Tharun Moorthy: ‘ലാലേട്ടനോട് ആ പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേൾപ്പിക്കുന്നത്’: തരുൺ മൂര്‍ത്തി
Tharun Moorthy About Mohanlal: കളക്ഷൻ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേർത്തല്ലേ എന്നായിരുന്നു കമന്റുകൾ. അത് തനിക്ക് ഫീൽ ആയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തങ്ങൾ ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു. വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേൾപ്പിക്കുന്നതെന്നാണ് സംവിധായകൻ പറഞ്ഞു.
മോഹൻലാൽ തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘തുടരും’. മികച്ച വിജയമായിരുന്നു ചിത്രം തിയേറ്ററില്‍ സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ രണ്ടാമത്തെ 200 കോടി ചിത്രവുമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന് 100 കോടി ഷെയർ നേടിയ സമയത്ത് താനും നിർമാതാവ് രഞ്ജിത്തും സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് ലഭിച്ചത് തെറിവിളികളായിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. അതുകാരണം മോഹന്‍ലാലിനോട് പോസ്റ്റ് ഇടേണ്ട എന്ന് വരെ പറഞ്ഞുവെന്നും സംവിധായകൻ പറയുന്നു.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എന്നെങ്കിലും ഒരു മലയാള സിനിമ ആ റെക്കോർഡ് നേടുമോ എന്ന് ചോദിച്ച സമയത്താണ് തങ്ങളുടെ സിനിമ അത് നേടിയതെന്നും അതിന്റെ സന്തോഷത്തിൽ പോസ്റ്റ് ഇട്ടപ്പോഴാണ് ഇത്തരം അനുഭവം ഉണ്ടായതെന്നുമാണ് തരുൺ മൂർത്തി പറയുന്നത്.ക്ലബ്ബ് എഫ് എമ്മിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയപ്പോൾ അന്ന് അത് വലിയ കാര്യമായി രഞ്ജിത്തേട്ടൻ തന്നെ വിളിച്ചു പറഞ്ഞുവെന്നാണ് തരുൺ മൂർത്തി പറയുന്നത്. മലയാളത്തിലേക്ക് ഇനിയും ഫണ്ടേഴ്സ് വരട്ടെ നമ്മുടെ സിനിമ അത് നേടി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട് തനിക്കും എക്സൈറ്റ്മെന്റ് ആയി കാരണം താൻ അത് വിചാരിച്ചതല്ലെന്നും സംവിധായകൻ പറഞ്ഞു. ഇതോടെയാണ് ഇത് എല്ലാവരോടും പറയാമെന്ന് പറഞ്ഞ് തങ്ങൾ ഒരു പോസ്റ്റ് ഇട്ടതെന്നും എന്നാൽ അതിന്റെ അടിയിൽ ഭയങ്കര തെറി ആയിരുന്നുവെന്നുമാണ് തരുൺ പറയുന്നത്.
കളക്ഷൻ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേർത്തല്ലേ എന്നായിരുന്നു കമന്റുകൾ. അത് തനിക്ക് ഫീൽ ആയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തങ്ങൾ ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു. വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേൾപ്പിക്കുന്നതെന്നാണ് സംവിധായകൻ പറഞ്ഞു. ഇതിനു പിന്നാലെ അന്ന് രാത്രി താൻ രഞ്ജിത്തേട്ടനെ വിളിച്ച് നമ്മൾ വെള്ളം ചേർത്തതാണോ എന്ന് താൻ ചോദിച്ചു. തനിക്കറിയുന്ന രഞ്ചിത്തേട്ടൻ ഇതുവരെയും അങ്ങനെ ഒരു ഒരു ബ്ലണ്ടർ കണക്കുകളോ അങ്ങനെ ഒരു ബൂം കണക്കുകളോ പുറത്തുവിടുന്ന ആളല്ല എന്നും തരുൺ പറഞ്ഞു.