AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND W vs SA W World Cup Final LIVE Score: പ്രോട്ടീസിനെ പറപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ ലോക ജേതാക്കള്‍

India vs South Africa, Women’s World Cup 2025 Final LIVE Cricket Score Updates in Malayalam: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു. മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍

jayadevan-am
Jayadevan AM | Updated On: 03 Nov 2025 00:26 AM
IND W vs SA W World Cup Final LIVE Score: പ്രോട്ടീസിനെ പറപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ ലോക ജേതാക്കള്‍
വിക്കറ്റ് വീഴ്ത്തിയ ഷഫാലി വര്‍മയുടെ സന്തോഷപ്രകടനം

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ഓസ്‌ട്രേലിയയെ 52 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ ഏഴ് വിക്കറ്റിന് 298. ദക്ഷിണാഫ്രിക്ക-45.3 ഓവറില്‍ 246. ദീപ്തി ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷഫാലി വര്‍മ രണ്ടും, ചരണി ഒരു വിക്കറ്റും സ്വന്തമാക്കി. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് ആതിഥേയരായ ഇന്ത്യ നേടിയത്. 78 പന്തില്‍ 87 റണ്‍സെടുത്ത ഷഫാലി വെര്‍മ, 58 പന്തില്‍ 58 റണ്‍സെടുത്ത ദീപ്തി ശര്‍മ എന്നിവര്‍ തിളങ്ങി. സ്മൃതി മന്ദാന-58 പന്തില്‍ 45, റിച്ച ഘോഷ്-24 പന്തില്‍ 34 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജെമിമ റോഡ്രിഗസ്-24, ഹര്‍മന്‍പ്രീത് കൗര്‍-20, അമന്‍ജോത് കൗര്‍-12, രാധാ യാദവ്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി അയബോങ്ക ഖാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്.

LIVE NEWS & UPDATES

The liveblog has ended.
  • 03 Nov 2025 12:04 AM (IST)

    India Champions: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍

    വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കി. Read More

  • 02 Nov 2025 11:41 PM (IST)

    തലവേദന ഒഴിഞ്ഞു, സെഞ്ചുറി നേടിയ വോള്‍വാര്‍ട്ടിനെയും പുറത്താക്കി ദീപ്തി

    ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും പുറത്ത്. സെഞ്ചുറി നേടിയ വോള്‍വാര്‍ട്ടിനെയും പുറത്താക്കിയത് ദീപ്തി ശര്‍മ. 101 റണ്‍സെടുത്താണ് വോള്‍വാര്‍ട്ട് മടങ്ങിയത്.  തൊട്ടുപിന്നാലെ ട്രയോണും പുറത്തായി.

  • 02 Nov 2025 11:34 PM (IST)

    ദക്ഷിണാഫ്രിക്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടം

    ദക്ഷിണാഫ്രിക്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടം. ആനെറി ഡെർക്‌സെൻ 35 റണ്‍സെടുത്ത് പുറത്തായി. ദീപ്തി ശര്‍മയ്ക്കാണ് വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോള്‍വാര്‍ട്ട് സെഞ്ചുറി നേടി.

  • 02 Nov 2025 11:17 PM (IST)

    സ്വപ്നസാഫല്യത്തിന് ഇനി വേണ്ടത് അഞ്ച് വിക്കറ്റുകള്‍ മാത്രം

    വനിതാ ഏകദിന ലോകകപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്ക്ക് ഇനി വേണ്ടത് അഞ്ച് വിക്കറ്റുകള്‍ മാത്രം. ലോറ വോള്‍വാര്‍ട്ട് ക്രീസിലുള്ളതാണ് തലവേദന.

    ആവേശത്തോടെ ആരാധകര്‍

  • 02 Nov 2025 10:56 PM (IST)

    Deepti Sharma Strikes: ദക്ഷിണാഫ്രിക്ക പതറുന്നു, ജാഫ്തയെ വീഴ്ത്തി ദീപ്തി

    ദക്ഷിണാഫ്രിക്ക പതറുന്നു. വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയെ ദീപ്തി ശര്‍മ വീഴ്ത്തി. 29 പന്തില്‍ 16 റണ്‍സെടുത്താണ് ജാഫ്ത പുറത്തായത്. 30 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 150 എന്ന നിലയില്‍.

  • 02 Nov 2025 10:37 PM (IST)

    Shafali Verma Gets Second Wicket: രണ്ടാമത്തെ വിക്കറ്റും കൊയ്ത് ഷഫാലി, ഇത്തവണ വീണത് കാപ്പ്‌

    ഷഫാലി വര്‍മയ്ക്ക് രണ്ടാം വിക്കറ്റ്. മരിസന്‍ കാപ്പിനെയാണ് പുറത്താക്കിയത്. അഞ്ച് പന്തില്‍ നാല് റണ്‍സെടുക്കാനെ കാപ്പിന് സാധിച്ചുള്ളൂ. 25 ഓവര്‍ പിന്നിടുമ്പോള്‍ പ്രോട്ടീസ് നാല് വിക്കറ്റിന് 126 എന്ന നിലയില്‍.

  • 02 Nov 2025 10:28 PM (IST)

    Shafali Verma: ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ഷഫാലി പൊളി

    ലോറ വോള്‍വാര്‍ട്ടിനൊപ്പം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയായ സുനെ ലൂസിനെ പുറത്താക്കി ഷഫാലി വര്‍മ. 31 പന്തില്‍ 25 റണ്‍സെടുത്താണ് ലൂസ് പുറത്തായത്. പാര്‍ട്ട്‌ടൈം ബൗളറായ ഷഫാലിയെ പന്തേല്‍പിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം തെറ്റിയില്ല. 22 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 123 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 65 റണ്‍സുമായി ലോറ വോള്‍വാര്‍ട്ടും, നാല് റണ്‍സുമായി മരിസന്‍ കാപ്പുമാണ് ക്രീസില്‍.

    വീഡിയോ കാണാം

  • 02 Nov 2025 10:18 PM (IST)

    Laura Wolvaardt: പിടിമുറുക്കി വോള്‍വാര്‍ട്ട്, കൂട്ടിന് ലൂസും

    വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് തലവേദനയായി ലോറ വോള്‍വാര്‍ഡിന്റെ ബാറ്റിങ്. താരം അര്‍ധ സെഞ്ചുറി പിന്നിട്ടു. 20 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് 113 എന്ന നിലയിലാണ്. 60 റണ്‍സുമായി വോള്‍വാര്‍ട്ടും, 25 റണ്‍സുമായി സുനെ ലൂസുമാണ് ക്രീസില്‍.

  • 02 Nov 2025 09:48 PM (IST)

    Charani Strikes: ആഞ്ഞടിച്ച് ചരണി, ബോഷ് പൂജ്യത്തിന് പുറത്ത്‌

    ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. വണ്‍ ഡൗണായെത്തിയ അന്നകെ ബോഷ് പൂജ്യത്തിന് പുറത്ത്. എന്‍. ചരണി ബോഷിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 12 ഓവറില്‍ രണ്ട് വിക്കറ്റിന് 66.

  • 02 Nov 2025 09:39 PM (IST)

    Run Out: ഒടുവില്‍ വിക്കറ്റ്, ബ്രിട്ട്‌സ് പുറത്ത്‌

    ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 പന്തില്‍ 23 റണ്‍സെടുത്ത തസ്മിന്‍ ബ്രിട്ട്‌സ് റണ്ണൗട്ടായി. ദക്ഷിണാഫ്രിക്ക പത്തോവറില്‍ ഒരു വിക്കറ്റിന് 52 എന്ന നിലയില്‍.

    വീഡിയോ കാണാം

  • 02 Nov 2025 09:34 PM (IST)

    ദക്ഷിണാഫ്രിക്ക രണ്ടും കല്‍പിച്ച്, ഓപ്പണര്‍മാര്‍ പോരാടുന്നു

    ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ് അതീവ ജാഗ്രതയോടെ. ലോറ വോള്‍വാര്‍ട്ടും, തസ്മിന്‍ ബ്രിട്ട്‌സും 50 റണ്‍സ് കൂട്ടുക്കെട്ട് പിന്നിട്ടു. ഒമ്പതോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ്.

  • 02 Nov 2025 08:59 PM (IST)

    South Africa begins chasing: മുന്നിലുള്ളത് 299 റണ്‍സ് വിജയലക്ഷ്യം, ദക്ഷിണാഫ്രിക്ക ചേസിങ് ആരംഭിച്ചു

    വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ചേസിങ് ആരംഭിച്ചു. ആദ്യ ഓവറില്‍ പ്രോട്ടീസ് ഒരു റണ്‍സെടുത്തു. ലോറ വോള്‍വാര്‍ട്ടും, തസ്മിന്‍ ബ്രിട്ട്‌സും ക്രീസില്‍.

  • 02 Nov 2025 08:24 PM (IST)

    India score 298 runs: ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം

    വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ ഷഫാലി വര്‍മയുടെയും, ദീപ്തി ശര്‍മയുടെയും മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ഷഫാലി 87 റണ്‍സ് നേടി.ദീപ്തി 58 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 298 റണ്‍സെടുത്തത്.

  • 02 Nov 2025 08:05 PM (IST)

    ഇന്ത്യയുടെ ഇന്നിങ്‌സ് അവസാന ഓവറുകളിലേക്ക്, കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റര്‍മാര്‍

    ഇന്ത്യയുടെ ഇന്നിങ്‌സ് അവസാന ഓവറുകളിലേക്ക്. ഇനി നാലോവര്‍ മാത്രമാണുള്ളത്. 46 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 268 എന്ന നിലയിലാണ്. 47 റണ്‍സുമായി ദീപ്തി ശര്‍മയും, 18 റണ്‍സുമായി റിച്ച ഘോഷുമാണ് ക്രീസില്‍.

  • 02 Nov 2025 07:40 PM (IST)

    India lost fourth Wicket: ക്യാപ്റ്റന്‍ മടങ്ങി, ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടം

    ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ ജെമിമ റോഡ്രിഗസിനൊപ്പം പോരാടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഫൈനലില്‍ നിരാശപ്പെടുത്തി. 29 പന്തില്‍ 20 റണ്‍സെടുത്ത് താരം പുറത്തായി. ഇന്ത്യ 40 ഓവറില്‍ നാല് വിക്കറ്റിന് 229 എന്ന നിലയില്‍.

  • 02 Nov 2025 07:29 PM (IST)

    Review: ‘റിവ്യൂ’ എടുത്ത് രക്ഷപ്പെട്ട് ദീപ്തി ശര്‍മ

    റിവ്യൂവിലൂടെ രക്ഷപ്പെട്ട് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. നദീന്‍ ഡി ക്ലെര്‍ക്ക് എറിഞ്ഞ് 37-ാം ഓവറിലാണ് സംഭവം. നദീനിന്റെ അപ്പീല്‍ അംഗീകരിച്ച അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു. എന്നാല്‍ റിവ്യൂവെടുത്തതോടെ ദീപ്തി ഔട്ടല്ലെന്ന് തെളിഞ്ഞു. 37 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 211 എന്ന നിലയിലാണ്.

  • 02 Nov 2025 07:01 PM (IST)

    Jemimah Rodrigues Out: ജെമിമ റോഡ്രിഗസും പുറത്ത്‌, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

    സെമി ഫൈനലിലെ ഹീറോ ജെമിമ റോഡ്രിഗസിന് ഫൈനലില്‍ തിളങ്ങാനായില്ല. 24 റണ്‍സെടുത്ത താരം പുറത്തായി. 31 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 173 എന്ന നിലയിലാണ്. ഹര്‍മന്‍പ്രീത് കൗറും, ദീപ്തി ശര്‍മയുമാണ് ക്രീസില്‍.

  • 02 Nov 2025 06:51 PM (IST)

    Shafali Verma Out: രണ്ടാം വിക്കറ്റും വീണു, 87 റണ്‍സെടുത്ത ഷഫാലി പുറത്ത്‌

    ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 87 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് പുറത്തായത്. 45 റണ്‍സെടുത്ത സ്മൃതി മന്ദാന ആദ്യം പുറത്തായിരുന്നു. 24 റണ്‍സുമായി ജെമിമ റോഡ്രിഗസും, നാല് റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ക്രീസില്‍. 29 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 171 എന്ന നിലയിലാണ് ഇന്ത്യ.

  • 02 Nov 2025 06:36 PM (IST)

    ഇന്ത്യയുടെ നില ഭദ്രം, 150 കടന്നു

    ഇന്ത്യ 150 കടന്നു. 25 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 151 എന്ന നിലയിലാണ് ഇന്ത്യ 78 റണ്‍സുമായി ഷഫാലി വര്‍മയും, 18 റണ്‍സുമായി ജെമിമ റോഡ്രഗസുമാണ് ക്രീസില്‍.

  • 02 Nov 2025 06:12 PM (IST)

    Shafali Verma: ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, സ്മൃതി ഔട്ട്‌

    ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് കൂട്ടുക്കെട്ട് സൃഷ്ടിച്ച് ഷഫാലി വര്‍മയും സ്മൃതി മന്ദാനയും. സ്മൃതി 45 റണ്‍സെടുത്ത് പുറത്തായി. ഷഫാലി അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ട്. 49 പന്തിലാണ് ഷഫാലി അര്‍ധ സെഞ്ചുറി നേടിയത്.

  • 02 Nov 2025 05:48 PM (IST)

    Smriti Mandhana: സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്‌

    ഐസിസി വനിതാ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതി മന്ദാനയ്ക്ക് സ്വന്തം. 2017ല്‍ മിതാലി രാജ് നേടിയ 409 റണ്‍സ് നേടിയതായിരുന്നു മുന്‍ റെക്കോഡ്. 409 റണ്‍സ് മറികടന്നതോടെ മിതാലിയുടെ റെക്കോഡ് പഴങ്കഥയായി.

  • 02 Nov 2025 05:32 PM (IST)

    50 Run partnership: ഇന്ത്യയ്ക്ക് മികച്ച തുടക്കം, വിക്കറ്റ് നഷ്ടപ്പെടാതെ 50 കടന്നു

    ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും, ഷഫാലി വര്‍മയും ഇന്ത്യയ്ക്ക് നല്‍കിയത് മികച്ച തുടക്കം. 6.3 ഓവറില്‍ ഇരുവരും 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തികച്ചു.

  • 02 Nov 2025 05:06 PM (IST)

    Match Begins: ആവേശപ്പോരാട്ടം തുടങ്ങി, ആദ്യ ഓവര്‍ മെയ്ഡന്‍

    ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് കലാശപ്പോരാട്ടം ആരംഭിച്ചു. സ്മൃതി മന്ദാനയും, ഷഫാലി വര്‍മയും ക്രീസില്‍. മാരിസാൻ കാപ്പ് എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍.

  • 02 Nov 2025 05:01 PM (IST)

    ഇന്ത്യയും ആഗ്രഹിച്ചത് ബൗളിങ്‌

    ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ. എങ്കിലും ടീം പ്രതീക്ഷയിലാണ്. മികച്ച സ്‌കോര്‍ നേടാനാകുമെന്ന് കരുതുന്നുവെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു.

  • 02 Nov 2025 04:37 PM (IST)

    South Africa Won Toss: ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

    ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമുകളുടെയും പ്ലേയിങ് ഇലവനില്‍ മാറ്റമില്ല.

    ഇന്ത്യന്‍ ടീം: ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അമൻജോത് കൗർ, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂർ.

    ദക്ഷിണാഫ്രിക്ക ടീം: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്സ്, അന്നെകെ ബോഷ്, സുനെ ലൂസ്, മാരിസാൻ കാപ്പ്, സിനാലോ ജാഫ്ത, ക്ലോയി ട്രയോൺ, അന്നെറി ഡെർക്‌സെൻ, നദീൻ ഡി ക്ലെർക്ക്, അയബോംഗ ഖാക്ക, നോൻകുലുലെക്കോ മ്ലാബ.

  • 02 Nov 2025 04:32 PM (IST)

    മഴ പിന്നെയും നിന്നു, താരങ്ങള്‍ പരിശീലനത്തില്‍, ടോസ് ഉടന്‍?

    കുറച്ചുനേരം ആശങ്ക സമ്മാനിച്ചതിന് ശേഷം മഴ പിന്നെയും നിന്നു. ഇരുടീമുകളിലെയും ക്യാപ്റ്റന്‍മാരുമായി മാച്ച് ഒഫീഷ്യല്‍സ് സംസാരിച്ചു. ടോസ് ഉടനെന്ന് സൂചന. താരങ്ങള്‍ വാം അപ്പ് ചെയ്യുന്നു.

  • 02 Nov 2025 04:19 PM (IST)

    Rain Is Back: മഴ സമ്മതിക്കില്ല, വീണ്ടും തിരികെയെത്തി, ഓവറുകള്‍ വെട്ടിക്കുറയ്ക്കുമോ?

    മഴ വീണ്ടും തിരികെയെത്തി. കുറച്ചു നേരത്തേക്ക് മഴ ശമിച്ചത് ആശ്വാസമായിരുന്നു. തുടര്‍ന്ന് 4.32ന് ടോസ് ഇടാനും, അഞ്ച് മണിക്ക് മത്സരം ആരംഭിക്കാനും തീരുമാനമായിരുന്നു. ഇതിനിടെയാണ് മഴ വീണ്ടും തിരികെയെത്തിയത്. ഇതുവരെ ഓവറുകള്‍ വെട്ടിക്കുറച്ചിട്ടില്ല. എന്നാല്‍ മഴ തുടര്‍ന്നാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കും.

  • 02 Nov 2025 04:05 PM (IST)

    സന്തോഷ വാര്‍ത്ത, മഴ നിന്നു; കാലാവസ്ഥ മെച്ചപ്പെട്ടു

    ഒടുവില്‍ ഏറെ നേരത്തെ കാത്തിരിപ്പിന് വിരാമമിട്ട് നവി മുംബൈയില്‍ മഴ നിന്നു. കാലാവസ്ഥ മെച്ചപ്പെട്ടു. മാച്ച് ഒഫീഷ്യല്‍സ് പിച്ച് പരിശോധന ഉടന്‍ ആരംഭിക്കും. ടോസ് എപ്പോള്‍ ഇടുമെന്ന് ഉടന്‍ അറിയാം

  • 02 Nov 2025 03:49 PM (IST)

    ദക്ഷിണാഫ്രിക്കയുടെ വിജയവഴി

    ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റു. തുടര്‍ന്ന് ന്യൂസിലന്‍ഡിനെയും, ഇന്ത്യയെയും, ബംഗ്ലാദേശിനെയും, ശ്രീലങ്കയെയും, പാകിസ്ഥാനെയും തുടരെ തുടരെ തോല്‍പിച്ചു. ഓസ്‌ട്രേലിയയോട് തോറ്റു. സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഫൈനലിലേക്ക്.

  • 02 Nov 2025 03:29 PM (IST)

    ഇന്ത്യയുടെ ഫൈനലിലേക്കുള്ള യാത്ര

    ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും കീഴടക്കി. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തുടരെ തോറ്റു. ന്യൂസിലന്‍ഡിനെ തോല്‍പിച്ച് സെമിയിലേക്ക്. സെമിയില്‍ ഓസീസിനെ കീഴടക്കി ഫൈനലിലെത്തി.

  • 02 Nov 2025 03:09 PM (IST)

    അമ്പയര്‍മാര്‍ ഗ്രൗണ്ടില്‍, ടോസ് എപ്പോള്‍?

    പിച്ച് പരിശോധനയ്ക്കായി അമ്പയര്‍മാര്‍ ഗ്രൗണ്ടിലെത്തി. മഴയുടെ കാഠിന്യം കുറഞ്ഞെങ്കിലും ഇപ്പോഴും തോരാത്തത് ആശങ്ക ഉയര്‍ത്തുന്നു. മൂന്ന് മണിക്കും ടോസ് ഇടില്ല. ഇനി എപ്പോള്‍ ടോസ് ഇടുമെന്ന് വ്യക്തമല്ല.

  • 02 Nov 2025 02:54 PM (IST)

    Rain Returns: ദേ മഴ പിന്നെയും ! ടോസ് ഇനിയും വൈകാന്‍ സാധ്യത

    നവി മുംബൈയില്‍ മഴ വീണ്ടും തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. പിച്ച് വീണ്ടും മൂടി. ടോസ് മൂന്ന് മണിക്ക് ഇടാന്‍ സാധ്യതയില്ല. ഇനിയും വൈകിയേക്കും.

  • 02 Nov 2025 02:35 PM (IST)

    Toss Updates: ടോസ് മൂന്ന് മണിക്ക്, ഔദ്യോഗിക പ്രഖ്യാപനം

    ടോസ് മൂന്ന് മണിക്ക് ഇടുമെന്ന് പ്രഖ്യാപനം. പ്രതികൂല കാലാവസ്ഥ മൂലമാണ് ടോസ് അരമണിക്കൂര്‍ വൈകിയത്. മത്സരം 3.30ന് ആരംഭിക്കും.

  • 02 Nov 2025 02:29 PM (IST)

    ആശ്വാസം മഴ നിന്നു, ടോസ് വൈകിയേക്കും

    ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. നവിം മുംബൈയില്‍ നിലവില്‍ മഴ നിലച്ചു. കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ടോസ് വൈകാനാണ് സാധ്യത.

  • 02 Nov 2025 02:18 PM (IST)

    Harmanpreet Kaur: ക്യാപ്റ്റന്‍ പ്രതീക്ഷയില്‍, സവിശേഷ നിമിഷമെന്ന് ഹര്‍മന്‍പ്രീത് കൗര്‍

    ഈ നിമിഷം സ്‌പെഷ്യല്‍ ആണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ആരാധകര്‍ക്കും ഇത് സവിശേഷ നിമിഷമാണ്. അവരാണ് ഏറ്റവും വലിയ സപ്പോര്‍ട്ട്. ഇത് വലിയ ദിവസമാണെന്നും, അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി.

  • 02 Nov 2025 02:10 PM (IST)

    Rain Threat: മത്സരത്തിന് മഴ ഭീഷണി

    ഫൈനല്‍ മത്സരം മഴ തടസപ്പെടുത്തുമോയെന്ന് ആശങ്ക. നിലവില്‍ നവി മുംബൈയില്‍ കനത്ത മഴ പെയ്യുകയാണ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നിരവധി പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

Published On - Nov 02,2025 1:54 PM