AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Savings Certificate Scheme: പലിശ മാത്രമായി കിട്ടും ലക്ഷങ്ങൾ, പ്രധാനമന്ത്രിയുടെ ഇഷ്ട നിക്ഷേപം

Post Office NSC Scheme: കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിക്ഷേപം നടത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രവാസി ഇന്ത്യക്കാർ , കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല.

National Savings Certificate Scheme: പലിശ മാത്രമായി കിട്ടും ലക്ഷങ്ങൾ, പ്രധാനമന്ത്രിയുടെ ഇഷ്ട നിക്ഷേപം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 Jan 2026 | 08:37 PM

സുരക്ഷിതവും റിസ്ക് ഇല്ലാത്തതുമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) പദ്ധതി. കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിക്ഷേപം നടത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫിനാൻഷ്യൽ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയിൽ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മറ്റ് പ്രത്യേകതകൾ അറിഞ്ഞിരുന്നാലോ…

 

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം

 

കാലാവധി: 5 വർഷം.

പലിശ നിരക്ക്: നിലവിൽ 7.7% പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞ നിക്ഷേപം: വെറും 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം.

പരമാവധി നിക്ഷേപം: നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

നികുതി ഇളവ്: ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.

ALSO READ: 21ാം വയസ്സിൽ 71 ലക്ഷം രൂപ, ഈ സ്കീമിനെ കുറിച്ച് അറിയില്ലേ?

നിങ്ങൾ ഈ പദ്ധതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 4,49,034 രൂപ പലിശ ഇനത്തിൽ മാത്രം ലഭിക്കും. അതായത് കാലാവധി കഴിയുമ്പോൾ ആകെ 14,49,034 രൂപ തിരികെ ലഭിക്കും.

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം?

 

ഏതൊരു ഇന്ത്യൻ പൗരനും അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി ഈ അക്കൗണ്ട് തുടങ്ങാം.

ഓൺലൈൻ ബാങ്കിംഗ് വഴിയും അക്കൗണ്ട് തുടങ്ങാൻ സാധിക്കും (പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം).

എന്നാൽ പ്രവാസി ഇന്ത്യക്കാർ , കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല.

 

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.