AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2026: 20 കോടിയുടെ ഭാഗ്യം, ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ എടുത്തില്ലേ? നറുക്കെടുപ്പ് എന്ന്?

Christmas New Year Bumper Lottery 2026: കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറി ആണിത്. ആകെ 6,21,990 സമ്മാനങ്ങളാണ് ഈ ലോട്ടറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Christmas New Year Bumper 2026: 20 കോടിയുടെ ഭാഗ്യം, ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ എടുത്തില്ലേ? നറുക്കെടുപ്പ് എന്ന്?
ക്രിസ്മസ് - ന്യൂ ഇയർ ബമ്പർImage Credit source: social media
Nithya Vinu
Nithya Vinu | Published: 15 Jan 2026 | 09:15 PM

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ വിൽപന പൊടിപൂരം. കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറി ആണിത്. തിരുവോണം ബമ്പറിലാണ് ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുന്നത്. നാനൂറ് രൂപയാണ് ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റിന്റെ വില.

 

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ സമ്മാനഘടന

ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

കൂടാതെ 5000, 2000, 1000, 500, 400 രൂപയുടെ നിരവധി സമ്മാനങ്ങളും ഈ ബമ്പറിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും. ആകെ 6,21,990 സമ്മാനങ്ങളാണ് ഈ ലോട്ടറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ 107 ഭാഗ്യക്കുറി ടിക്കറ്റുകൾ ലഭ്യമാകുന്നത്. ക്രിസ്മസ് ബമ്പറിന്റെ നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.