AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India W vs Australia W: ക്യാപ്റ്റന്റെ കരുത്തില്‍ ഓസീസിന് മിന്നും ജയം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

India lost to Australia by three wickets in Women's World Cup 2025: ല്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ കീഴടക്കിയത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം. 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ ജയം അനായാസമാക്കിയത്

India W vs Australia W: ക്യാപ്റ്റന്റെ കരുത്തില്‍ ഓസീസിന് മിന്നും ജയം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം Image Credit source: PTI
jayadevan-am
Jayadevan AM | Published: 13 Oct 2025 05:39 AM

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ കീഴടക്കിയത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം. സ്‌കോര്‍: ഇന്ത്യ-48.5 ഓവറില്‍ 330, ഓസ്‌ട്രേലിയ-49 ഓവറില്‍ ഏഴിന് 331. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ ജയം അനായാസമാക്കിയത്. ഓപ്പണറായ ഹീലി ടോപ് ഓര്‍ഡറിലെ മറ്റ് ബാറ്റര്‍മാര്‍ക്കൊപ്പം വമ്പന്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തി ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

ഓപ്പണിങ് വിക്കറ്റില്‍ ഫോബ് ലിച്ച്ഫീല്‍ഡിനൊപ്പം 85 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 39 പന്തില്‍ 40 റണ്‍സെടുത്താണ് ലിച്ച്ഫീല്‍ഡ് മടങ്ങിയത്. വണ്‍ ഡൗണായെത്തിയ എല്ലിസ് പെറിയ്‌ക്കൊപ്പവും മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. എന്നാല്‍ പെറി ‘റിട്ടയേര്‍ഡ് ഹര്‍ട്ടാ’യി മടങ്ങി. അപകടകാരിയായ ബേത്ത് മൂണിയെ നാല് റണ്‍സിനും, ഓള്‍റൗണ്ടര്‍ അന്നബെല്‍ സതര്‍ലന്‍ഡിനെ പൂജ്യത്തിനും പുറത്താക്കാനായത് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

ആഷ്‌ലീ ഗാര്‍ഡ്‌നര്‍ 46 പന്തില്‍ 45 റണ്‍സെടുത്തു. ലോവര്‍ ഓര്‍ഡറില്‍ തഹ്ലിയ മഗ്രാത്തിനെയും (എട്ട് പന്തില്‍ 12), സോഫി മോളിനെസിനെയും (19 പന്തില്‍ 18) നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 303 എന്ന നിലയില്‍ ഓസീസ് പതറിയത് ഇന്ത്യയ്ക്ക് നേരിയ വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പെറി തിരികെയെത്തി, ഓസീസിന് വിജയം സമ്മാനിച്ചു. പെറി 52 പന്തില്‍ 47 റണ്‍സുമായും, കിം ഗാര്‍ത്ത് 13 പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.

Also Read: Womens ODI World Cup 2025: പൊളിച്ചടുക്കി മന്ദനയും റാവലും; ഓസ്ട്രേലിയക്ക് മുന്നിൽ മികച്ച സ്കോറുയർത്തി ഇന്ത്യ

ഇന്ത്യയ്ക്ക് വേണ്ടി എന്‍ ചരണി മൂന്ന് വിക്കറ്റും, ദീപ്തി ശര്‍മയും, അമന്‍ജോത് കൗറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഫോമിലേക്ക് തിരികെയെത്തിയ ഓപ്പണര്‍മാരായ പ്രതിക റാവലിന്റെയും, സ്മൃതി മന്ദാനയുടെയും ബാറ്റിങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോപ് സ്‌കോററായ സ്മൃതി 66 പന്തില്‍ 80 റണ്‍സെടുത്തു. 96 പന്തില്‍ 75 റണ്‍സായിരുന്നു റാവലിന്റെ സംഭാവന. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 155 റണ്‍സിന്റെ അടിത്തറയാണ് സൃഷ്ടിച്ചത്.