വജ്രായുധത്തിന് പകരം ഇത് മതിയോ! ബുംറയുടെ ബാക്കപ് ഓപ്ഷനായി BCCI പരിഗണിക്കുന്നത് LSG താരത്തെ
BCCI may consider LSG pacer as backup option for Bumrah: അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങൾക്കും 2026 ലെ ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളിൽ ബുംറയെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്, കാരണം ടീമിന് അദ്ദേഹത്തിന്റെ സേവനം അത്രത്തോളം ആവശ്യമാണ്. എന്നാലിവിടെ പരിക്കാണ് വില്ലൻ. കുറച്ചുനാളായി കാൽമുട്ടിനേറ്റ പരിക്ക് ബുംറയെ വേട്ടയാടുന്നുണ്ട്. ഏറ്റവുമൊടുവിൽ ജൂലൈ 16 ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബുംറയ്ക്ക് കാൽമുട്ടിന് പരിക്കേറ്റു.

Bcci May Consider Lsg Pacer As Backup Option For Bumrah
ഇന്ത്യൻ മണ്ണിൽ അഫ്ഗാനിസ്ഥാനെതിരേ ഒരു ടി20 പോരാട്ടത്തിന് തയാറെടുക്കുകയാണ് ടീം ഇന്ത്യ. അടുത്തിടെ ഉണ്ടായ ചില തോൽവികൾ ഇന്ത്യക്ക് വൻ നാണക്കേട് സൃഷ്ടിച്ചതിനാൽ ടീം സെലക്ഷനിൽ ബിസിസിഐ ഏറെ കരുതൽ പുലർത്തിയിട്ടുണ്ട്. യുവതാരങ്ങളെക്കാൾ മുതിർന്ന താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് ഈ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പരുക്കിന്റെ പിടിയിലുള്ള നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കൂ. ഇതിൽ ഏറ്റവും ആശങ്കയുയർത്തുന്നത് ഇന്ത്യയുടെ വജ്രായുധമായ ബുംറയുടെ പരുക്കാണ്.
അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങൾക്കും 2026 ലെ ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളിൽ ബുംറയെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്, കാരണം ടീമിന് അദ്ദേഹത്തിന്റെ സേവനം അത്രത്തോളം ആവശ്യമാണ്. എന്നാലിവിടെ പരിക്കാണ് വില്ലൻ. കുറച്ചുനാളായി കാൽമുട്ടിനേറ്റ പരിക്ക് ബുംറയെ വേട്ടയാടുന്നുണ്ട്. ഏറ്റവുമൊടുവിൽ ജൂലൈ 16 ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബുംറയ്ക്ക് കാൽമുട്ടിന് പരിക്കേറ്റു.
Also Read: അഫ്ഗാനെതിരേ ഇന്ത്യ ‘വിശ്വരൂപം’ പുറത്തെടുത്തത് ഭയം കാരണം; വിമർശനവുമായി 1983 വേൾഡ്കപ്പ് വിജയി
ആവർത്തിച്ചുള്ള പരുക്ക് ജസ്പ്രീത് ബുംറയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചതായി റിപ്പോർട്ടുണ്ട്. അഫ്ഗാനെതിരായ മത്സരത്തിന് മുന്നോടിയായി ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ ബുംറയ്ക്ക് ടീമിലേക്ക് മടങ്ങിയെത്താം. എന്നാൽ നൂറ് ശതമാനവും ഫിറ്റ് ആണെങ്കിൽ മാത്രമേ താരങ്ങളെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ നയം പുതുക്കിയിട്ടുണ്ട്.
പരുക്കേറ്റ താരങ്ങളെ ആവശ്യത്തിന് വിശ്രമം ലഭിക്കും മുമ്പ് ടീമിൽ ഉൾപ്പെടുത്തി വീണ്ടും സാഹചര്യം വഷളാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനെതിരേ ബിസിസിഐക്കും സെലക്ഷൻ കമ്മറ്റിക്കും എതിരേ കഴിഞ്ഞ കളികളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിലവിൽ ബുംറയടക്കം പരുക്കിന്റെ പിടിയിലുള്ള ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും അന്തിമ ഇലവനിൽ ഇടംപിടിക്കണമെങ്കിൽ ഫിറ്റ്നസ് പരിശോധന പാസാക്കണം എന്ന് നയം കർശനമാക്കിയത്.
ബുംറയുടെ ബാക്കപ് ഓപ്ഷൻ
പരുക്കിന്റെ പിടിയിലുള്ള താരങ്ങൾക്ക് പകരം ഓപ്ഷൻ ടീം കണ്ടിട്ടുണ്ട് എന്ന് വിവിഎസ് ലക്ഷ്മൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ബുംറയ്ക്ക് ബാക്കപ് ആയി ഇന്ത്യ പരിഗണിക്കുന്നത് ലഖ്‌നൗ സൂപ്പർ ജയന്റ്സ് (LSG) താരം പ്രിൻസ് യാദവിനെ ആണെന്ന നിലയ്ക്ക് ചില റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടിയും ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനു വേണ്ടിയും കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളറാണ് പ്രിൻസ് യാദവ്. യുകെ പര്യടനത്തിനിടെ പരിക്കേറ്റിരുന്നുവെങ്കിലും, നിലവിൽ പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത് മത്സരത്തിന് സജ്ജനാണ് പ്രിൻസ് യാദവ്. ബുംറയുടെ ബാക്കപ് ഓപ്ഷനായി പ്രിൻസ് യാദവ് മതിയാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
ബുംറയുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിൽ ബിസിസിഐക്ക് വീഴ്ചയുണ്ടായി എന്ന് ഇതിനകം വിമർശനങ്ങൾ വന്നിരുന്നു. നേരത്തെ, കഴിഞ്ഞ വർഷം ജനുവരിയിൽ ബുംറയ്ക്ക് നടുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ ബിസിസിഐ നടത്തിയ നീക്കങ്ങൾ മികച്ചതായിരുന്നില്ലെന്നും ടീമിന്റെ ക്യാപ്റ്റനും പരിശീലകനും സെലക്ടർമാരുമാണ് ഇതിന് ഉത്തരവാദികളെന്നും വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുബ്രഹ്മണ്യം ബദരീനാഥ് അടുത്തിടെ രംഗത്തെത്തിയിരുന്നു.
English Summary
VVS Laxman had earlier stated that the Indian cricket team has seen an option team to replace the players who are in the clutches of the pandemic. Meanwhile, some reports have now emerged that India is considering Lucknow Super Giants (LSG) player Prince Yadav as a backup to Jasprit Bumrah. This has been reported by a national media.