Sanju Samson: ആര്‍ച്ചര്‍ കാത്തിരിപ്പുണ്ട്, ഷോര്‍ട്ട് ബോള്‍ കെണിയുമായി; സഞ്ജുവിന് ഇത് ‘പ്രതികാര’ സമയം

Sanju Samson vs Jofra Archer: ഒരു വര്‍ഷത്തിന് ശേഷം സഞ്ജു സാംസണും ജോഫ്ര ആര്‍ച്ചറും നേര്‍ക്കുനേര്‍ വരികയാണ്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ പോരാട്ടം സഞ്ജുവിന് മധുരപ്രതികാരം വീട്ടാനുള്ള സമയം കൂടിയാണ്.

Sanju Samson: ആര്‍ച്ചര്‍ കാത്തിരിപ്പുണ്ട്, ഷോര്‍ട്ട് ബോള്‍ കെണിയുമായി; സഞ്ജുവിന് ഇത് പ്രതികാര സമയം

സഞ്ജു സാംസണും ജോഫ്ര ആർച്ചറും

Published: 

04 Mar 2026 | 03:05 PM

2024 അവസാനിക്കുമ്പോള്‍ ടി20യില്‍ മിന്നും ഫോമിലായിരുന്നു സഞ്ജു സാംസണ്‍. 20 ഓവര്‍ ക്രിക്കറ്റില്‍ സഞ്ജു മൂന്ന് സെഞ്ചുറി നേടിയ വര്‍ഷം. എന്നാല്‍ 2025 ആരംഭിച്ചപ്പോള്‍ കഥയാകെ മാറി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയായിരുന്നു 2025-ലെ ഇന്ത്യയുടെ ആദ്യ അസൈന്‍മെന്റ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ കളികളിലും സഞ്ജുവിന് അവസരം ലഭിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. പലപ്പോഴും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു വീണു.

ഷോര്‍ട്ട് ബോള്‍ എന്ന വജ്രായുധത്തിലൂടെ സഞ്ജുവിനെ വീഴ്ത്താമെന്ന് എതിരാളികള്‍ കൂടുതല്‍ മനസിലാക്കിയത് ഈ പരമ്പരയിലൂടെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു.

ഒപ്പം ആര്‍ച്ചറുടെ പന്തു കൊണ്ടേറ്റ പരിക്കും തിരിച്ചടിയായി. ഐപിഎല്ലിലും പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായില്ല. ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരം മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷം വലിയ സ്‌കോറുകള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കണ്ടെത്തുന്നതില്‍ സഞ്ജു പരാജയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെയാണ് ‘പഴയ’ സഞ്ജുവിനെ ആരാധകര്‍ക്ക് തിരികെ കിട്ടിയത്.

Also Read: IND vs ENG: സെമി പോരില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തുമോ? അഭിഷേകിന്റെ സ്ഥാനം തുലാസില്‍

വീണ്ടും ആര്‍ച്ചര്‍ക്കെതിരെ

ഒരു വര്‍ഷത്തിന് ശേഷം സഞ്ജുവും, ആര്‍ച്ചറും നേര്‍ക്കുനേര്‍ വരികയാണ്. നാളെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ പോരാട്ടം സഞ്ജുവിന് മധുരപ്രതികാരം വീട്ടാനുള്ള സമയം കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിലെ തന്റെ മുന്‍ ക്യാപ്റ്റനെതിരെ ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ കെണിയുമായി വീണ്ടും അവതരിക്കുമെന്നുറപ്പ്. ആര്‍ച്ചര്‍ക്കും, ഇംഗ്ലണ്ടിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനായാല്‍ സഞ്ജുവിനും ആരാധകര്‍ക്കും അതൊരു മധുരപ്രതികാരമായിരിക്കും.

ഷോര്‍ട്ട് ബോളുകളെ നേരിടുന്നതില്‍ സഞ്ജു ഏറെ മെച്ചപ്പെട്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിന്‍ഡീസിനെതിരായ മത്സരം. ജേസണ്‍ ഹോള്‍ഡറിന്റെ ഷോര്‍ട്ട് ബോളുകളെ താരം ഫലപ്രദമായാണ് നേരിട്ടത്. ആ മികവ് ആവര്‍ത്തിക്കാനായാല്‍ വാങ്കഡെയില്‍ സഞ്ജു കണക്ക് തീര്‍ക്കുമെന്നുറപ്പ്.

പൂജാരയുടെ ഉപദേശം

ആര്‍ച്ചറുടെ പന്തുകള്‍ സഞ്ജു അധികം നേരിടരുതെന്നാണ് ചേതേശ്വര്‍ പൂജാരയുടെ ഉപദേശം. ആര്‍ച്ചര്‍ എറിയുമ്പോള്‍ കഴിയുന്നത്ര സ്‌ട്രൈക്ക് അഭിഷേക് ശര്‍മയ്ക്ക് കൈമാറണം. ഷോര്‍ട്ട് ഡെലിവറികള്‍ ഓഫ് സൈഡില്‍ കളിക്കാന്‍ സഞ്ജു ശ്രമിക്കണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയായ ‘ഗെയിം പ്ലാന്‍’ പരിപാടിയില്‍ പൂജാര പറഞ്ഞു. ജോഫ്ര ആര്‍ച്ചര്‍ സഞ്ജുവിനെതിരെ ഷോര്‍ട്ട് പന്തുകള്‍ എറിയുമെന്നതില്‍ പൂജാരയ്ക്കും സംശയമില്ല.

Follow Us
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
കോളേജിലേക്ക് ഥാർ ഇടിച്ചു കയറി, ഒടുവിൽ
സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്നു, ഇവിടെ ഫുഡ് സേഫ്റ്റിയൊന്നുമില്ലേ?
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം