India vs England: മാഞ്ചസ്റ്ററില്‍ പ്രതിരോധക്കോട്ട പണിത് രാഹുലും, ജയ്‌സ്വാളും; ഭേദപ്പെട്ട തുടക്കം
India vs England fourth test first session details: ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 78 റണ്‍സ് എന്ന നിലയിലാണ്. 74 പന്തില്‍ 36 റണ്‍സുമായി യശ്വസി ജയ്‌സ്വാളും, 82 പന്തില്‍ 40 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 78 റണ്‍സ് എന്ന നിലയിലാണ്. 74 പന്തില്‍ 36 റണ്‍സുമായി യശ്വസി ജയ്‌സ്വാളും, 82 പന്തില്‍ 40 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ നിന്നു മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ മാഞ്ചസ്റ്ററില്‍ മത്സരത്തിനിറങ്ങിയത്. മോശം ഫോമിലുള്ള കരുണ്‍ നായരെ ഇന്ന് ഒഴിവാക്കി. പരിക്ക് മൂലം നിതീഷ് കുമാര്‍ റെഡ്ഡിയും, ആകാശ് ദീപും ടീമിലില്ല. ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജ് ടീമിലെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.
നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദ്ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും ഇടം കണ്ടെത്തി. ആദ്യ ടെസ്റ്റില്‍ സായ് സുദര്‍ശനും, ശാര്‍ദ്ദുല്‍ താക്കൂറും കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.




Read Also: India vs England: കരുണ്‍ പുറത്ത്, കാംബോജിന് അരങ്ങേറ്റം, മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. പരിക്ക് മൂലം താരത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം കളിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. പരിക്കുകള്‍ ടീമിനെ വലയ്ക്കുന്ന സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാനുള്ള നീക്കത്തില്‍ നിന്നും ടീം മാനേജ്‌മെന്റ് പിന്മാറി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നീ താരങ്ങള്‍ക്ക് പുറമേ അര്‍ഷ്ദീപ് സിങും പരിക്കിന്റെ പിടിയിലാണ്. കുല്‍ദീപ് യാദവിന് മാഞ്ചസ്റ്ററിലും അവസരം ലഭിച്ചില്ല.