AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഇംഗ്ലണ്ടിന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടം, തിരിച്ചടിച്ച് ഇന്ത്യ

India bounce back in Oval test: ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും, ബെന്‍ ഡക്കറ്റും നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിന് വേഗം പകര്‍ന്നു. ഓപ്പണിങ് വിക്കറ്റില്‍ 12.5 ഓവറില്‍ 92 റണ്‍സ് ഇരുവരും അടിച്ചുകൂട്ടി

India vs England: ഇംഗ്ലണ്ടിന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടം, തിരിച്ചടിച്ച് ഇന്ത്യ
വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 01 Aug 2025 20:48 PM

വല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നിലവില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ ഒമ്പത് റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. 33 റണ്‍സുമായി ഹാരി ബ്രൂക്കാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും, ബെന്‍ ഡക്കറ്റും നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിന് വേഗം പകര്‍ന്നു.

ഓപ്പണിങ് വിക്കറ്റില്‍ 12.5 ഓവറില്‍ 92 റണ്‍സ് ഇരുവരും അടിച്ചുകൂട്ടി. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ വീഴ്ത്തി ആകാശ് ദീപാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനൊപ്പം ക്രൗളി ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് തരക്കേടില്ലാതെ മുന്നോട്ടുക്കൊണ്ടുപോയി. 57 പന്തില്‍ 64 റണ്‍സെടുത്ത ക്രൗളിയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയത് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.

അധികം വൈകാതെ പോപ്പും ഔട്ടായി. 44 പന്തില്‍ 22 റണ്‍സെടുത്ത പോപ്പിനെ സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. വീണ്ടും സിറാജ് ആഞ്ഞടിച്ചതോടെ ജോ റൂട്ടിനും, ജേക്കബ് ബെഥലിനും നിലയുറപ്പിക്കാനായില്ല. മൂന്ന് വിക്കറ്റുകളും എല്‍ബിഡബ്ല്യുവിലൂടെയാണ് സിറാജ് സ്വന്തമാക്കിയത്.

Also Read: India vs England: അറ്റ്കിന്‍സണ്‍ എറിഞ്ഞിട്ടു, ഓവലില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്ത്‌

45 പന്തില്‍ 29 റണ്‍സായിരുന്നു റൂട്ടിന്റെ സംഭാവന. ബെഥല്‍ ആറു റണ്‍സെടുത്തു. തുടര്‍ന്ന് പ്രസിദ്ധ് കൃഷ്ണയുടെ ഊഴമായിരുന്നു. ജാമി സ്മിത്തിനെയും, ജാമി ഒവര്‍ട്ടണെയും കൃഷ്ണ തുടരെ തുടരെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. സ്മിത്ത് എട്ട് റണ്‍സെടുത്തപ്പോള്‍, ഒവര്‍ട്ടണ്‍ പൂജ്യത്തിന് മടങ്ങി.

നേരത്തെ ഇന്ത്യ 224 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഗസ് അറ്റ്കിന്‍സണും, മൂന്ന് വിക്കറ്റെടുത്ത ജോഷ് ടോങ്കുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചത്. ക്രിസ് വോക്‌സ് ഒരു വിക്കറ്റെടുത്തു. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.