AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘ഫിറ്റല്ലെങ്കിൽ കളിക്കാതിരിക്കുക, ഒന്നോ രണ്ടോ മത്സരങ്ങളിൽ വിശ്രമം എടുക്കരുത്’; ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ താരം

Dilip Vengsarkar Against Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്കെതിരെ ഇന്ത്യയുടെ മുൻ താരം ദിലീപ് വെങ്സാർക്കർ. ഇടയ്ക്കിടെ വിശ്രമമെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

India vs England: ‘ഫിറ്റല്ലെങ്കിൽ കളിക്കാതിരിക്കുക, ഒന്നോ രണ്ടോ മത്സരങ്ങളിൽ വിശ്രമം എടുക്കരുത്’; ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ താരം
ദിലീപ് വെങ്സാർക്കർ, ജസ്പ്രീത് ബുംറImage Credit source: PTI
abdul-basith
Abdul Basith | Published: 17 Jul 2025 19:53 PM

ജോലിഭാരം കുറയ്ക്കാൻ ജസ്പ്രീത് ബുംറയ്ക്ക്ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം ദിലീപ് വെങ്സാർക്കർ. ഫിറ്റല്ലെങ്കിൽ ഒരു കളിയും കളിക്കാതിരിക്കുകയാണ് വേണ്ടതെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ മത്സരങ്ങളിൽ വിശ്രമം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“ബൗളർമാർ ടെസ്റ്റ് മത്സരങ്ങൾ തിരഞ്ഞെടുത്ത് കളിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. നിങ്ങൾ ഫിറ്റാണെങ്കിൽ രാജ്യത്തിനായി എല്ലാ മത്സരങ്ങളും കളിക്കണം. ബുംറ ലോകോത്തര ബൗളറാണ്. അദ്ദേഹത്തിന് ഇന്ത്യക്കായി മത്സരങ്ങൾ വിജയിക്കാനാവും. നിങ്ങൾ ഒരു പര്യടനത്തിലാണെങ്കിൽ എല്ലാ മത്സരങ്ങളും കളിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾക്കനുസരിച്ച് മത്സരങ്ങൾ തിരഞ്ഞെടുക്കരുത്. ഇന്ത്യക്കായി കളിക്കുക എന്നതാണ് പ്രധാനം. ഫിറ്റല്ലെങ്കിൽ ഒരു കളിയും കളിക്കരുത്. ആദ്യ ടെസ്റ്റിന് ശേഷം അദ്ദേഹത്തിന് 7-8 ദിവസത്തെ ഇടവേള ലഭിച്ചിരുന്നു. പക്ഷേ, അപ്പോഴും രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്തിയില്ല. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. അഗാർക്കറിനും ഗംഭീറിനും അത് അംഗീകരിക്കാൻ കഴിയുമായിരിക്കും.”- വെങ്സാർക്കർ പറഞ്ഞു.

Also Read: Shubman Gill: ഗില്ലിന്റെ ആ പെരുമാറ്റം കോഹ്ലിയെ ഓർമിപ്പിക്കുന്നു, ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ച് മൊയിൻ അലി

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ ലീഡ് ചെയ്യുകയാണ്. ആദ്യ കളി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാമത്തെ കളി 336 റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ 22 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. മത്സരത്തിൻ്റെ പല ഘട്ടങ്ങളിലും മുന്നിട്ടുനിന്ന ഇന്ത്യ അവസാന ദിവസം ദൗർഭാഗ്യകരമായി പരാജയപ്പെടുകയായിരുന്നു.

ലോർഡ്സ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടും പിന്നീട് ഇന്ത്യയും 387 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് എറിഞ്ഞിട്ടെങ്കിലും ഇന്ത്യക്ക് 170 റൺസേ നേടാനായുള്ളൂ. 61 റൺസ് നേടി പുറത്താവാതെ നിന്ന ജഡേജയാണ് ടോപ്പ് സ്കോറർ.