AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Savings: കറന്റ് ബില്ല്, സ്‌കൂള്‍ ഫീസ്, ഇഎംഐ…ഇതിനെല്ലാം ഇടയില്‍ നിങ്ങള്‍ക്കും 10 ലക്ഷം സമ്പാദിക്കാനാകും

How To Save Money With EMIs: സാധാരണ പോലെ തന്നെ ജീവിച്ച് സമ്പത്തുണ്ടാക്കിയെടുക്കാന്‍ വഴികള്‍ പലതാണ്. നിലവിലെ അതേ ജീവിതശൈലി തുടര്‍ന്നുകൊണ്ട് 10 ലക്ഷം രൂപ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പണം ബുദ്ധിപൂര്‍വം ചെലവഴിക്കുന്നതിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.

Savings: കറന്റ് ബില്ല്, സ്‌കൂള്‍ ഫീസ്, ഇഎംഐ…ഇതിനെല്ലാം ഇടയില്‍ നിങ്ങള്‍ക്കും 10 ലക്ഷം സമ്പാദിക്കാനാകും
പ്രതീകാത്മക ചിത്രം Image Credit source: Peter Dazeley/The Image Bank/Getty Images
shiji-mk
Shiji M K | Published: 18 Dec 2025 17:11 PM

ശമ്പളത്തിന്റെ ഭൂരിഭാഗവും ചെലവിലേക്ക് പോയി കഴിഞ്ഞാല്‍ പിന്നെ സമ്പാദിക്കാനൊന്നുമില്ലെന്ന പരാതി പറയുന്നവരാണോ നിങ്ങളും? എന്നാല്‍ സമ്പാദ്യമുണ്ടാക്കാന്‍ കോടികള്‍ വരുമാനമുണ്ടാകണമെന്നോ അല്ലെങ്കില്‍ ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതിരിക്കണമെന്നോ ഇല്ല. പണം ലാഭിക്കണമെങ്കില്‍ ഇഷ്ടമുള്ള ശീലങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന ധാരണ പൊതുവേ ആളുകള്‍ക്കുണ്ട്. ചെലവ് ചുരുക്കുകയല്ലാതെ മികച്ച സമ്പാദ്യമുണ്ടാക്കാന്‍ വേറെയും ഒട്ടേറെ മാര്‍ഗങ്ങളുണ്ട്.

സാധാരണ പോലെ തന്നെ ജീവിച്ച് സമ്പത്തുണ്ടാക്കിയെടുക്കാന്‍ വഴികള്‍ പലതാണ്. നിലവിലെ അതേ ജീവിതശൈലി തുടര്‍ന്നുകൊണ്ട് 10 ലക്ഷം രൂപ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പണം ബുദ്ധിപൂര്‍വം ചെലവഴിക്കുന്നതിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.

അടിയന്തര ഫണ്ട്

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് എത്തുന്ന ആവശ്യങ്ങള്‍, ഉദാഹരണത്തിന് തൊഴില്‍ നഷ്ടം, രോഗം പോലുള്ള ചെലവുകള്‍ക്കായി അടിയന്തര ഫണ്ട് അല്ലെങ്കില്‍ സുരക്ഷ ഫണ്ട് ഉണ്ടായിരിക്കണം. ഏകദേശം 10 ലക്ഷം രൂപയെങ്കിലും അടിയന്തര ഫണ്ട് ഉണ്ടായിരിക്കണമെന്നാണ്. ഇത് രണ്ട് മാസത്തേക്കുള്ള ചെലവുകള്‍ വഹിക്കാനും അടിയന്തര ഘട്ടത്തില്‍ നിന്ന് കരകയറാനും നിങ്ങളെ സഹായിക്കും.

വിഭജിക്കാം…

10 ലക്ഷത്തെ ഒരു വലിയ തുകയായി തോന്നുമെങ്കിലും, ഇതിനായി ചെറിയ പ്രതിമാസ നിക്ഷേപങ്ങളാണ് വേണ്ടത്. പ്രതിമാസം ഏകദേശം 13,000 രൂപ നിക്ഷേപിച്ച് പ്രതിവര്‍ഷം 10 ശതമാനം വരുമാനത്തോടെ നിങ്ങള്‍ക്ക് 10 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ഏഴ് വര്‍ഷത്തേക്ക് 8,000 രൂപ മാസം നിക്ഷേപിക്കുന്നതിലൂടെയും 10 ലക്ഷം ഉണ്ടാക്കാനാകും.

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് റിക്കറിങ് ഡെപ്പോസിറ്റുകള്‍ അല്ലെങ്കില്‍ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകള്‍ പോലുള്ള സുരക്ഷിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഒരു ബാലന്‍സ്ഡ് ഫണ്ടിലോ ഇന്‍ഡെക്‌സ് ഫണ്ടിലോ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ആരംഭിക്കുക. സാധാരണയായി 9 ശതമാനം മുതല്‍ 12 ശതമാനം റിട്ടേണാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.

Also Read: Personal Finance: ലോട്ടറി അടിക്കേണ്ട, ശമ്പളക്കാര്‍ക്കും കോടീശ്വരന്മാരാകാം; ഇതാണ് വഴി

വര്‍ധിപ്പിക്കാം…

ഓരോ മാസവും നിക്ഷേപത്തിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കുന്നതും നല്ലതാണ്. അതിനായി നിങ്ങള്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ നോക്കാവുന്നതാണ്. കൂടുതല്‍ വരുമാനം ലഭിക്കുന്നത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുമാകും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.