India vs West Indies: ഇന്ത്യന്‍ നിരയില്‍ സെഞ്ചുറിച്ചന്തം, 100 കടന്നത് മൂന്ന് പേര്‍; വിന്‍ഡീസിനെതിരെ കൂറ്റന്‍ ലീഡിലേക്ക്‌

India vs West Indies First Test Day Two: ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റിന് 448 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നിലവില്‍ 286 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ജഡേജയെ കൂടാതെ കെഎല്‍ രാഹുലും, ധ്രുവ് ജൂറലും സെഞ്ചുറി നേടി

India vs West Indies: ഇന്ത്യന്‍ നിരയില്‍ സെഞ്ചുറിച്ചന്തം, 100 കടന്നത് മൂന്ന് പേര്‍; വിന്‍ഡീസിനെതിരെ കൂറ്റന്‍ ലീഡിലേക്ക്‌

രവീന്ദ്ര ജഡേജ

Published: 

03 Oct 2025 17:30 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റിന് 448 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നിലവില്‍ 286 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും (176 പന്തില്‍ 104), വാഷിങ്ടണ്‍ സുന്ദറുമാണ് ((13 പന്തില്‍ ഒമ്പത്) ക്രീസില്‍. ജഡേജയെ കൂടാതെ കെഎല്‍ രാഹുലും, ധ്രുവ് ജൂറലും സെഞ്ചുറി നേടി. രണ്ട് വിക്കറ്റിന് 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 36 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിനെയും, ഏഴ് സായ് സുദര്‍ശനെയും ആദ്യ ദിനം തന്നെ നഷ്ടമായിരുന്നു.

മൂന്നാം വിക്കറ്റില്‍ കെഎല്‍ രാഹുലും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും മികച്ച പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. ഈ കൂട്ടുക്കെട്ടില്‍ ഇന്ത്യയ്ക്ക് 98 റണ്‍സ് ലഭിച്ചു. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ഗില്ലിനെ റോസ്റ്റണ്‍ ചേസ് പുറത്താക്കി. അധികം വൈകാതെ കെഎല്‍ രാഹുലിനെ പുറത്താക്കാനായത് വിന്‍ഡീസിന് ആശ്വാസമായി. 100 റണ്‍സെടുത്ത രാഹുലിനെ ജോമല്‍ വരിക്കാനാണ് പുറത്താക്കിയത്.

Also Read: India vs West Indies: ആദ്യ ദിനം ഇന്ത്യയുടെ മേധാവിത്തം, വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ധ്രുവ് ജൂറല്‍-രവീന്ദ്ര ജഡേജ സഖ്യം വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് തലവേദനയായി. ഇരുവരും 236 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 210 പന്തില്‍ 125 റണ്‍സെടുത്ത ജൂറലിനെ പുറത്താക്കി ഖാരി പിയറിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. നാളെ മൂന്നാം ദിനത്തില്‍ പരമാവധി ലീഡ് കണ്ടെത്തിയതിന് ശേഷം വിന്‍ഡീസിനെ ബാറ്റിങിന് അയക്കാനാകും ഇന്ത്യയുടെ ശ്രമം. ഇന്നിങ്‌സ് ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം