AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Passenger Train: യാത്രാക്ലേശത്തിന് പരിഹാരം, തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

New Passenger Train Service Launched in Guruvayur-Thrissur Route: സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ ഉന്നയിച്ച നിരന്തരമായ അഭ്യർത്ഥനകൾ പരിഗണിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനമെന്ന് സുരേഷ് ഗോപി അറിയിച്ചു.

New Passenger Train: യാത്രാക്ലേശത്തിന് പരിഹാരം, തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Aswathy Balachandran
Aswathy Balachandran | Published: 15 Jan 2026 | 08:08 PM

തൃശ്ശൂർ: തൃശ്ശൂർ – ഗുരുവായൂർ പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ കാലമായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായിരിക്കുന്നത്.

ട്രെയിൻ സമയക്രമം

 

പുതിയ സർവീസിന്റെ സമയക്രമം താഴെ പറയുന്ന രീതിയിലാണ്.

  • തൃശ്ശൂർ – ഗുരുവായൂർ (56115) – രാത്രി 08 : 10-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തുന്നതാണ് ആദ്യ സർവ്വീസ്.
  • ഗുരുവായൂർ – തൃശ്ശൂർ (56116) – വൈകുന്നേരം 06:10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തുന്നത് മറ്റൊരു സർവ്വീസ്.

 

ജനങ്ങളുടെ ആവശ്യത്തിന് ഫലം കണ്ടു

 

സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ ഉന്നയിച്ച നിരന്തരമായ അഭ്യർത്ഥനകൾ പരിഗണിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനമെന്ന് സുരേഷ് ഗോപി അറിയിച്ചു. “നമ്മുടെ യാത്രാക്ലേശത്തിന് ഈ തീരുമാനം വലിയൊരു ആശ്വാസമാകും” എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കും നിത്യേനയുള്ള യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് രാത്രികാല സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.