India vs South Africa: അഞ്ചാം ടി20 നാളെ; ‘പരിക്കേറ്റ’ ഗിൽ ഹോം ഗ്രൗണ്ടിൽ തിരികെയെത്തിയേക്കും
Shubman Gill Might Play In The Final T20: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യിൽ ശുഭ്മൻ ഗിൽ കളിച്ചേക്കും. അഹ്മദാബാദിൽ വച്ച് നാളെയാണ് മത്സരം.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഈ മാസം 19ന് അഹ്മബാദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നാലാമത്തെ മത്സരത്തിൽ പരിക്കേറ്റ് പുറത്തിരുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഈ മത്സരത്തിൽ തിരികെ എത്തിയേക്കുമെന്നാണ് സൂചന. ഗിൽ നായകനായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടാണ് അഹ്മദാബാദ്. ഗ്രൗണ്ടിൽ ഗംഭീര പ്രകടനങ്ങളാണ് ഗിൽ നടത്തിയിട്ടുള്ളത്.
ലഖ്നൗവിൽ തീരുമാനിച്ചിരുന്ന നാലാമത്തെ ടി20 കടുത്ത മൂടൽ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിൽ ഗിൽ ഉണ്ടായിരുന്നില്ല. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം പുറത്തിരുന്നത്. ഇതോടെ സഞ്ജു സാംസൺ വീണ്ടും ഓപ്പണിംഗിലെത്താൻ സാധ്യതകളുയർന്നു. എന്നാൽ, മൂടൽ മഞ്ഞ് കാരണം ഈ കളി ഉപേക്ഷിക്കേണ്ടിവന്നു.
Also Read: Shubman Gill: ശുഭ്മാൻ ഗിൽ ടി20 പരമ്പരയിൽ നിന്ന് പുറത്ത്, ‘പരിക്കെ’ന്ന് വിശദീകരണം ! സഞ്ജു ഓപ്പണറാകും?
ലോകകപ്പിന് മുൻപ് ഓപ്പണിങ് സ്ഥാനത്തേക്ക് ഗില്ലുമായി മത്സരിക്കാൻ സഞ്ജുവിനുള്ള ഒരു പ്രധാന അവസരമായിരുന്നു ഇത്. എന്നാൽ, ഈ അവസരം സഞ്ജുവിന് നഷ്ടമായി. ഇനി ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 യും ന്യൂസീലൻഡ് പരമ്പരയുമാണ് ലോകകപ്പിന് മുൻപ് ബാക്കിയുള്ളത്. ന്യൂസീലൻഡ് ടി20യ്ക്ക് മുൻപ് ലോകകപ്പ് ടീം പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകളുണ്ട്. ഇതോടെ സഞ്ജുവിൻ്റെ അവസരങ്ങൾ അവസാനിക്കുകയാണ്.
എങ്കിലും ശുഭ്മൻ ഗില്ലിൻ്റെ ഫോമിൽ മാനേജ്മെൻ്റിന് ആശങ്കയുണ്ട്. ശുഭ്മൻ ഗില്ലിനൊപ്പം ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ ഫോമും ഇന്ത്യക്ക് ആശങ്കയാണ്.
പരമ്പരയിൽ ഇന്ത്യയാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് കളിയും ദക്ഷിണാഫ്രിക്ക ഒരു കളിയുമാണ് ജയിച്ചത്. ഇതോടെ പരമ്പര സമനിലയാവാനുള്ള സാധ്യതയും ഇപ്പോൾ നിലവിലുണ്ട്. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചാൽ പരമ്പര 2-2 എന്ന നിലയിൽ സമനിലയാവും.