India vs England: ‘ഞങ്ങളെന്താ, മിണ്ടാതിരിക്കണോ’ എന്ന് രാഹുൽ; ‘അങ്ങനെ സംസാരിക്കരുത്’ എന്ന് കുമാർ ധർമ്മസേന; അഞ്ചാം ടെസ്റ്റ് സംഭവബഹുലം

KL Rahul And Kumar Dharmasena In Heated Exchange: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റിനിടെ കൊമ്പുകോർത്ത് കെഎൽ രാഹുലും കുമാർ ധർമ്മസേനയും. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

India vs England: ഞങ്ങളെന്താ, മിണ്ടാതിരിക്കണോ എന്ന് രാഹുൽ; അങ്ങനെ സംസാരിക്കരുത് എന്ന് കുമാർ ധർമ്മസേന; അഞ്ചാം ടെസ്റ്റ് സംഭവബഹുലം

കെഎൽ രാഹുൽ, കുമാർ ധർമ്മസേന

Published: 

02 Aug 2025 13:41 PM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം കൊടുക്കൽ വാങ്ങലുകളായി പുരോഗമിക്കുകയാണ്. ഇരു ടീമുകളിലെയും താരങ്ങൾ ഒരിഞ്ച് വിട്ടുകൊടുക്കാതെയാണ് പരസ്പരം പൊരുതുന്നത്. സാധാരണ രീതിയിൽ സ്ലെഡ്ജ് ചെയ്യാത്ത ജോ റൂട്ടും കെഎൽ രാഹുലും പോലും ഈ മത്സരത്തിൽ വാക്പോരിലേർപ്പെട്ടു. ഇതിനിടെ അമ്പയർ കുമാർ ധർമ്മസേനയുമായും കെഎൽ രാഹുൽ തർക്കിച്ചു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also: India vs England: ‘ഞാനെങ്ങാനും ആയിരുന്നെങ്കിൽ നല്ല ഇടികൊടുത്തേനെ’; ഡക്കറ്റിൻ്റെ തോളിൽ കയ്യിട്ട ആകാശ് ദീപിനെ വിമർശിച്ച് റിക്കി പോണ്ടിങ്

കെഎൽ രാഹുലും കുമാർ ധർമ്മസേനയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ

രാഹുൽ: “അപ്പോൾ ഞങ്ങളെന്ത് ചെയ്യണം? മിണ്ടാതിരിക്കണോ?”
ധർമ്മസേന: “ഏതെങ്കിലും ബൗളർ വന്ന് ഇങ്ങനെ സംസാരിക്കുന്നത് താങ്കൾക്ക് ഇഷ്ടമാവുമോ? അങ്ങനെ ചെയ്യരുത്. ആ വഴിയിലേക്ക് നമ്മൾ പോകരുത്.
രാഹുൽ: “ഞങ്ങളെന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്? ബാറ്റും ബൗളും ചെയ്ത് വീട്ടിൽ പോകണോ?”
ധർമ്മസേന: “നമ്മൾ മത്സരത്തിന് ശേഷം അത് ചർച്ചചെയ്യാം. അങ്ങനെ സംസാരിക്കരുത്.”

പ്രസിദ്ധ് കൃഷ്ണയും ജോ റൂട്ടും തമ്മിലുള്ള തർക്കത്തിൽ അമ്പയർ ഇടപെട്ടപ്പോഴാണ് കെഎൽ രാഹുൽ എതിർപ്പറിയിച്ചത്. മത്സരത്തിൽ പ്രസിദ്ധും റൂട്ടും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

വൈറൽ വിഡിയോ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ദ്രുതഗതിയിൽ പുരോഗമിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 224 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ട് 247 റൺസിന് പുറത്തായി. രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. നിലവിൽ ഇന്ത്യക്ക് 52 റൺസിൻ്റെ ലീഡുണ്ട്. 51 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാൾ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുലും (7) സായ് സുദർശനും (11) പുറത്തായി. ജയ്സ്വാളിനൊപ്പം നൈറ്റ് വാച്ച്മാൻ ആകാശ് ദീപാണ് (4) ക്രീസിൽ.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ