India vs New Zealand: ഒടുവിൽ അർഷ്ദീപിന് അവസരം; നിർണായക കളിയിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ

New Zealand Batting First Against India: മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡ് ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യൻ ടീമിൽ അർഷ്ദീപ് സിംഗ് ഇന്ന് കളിക്കും.

India vs New Zealand: ഒടുവിൽ അർഷ്ദീപിന് അവസരം; നിർണായക കളിയിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ

ഇന്ത്യ - ന്യൂസീലൻഡ്

Published: 

18 Jan 2026 | 01:42 PM

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായി ഇന്ത്യ ഇറങ്ങുമ്പോൾ കിവീസ് നിരയിൽ മാറ്റങ്ങളില്ല. ഇന്ത്യൻ ടീമിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് കളിക്കും.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരമാണ് ഇത്. ആദ്യ കളി ഇന്ത്യ ജയിച്ചപ്പോൾ കഴിഞ്ഞ കളി ന്യൂസീലൻഡിനായിരുന്നു വിജയം. ഇന്നത്തെ കളി ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് നിരാശപ്പെടുത്തിയിരുന്നു. ഇന്നത്തെ കളി കൂടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ടീമിലെ രോഹിതിൻ്റെ സ്ഥാനം പോലും അപക്ടത്തിലാവും.

Also Read: India vs New Zealand: ജയിക്കുന്ന ടീമിന് പരമ്പര; ഇന്ത്യ – ന്യൂസീലൻഡ് മൂന്നാം ഏകദിനം ഇന്ന്

ആദ്യ കളി നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി. 71 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയ ഡാരിൽ മിച്ചലായിരുന്നു ടോപ്പ് സ്കോറർ. ഒരു ഓവറും നാല് വിക്കറ്റും ശേഷിക്കെ ഇന്ത്യ ആധികാരികമായി കളി വിജയിച്ചു. 93 റൺസ് നേടിയ വിരാട് കോലി മുന്നിൽ നിന്ന് നയിച്ചപ്പോൾ രോഹിത് ശർമ്മ 26 റൺസെടുത്ത് പുറത്തായി.

രണ്ടാമത്തെ കളി ന്യൂസീലൻഡ് ഏഴ് വിക്കറ്റിന് ഇന്ത്യയെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. 112 റൺസുമായി കെഎൽ രാഹുൽ തിളങ്ങിയ കളിയിൽ രോഹിത് നേടിയത് 24 റൺസ്. 131 റൺസുമായി പുറത്താവാതെ നിന്ന ഡാരിൽ മിച്ചലിൻ്റെ മികവിൽ രണ്ടോവറും മൂന്ന് പന്തും ഏഴ് വിക്കറ്റും ബാക്കിനിർത്തി കിവീസിന് ജയം.

ക്യാരറ്റ് വാടി പോയോ? നാരങ്ങ നീര് മതി ഫ്രഷാക്കാം
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍