Sanju Samson: ടി20 ടീം പ്രഖ്യാപനം ഉടന്‍; ഗില്‍ കളിച്ചില്ലെങ്കില്‍ ആരാകും വൈസ് ക്യാപ്റ്റന്‍? സഞ്ജുവിനെ പരിഗണിക്കുമോ?

Will Sanju Samson Be Included In IND vs SA t20: സഞ്ജു സാംസണ്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഏഷ്യാ കപ്പിലടക്കം സഞ്ജുവായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഓസീസ് പര്യടനത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു

Sanju Samson: ടി20 ടീം പ്രഖ്യാപനം ഉടന്‍; ഗില്‍ കളിച്ചില്ലെങ്കില്‍ ആരാകും വൈസ് ക്യാപ്റ്റന്‍? സഞ്ജുവിനെ പരിഗണിക്കുമോ?

Sanju Samson

Published: 

30 Nov 2025 11:55 AM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഡിസംബര്‍ നാലിനകം ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതായത്, ഈയാഴ്ച തന്നെ ടീം പ്രഖ്യാപിക്കും. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള അപ്‌ഡേറ്റിന് വേണ്ടിയാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് അനൗദ്യോഗിക സൂചന. ഗില്‍ ടി20 പരമ്പരയില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ഗില്‍ കളിച്ചേക്കില്ലെന്നാണ് സൂചന. ഗില്‍ ഇല്ലെങ്കില്‍ ആരാകും വൈസ് ക്യാപ്റ്റനെന്ന ചോദ്യവുമുയരുന്നുണ്ട്.

ഗില്‍ വൈസ് ക്യാപ്റ്റനാകുന്നതിന് മുമ്പ് ടി20യില്‍ അക്‌സര്‍ പട്ടേലായിരുന്നു ഉപനായകന്‍. ഗില്‍ കളിച്ചില്ലെങ്കില്‍ ഒരു പക്ഷേ, അക്‌സറിനെ പരിഗണിച്ചേക്കാം. ഹാര്‍ദ്ദിക് പാണ്ഡ്യയും, ജസ്പ്രീത് ബുംറയും ടി20 പരമ്പരയിലുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇവരില്‍ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്. ഋഷഭ് പന്ത് ടി20 സ്‌ക്വാഡില്‍ തിരിച്ചെത്തുമെന്നാണ് മറ്റൊരു അഭ്യൂഹം. പന്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ താരത്തെ വൈസ് ക്യാപ്റ്റനായും പരിഗണിച്ചേക്കാം.

സഞ്ജുവിനെ പരിഗണിക്കുമോ?

സഞ്ജു സാംസണ്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഏഷ്യാ കപ്പിലടക്കം സഞ്ജുവായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബാറ്റിങിന് അവസരം ലഭിച്ചത്. ആ മത്സരത്തിലെ പ്രകടനം മോശമായതിന്റെ പേരില്‍ മറ്റ് മത്സരങ്ങളില്‍ നിന്നു താരത്തെ മാറ്റിനിര്‍ത്തി.

Also Read: Gautam Gambhir: ഗൗതം ഗംഭീര്‍ ആ പറഞ്ഞതൊന്നും ബിസിസിഐയ്ക്ക് ഇഷ്ടമായില്ല; ബോര്‍ഡ് അതൃപ്തിയില്‍

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്നിലും ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. ഏതെങ്കിലും ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ തഴയുന്നതില്‍ ആരാധകര്‍ അതൃപ്തിയിലാണ്. ഇതോടെയാണ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യമുയരുന്നത്.

ഋഷഭ് പന്ത് സ്‌ക്വാഡിലെത്തിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഗില്ലിന്റെ അഭാവം ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്താനുള്ള സഞ്ജുവിന്റെ സാധ്യത ശക്തമാക്കുന്നു. ഗില്ലിന് പകരം യശ്വസി ജയ്‌സ്വാളിനെ പരിഗണിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയാകും. അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുക്കെട്ട് ഇന്ത്യയ്കക്ക് വന്‍ വിജയമായിരുന്നു. എന്നാല്‍ സഞ്ജുവിനെ മിഡില്‍ ഓര്‍ഡറിലേക്ക് പിന്തള്ളി ഗില്ലിനെ ഓപ്പണറാക്കിയത് മുതല്‍ ടീമിന്റെ പതനം തുടങ്ങിയെന്നാണ് ആരാധകരുടെ ആക്ഷേപം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും