AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saina Nehwal-Parupalli Kashyap: സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും ഒന്നിക്കുന്നു?; ചിത്രം പങ്കുവച്ച് താരം

Saina Nehwal And Parupalli Kashyap Relationship: 2018 ഡിസംബറിലാണ് കശ്യപും സൈനയും തമ്മിലുള്ള വിവാഹം നടന്നത്. പത്തു വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ സൈന 2010, 2018 ലെ കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.

Saina Nehwal-Parupalli Kashyap: സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും ഒന്നിക്കുന്നു?; ചിത്രം പങ്കുവച്ച് താരം
Saina Nehwal Parupalli KashyapImage Credit source: Instagram (Saina Nehwal And Parupalli Kashyap)
neethu-vijayan
Neethu Vijayan | Published: 02 Aug 2025 21:36 PM

വേർപിരിയൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പരുപ്പള്ളി കശ്യപും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ‌കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി സൈന തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഇരുവരുടെയും സമ്മതത്തോടെ വേർപിരിയുന്നതായാണ് സൈന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനോടൊപ്പം “വീണ്ടും ശ്രമിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

“ചിലപ്പോൾ ദൂരം നിങ്ങളുടെ സാന്നിധ്യത്തിന്റെ മൂല്യം പഠിപ്പിക്കുന്നു. അതിനാൽ നമ്മൾ വീണ്ടും ശ്രമിക്കുന്നു,” എന്നാണ് സൈന നെഹ്‌വാൾ ചിത്രത്തോടൊപ്പം കുറിച്ചത്. ‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശയിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര ഉയർച്ചയ്ക്കും വേണ്ടി ഈ തീരുമാനമെടുത്തു. ഇതുവരെ നൽകിയ ഓർമകൾക്ക് നന്ദി. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– എന്നാണ് വേർപിരിയൽ പ്രഖ്യാപിച്ചുകൊണ്ട് സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by SAINA NEHWAL (@nehwalsaina)

2018 ഡിസംബറിലാണ് കശ്യപും സൈനയും തമ്മിലുള്ള വിവാഹം നടന്നത്. പത്തു വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ സൈന 2010, 2018 ലെ കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും സ്വന്തമാക്കിയിരുന്നു.

2024 ന്റെ തുടക്കത്തിൽ കരിയർ അവസാനിപ്പിച്ച ശേഷം കശ്യപ് പരിശീലകനായി തുടരുകയാണ്. കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഇന്ത്യ വനിത കൂടിയാണ് സൈന.