AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Norton 450 : ഡ്യൂക്കിന് വെല്ലുവിളി! മാരക ലുക്കിൽ പുത്തൻ മോഡലിനെ അവതരിപ്പിച്ച് നോർട്ടൺ

New Norton 450 Urban Unveils: ടിവിഎസ് മോട്ടോർ കമ്പനിയുടെ (TVS Motor Company) കീഴിൽ ഈ ബ്രിട്ടീഷ് ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മോഡലിനെ അവതരിപ്പിക്കുന്നതിന് പിന്നിൽ. നിലവിൽ പേര് നൽകിയിട്ടില്ലാത്ത ഈ ബൈക്ക് 2027-ൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതി മോഡൽ വരുന്നതോടെ ആഗോളതലത്തിൽ നോർട്ടണിന്റെ സാന്നിധ്യം വിപുലീകരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Norton 450 : ഡ്യൂക്കിന് വെല്ലുവിളി! മാരക ലുക്കിൽ പുത്തൻ മോഡലിനെ അവതരിപ്പിച്ച് നോർട്ടൺ
Norton 450Image Credit source: Norton Website
Amal KV
Amal KV | Updated On: 03 Nov 2026 | 03:45 PM

450cc വിഭാഗത്തിലുള്ള ഒരു പുതിയ അർബൻ മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിരിക്കുകയാണ് നോർട്ടൺ മോട്ടോർസൈക്കിൾസ് (Norton Motorcycles) . ടിവിഎസ് മോട്ടോർ കമ്പനിയുടെ (TVS Motor Company) കീഴിൽ ഈ ബ്രിട്ടീഷ് ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മോഡലിനെ അവതരിപ്പിക്കുന്നതിന് പിന്നിൽ. നിലവിൽ പേര് നൽകിയിട്ടില്ലാത്ത ഈ ബൈക്ക് 2027-ൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതി മോഡൽ വരുന്നതോടെ ആഗോളതലത്തിൽ നോർട്ടണിന്റെ സാന്നിധ്യം വിപുലീകരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

യുവതലമുറയെ ആകർഷിക്കുക ലക്ഷ്യം

പ്രധാനമായും യുവതലമുറയെ ബ്രാൻഡിലേത്ത് ആകർഷിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന. ഡിസൈൻ, എൻജിനീയറിംഗ്, റൈഡർ എക്സ്പീരിയൻസ് എന്നീ ഘടകങ്ങളിൽ നോർട്ടൺ പരമ്പരാഗതമായി നൽകിപ്പോരുന്ന പ്രാധാന്യത്തെ, നഗര സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമായ രീതിയിൽ ഈ പുതിയ മോഡലിൽ സംയോജിപ്പിച്ചിരിക്കുന്നുവെന്ന് കമ്പനി പറയുന്നു.

Also Read: എന്താ പവറ്! പുതിയ ഹിമാലയൻ 750 യെ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

എൻജിൻ കരുത്ത് ഇങ്ങനെ

45 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 454 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. എൻജിൻ സംബന്ധിച്ച മറ്റ് വിവിരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മികച്ച പെർഫോമൻസ് വാ​ഗ്ദാനം ചെയ്യുന്ന വിധത്തിലാകും സ്പെക്സ് വരുക. ആലൂമിനിയം ഫ്രെയിമിലാണ് പുതിയ പർട്രെയിനെ കമ്പനി ഒരുക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച വേ​ഗതവും വിശ്വാസ്യതയും ഉറപ്പ് നൽകുന്നു എന്ന് കമ്പനി പറയുന്നു.

ഡിസൈൻ ആണ് മെയിൻ

ഡിസൈനിന്റെ കാര്യത്തിൽ, നോർട്ടന്റെ ഏറ്റവും പുതിയ തലമുറ മോഡലുകൾ പിന്തുടരുന്ന അതേ ശൈലിയാണ് പുതിയ മോഡലിലും കാണാൻ കഴിയുന്നത്. ​ഒരേ സമയം ​ഗാംഭീര്യമുള്ളതും ഫ്ലോട്ടിം​ഗ് ഫീൽ നൽകുന്നതുമായ ഡിസൈൻ ആണ് വാഹനത്തിന് കൊടുത്തിരിക്കുന്നത്. എല്ലാത്തിലും ഉപരിയായി പ്രീമിയം ഫീൽ നൽകുന്നതിൽ ഈ ഡിസൈൻ ഒരുപടി മുന്നിൽന നിൽക്കുന്നു എന്ന് വേണം പറയാൻ. നൂതന കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള 8 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും മോട്ടോർസൈക്കി‍ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിലയും എതിരാളികളും

നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച്, അടുത്ത വർഷത്തോടെ ഈ മോട്ടോർസൈക്കിൾ ഔദ്യോഗികമായി വിപണിയിലെത്തും. കെടിഎമ്മിൻ്റെ ഡ്യൂക്ക് 390 (KTM Duke 390), റോയൽ എൻഫീൽഡ് ഗറില്ല 450 (Royal Enfield Guerilla 450), അപ്രീലിയ ടുവോനോ 457 (Aprilia Tuono 457), വരാനിരിക്കുന്ന ബിഎംഡബ്ല്യു F450 R (BMW F450 R) തുടങ്ങിയ മോഡലുകളുമായിട്ടാകും ഈ പുതിയ വാഹനം മത്സരിക്കുക. വാ​ഹനത്തിന്റെ ഏകദേശ എക്സ്-ഷോറൂം വില 3.2 ലക്ഷം രൂപയിൽ നിന്ന് ആരുംഭിക്കുമെന്നാണ് അനുമാനം.

English Summary

Norton Motorcycles has unveiled a new urban motorcycle concept in the 450cc category. This new model has been introduced as part of TVS Motor Company’s efforts to revive the British brand.

Follow Us