs Australia: ഓപ്പണറെ അഞ്ചാമനാക്കി, മൂന്നാമനാക്കി, ഒടുവിൽ ടീമിൽ നിന്ന് പുറത്തുമാക്കി; മൂന്നാം ടി20യിൽ സഞ്ജു കളിക്കില്ല!

സഞ്ജു സാംസൺ

Published: 

02 Nov 2025 13:44 PM

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ടീമിൽ നിന്ന് സഞ്ജു സാംസൺ പുറത്ത്. സഞ്ജു അടക്കം മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ ടീമിൽ വരുത്തിയിരിക്കുന്നത്. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളി തോറ്റ ഇന്ത്യ സമ്മർദ്ദത്തിലാണ്.

സഞ്ജു സാംസൺ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവരെയാണ് ഫൈനൽ ഇലവനിൽ നിന്ന് നീക്കിയത്. പകരം ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചു. ഓസീസ് നിരയിൽ ആഷസ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ട ജോഷ് ഹേസൽവുഡിന് പകരം ഷോൺ ആബട്ട് ടീമിലെത്തി. കഴിഞ്ഞ കളിയിലെ താരമായ ഹേസൽവുഡിൻ്റെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാവുമോ എന്ന് കണ്ടറിയണം.

Also Read: Abdul Bazith: എങ്ങനെ ഐപിഎൽ ടീമിൽ കളിക്കാം?; രാജസ്ഥാൻ റോയൽസിൽ കളിച്ച അബ്ദുൽ ബാസിത്ത് പറയുന്നതിങ്ങനെ

പരമ്പരയിൽ കേവലം ഒരു മത്സരത്തിലെ പരാജയത്തെ തുടർന്നാണ് സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റിയത്. ആദ്യ കളി സഞ്ജു ബാറ്റിംഗിനിറങ്ങിയില്ല. രണ്ടാമത്തെ കളി മൂന്നാം നമ്പറിലിറങ്ങി രണ്ട് റൺസെടുത്ത് പുറത്തായി. എന്നാൽ, ആ കളിയിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നേടിയത് രണ്ട് റൺസ്. ക്യാപ്റ്റൻ സൂര്യകുമാർ നേടിയത് ഒരു റൺ. തിലക് വർമ്മ 0. എന്നിട്ടും സഞ്ജുവിന് പുറത്തിരിക്കേണ്ടിവന്നതിൽ മാനേജ്മെൻ്റിനെതിരെ വിമർശനം ശക്തമാണ്.

സഞ്ജു ടീമിൽ നിന്ന് പുറത്തായതിന് പിന്നിൽ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ നീക്കമാണെന്നാണ് വിമർശനം. വൈസ് ക്യാപ്റ്റനായതിനാൽ ടി20യിൽ അത്ര നല്ല റെക്കോർഡുകളില്ലാത്ത ഗില്ലിനെ ഓപ്പണിംഗിൽ നിന്ന് നീക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് സ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നു. ഏഷ്യാ കപ്പിൽ ഓപ്പണിംഗ് കളിച്ച ഗില്ലിനെക്കാൾ റൺസ് അഞ്ചാം നമ്പരിലും മൂന്നാം നമ്പരിലും കളിച്ച സഞ്ജുവിന് ഉണ്ടായിരുന്നു. എന്നിട്ടും ഗിൽ അകത്തും സഞ്ജു പുറത്തും എന്നതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ