India vs England: മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍ മടങ്ങി, ക്യാപ്റ്റന്‍ ഗില്ലും പുറത്ത്
India vs England Fourth Test Tea Session Updates: ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്‍ മത്സരങ്ങളിലെ മികവ് മാഞ്ചസ്റ്ററില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 23 പന്തില്‍ 12 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഇന്ത്യന്‍ ക്യാപ്റ്റനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു

ഔട്ടായ ശേഷം മടങ്ങുന്ന യശ്വസി ജയ്‌സ്വാള്‍
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 149 എന്ന നിലയില്‍. 77 പന്തില്‍ 26 റണ്‍സുമായി സായ് സുദര്‍ശനും, എട്ട് പന്തില്‍ മൂന്ന് റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയ്‌സ്വാളും, ഗില്ലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
98 പന്തില്‍ 46 റണ്‍സെടുത്ത കെഎല്‍ രാഹുലിനെ പുറത്താക്കി ക്രിസ് വോക്ക്‌സാണ് ഇന്ത്യയ്ക്ക് ആദ്യ ഞെട്ടല്‍ സമ്മാനിച്ചത്. സാക്ക് ക്രൗളിക്ക് ക്യാച്ച് നല്‍കിയാണ് രാഹുല്‍ ഔട്ടായത്. സ്‌കോര്‍ബോര്‍ഡ് 120 റണ്‍സില്‍ എത്തിയപ്പോഴേക്കും ജയ്‌സ്വാളിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.
അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെയാണ് ജയ്‌സ്വാള്‍ പുറത്തായത്. ഷോയബ് ബാഷിറിന് പകരം പ്ലേയിങ് ഇലവനിലെത്തിയ ലിയം ഡൗസണാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. 107 പന്തില്‍ 58 റണ്‍സെടുത്ത ജയ്‌സ്വാള്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കുകയായിരുന്നു.
Read Also: India vs England: കരുണ്‍ പുറത്ത്, കാംബോജിന് അരങ്ങേറ്റം, മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്‍ മത്സരങ്ങളിലെ മികവ് മാഞ്ചസ്റ്ററില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 23 പന്തില്‍ 12 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഇന്ത്യന്‍ ക്യാപ്റ്റനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. പരമ്പരയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.