India vs South Africa: ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കില്ല; ഇരുവർക്കും വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്

India vs South Africa ODI Series: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം. ടി20കളിൽ മാത്രം ഇവരെ പരിഗണിക്കാനാണ് തീരുമാനം.

India vs South Africa: ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കില്ല; ഇരുവർക്കും വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്

ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ

Published: 

20 Nov 2025 | 07:32 AM

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും കളിക്കില്ല. ടി20 ലോകകപ്പ് പരിഗണിച്ച് ഇരുവർക്കും ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്നാണ് സൂചന. ഹാർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് മുക്തനാവുകയാണ്. പരിക്ക് ഭേദമായെങ്കിലും 50 ഓവറിൽ പരിഗണിക്കുമ്പോൾ പരിക്ക് വഷളാവാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

“തുടയിലേറ്റ പരിക്കിൽ നിന്ന് ഹാർദിക് പാണ്ഡ്യ ഭേദമായിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് കേന്ദ്രത്തിൽ അദ്ദേഹം കളിയിലേക്ക് തിരികെവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ജോലിഭാരം നിയന്ത്രിക്കണം. നേരേ 50 ഓവർ മത്സരങ്ങൾ കളിക്കുന്നത് അപകടകരമാണ്. ടി20 ലോകകപ്പ് വരെ ഹാർദിക്കിനെ ടി20യിൽ മാത്രം ഉൾപ്പെടുത്താനാണ് ബിസിസിഐ മെഡിക്കൽ സംഘത്തിൻ്റെ തീരുമാനം.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Also Read: Shubman Gill: രണ്ടാം ടെസ്റ്റിന് ഗിൽ ഇല്ല, സായ് സുദർശൻ പ്ലേയിങ് ഇലവനിലേക്ക്‌

കഴിഞ്ഞ സെപ്തംബറിൽ ദുബായിൽ വച്ച് നടന്ന ഏഷ്യാ കപ്പിൽ വച്ചാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ഇതോടെ താരത്തിന് പാകിസ്താനെതിരായ ഫൈനൽ മത്സരം നഷ്ടമാവുകയും ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്കായി കളിച്ച് താരം മാച്ച് ഫിറ്റ്നസ് തെളിയിക്കും. ഇതിന് ശേഷം ദക്ഷിണാഫ്രിയ്ക്കും ന്യൂസീലൻഡിനും എതിരായ ടി20 പരമ്പരകളിലും താരം കളിക്കും. ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പരയുണ്ടെങ്കിലും ഹാർദിക് പാണ്ഡ്യ ഇതിലും കളിക്കില്ല. അടുത്ത ഐപിഎലിന് ശേഷമാവും മുതിർന്ന താരങ്ങൾ ഏകദിന പരമ്പരകളിൽ കളിക്കുക.

നവംബർ 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 9ന് ടി20 പരമ്പര ആരംഭിക്കും. ഡിസംബർ 19ന് പരമ്പര അവസാനിക്കും. ജനുവരി 11 മുതൽ 31 വരെയാണ് ന്യൂസീലൻഡിനെതിരായ പരിമിത ഓവറ് പരമ്പരകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം