AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs West Indies: ആദ്യ ദിനം ഇന്ത്യയുടെ മേധാവിത്തം, വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി

India vs West Indies first test 1st day: ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 162 റണ്‍സിന് പുറത്തായിരുന്നു. ഈ സ്‌കോറിനെക്കാള്‍ 41 റണ്‍സ് പിറകിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍

India vs West Indies: ആദ്യ ദിനം ഇന്ത്യയുടെ മേധാവിത്തം, വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി
കെ എൽ രാഹുലും ശുഭ്മാൻ ഗില്ലുംImage Credit source: PTI
jayadevan-am
Jayadevan AM | Published: 02 Oct 2025 18:37 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ട് വിക്കറ്റിന് 121 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 162 റണ്‍സിന് പുറത്തായിരുന്നു. ഈ സ്‌കോറിനെക്കാള്‍ 41 റണ്‍സ് പിറകിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും (114 പന്തില്‍ 53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് (42 പന്തില്‍ 18) ക്രീസില്‍. യശ്വസി ജയ്‌സ്വാളും, സായ് സുദര്‍ശനും പുറത്തായി.

ജയ്‌സ്വാള്‍ 54 പന്തില്‍ 36 റണ്‍സെടുത്തു. മോശം പ്രകടനം പുറത്തെടുത്ത സായ് 19 പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങിയ ജയ്‌സ്വാളിനെ ജയ്ഡന്‍ സീല്‍സും, സായിലെ റോസ്റ്റണ്‍ ചെയ്‌സുമാണ് പുറത്താക്കിയത്. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും, മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയത്.

Also Read: India vs West Indies: വെസ്റ്റ് ഇന്‍ഡീസിനെ 162ന് എറിഞ്ഞിട്ട് ഇന്ത്യ, സിറാജിന് നാല് വിക്കറ്റ്‌

കുല്‍ദീപ് യാദവ് രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് കരീബിയന്‍സിന്റെ ടോപ് സ്‌കോറര്‍. ഒരാള്‍ക്ക് പോലും 50 കടക്കാനായില്ല. ജോണ്‍ കേബെല്‍-8, ടി ചന്ദര്‍പോള്‍-0, അലിക് അത്തനാസി-12, ബ്രാണ്ടന്‍ കിങ്-13, റോസ്റ്റണ്‍ ചേസ്-26, ഷായ് ഹോപ്-26, ഖാരി പിയറി-11, ജോമല്‍ വാരിക്കന്‍-8, ജൊഹാന്‍ ലെയ്ന്‍-1, ജയ്‌ഡെന്‍ സീല്‍സ്-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.