India vs England Playing Eleven: ഓവലില്‍ വമ്പന്‍ ട്വിസ്റ്റ്; അര്‍ഷ്ദീപും കുല്‍ദീപും പിന്നെയും പടിക്ക് പുറത്ത്, കരുണ്‍ തിരിച്ചെത്തി
Oval Test Toss And Playing Eleven Details: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിച്ച ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കാംബോജ്, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി. പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്തിനെ ഒഴിവാക്കിയത്. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പ്
ഓവല്‍: നിര്‍ണായകമായ അഞ്ചാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ടോസ് കിട്ടിയില്ല. തുടര്‍ച്ചയായ പതിനഞ്ചാം മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കാത്തത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ടോസിന് മുമ്പ് പല തവണ മഴ പെയ്‌തെങ്കിലും മത്സരം കൃത്യസമയത്ത് ആരംഭിച്ചു.. ഇരുടീമുകളും നാല് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിങിനും, കുല്‍ദീപ് യാദവിനും, അഭിമന്യു ഈശ്വരനും അഞ്ചാം ടെസ്റ്റിലും അവസരം ലഭിച്ചില്ല. അര്‍ഷ്ദീപ് ഓവലില്‍ അരങ്ങേറിയേക്കുമെന്നും, കുല്‍ദീപ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റില്‍ ഇരുവരെയും പരിഗണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിച്ച ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കാംബോജ്, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി. പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്തിനെ ഒഴിവാക്കിയത്. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.
കരുണ്‍ നായര്‍, ധ്രുവ് ജൂറല്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പകരം പ്ലേയിങ് ഇലവനിലെത്തി. ഇംഗ്ലണ്ട് പര്യടനത്തിലൂടെ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതിനാല്‍ കരുണിനെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ താരത്തെ പരിഗണിച്ചത് അപ്രതീക്ഷിതമായി.
ഋഷഭ് പന്തിന് പകരമാണ് ജൂറല്‍ പ്ലേയിങ് ഇലവനിലെത്തിയത്. പരിക്കില്‍ നിന്ന് മുക്തനായ ആകാശ് ദീപിനെ ബുംറയ്ക്ക് പകരം പരിഗണിച്ചു. കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം നല്‍കി.
നാല് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ടും കളിക്കുന്നത്. പരിക്കേറ്റ ബെന്‍ സ്റ്റോക്‌സിന് പകരം ഒല്ലി പോപ്പാണ് ആതിഥേയരെ നയിക്കുന്നത്. സ്റ്റോക്‌സിന് പകരം ജേക്കബ് ബെഥലും, ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ഗസ് അറ്റ്കിന്‍സണും, ലിയം ഡോസണ് പകരം ജാമി ഒവര്‍ട്ടണും, ബ്രൈഡന്‍ കാര്‍സെയ്ക്ക് പകരം ജോഷ് ടോങ്കും പ്ലേയിങ് ഇലവനില്‍ ഇടം നേടി.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, കരുണ്‍ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗസ് ആറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടോങ്ക്.