Mallu Boys : ‘ആരെ കെട്ടിയ്ക്കാനാ’! ചാരിറ്റി വീഡിയോ ചെയ്ത് പണം തട്ടിയെന്ന്, മല്ലൂ ബോയ്സിനെതിരെ ആരോപണം
Mallu Boys Charity video controversy : ആരെ കെട്ടിക്കാനാ എന്ന ചോദ്യത്തിൽ സാമൂഹ്യ വിമർശന വീഡിയോകളുമായി കുറഞ്ഞ കാലം കൊണ്ട് വൈറലായി മാറിയ മല്ലു ബോയ്സ് എന്ന യൂട്യൂബർക്കെതിരെ സാമ്പത്തിക ആരോപണം. ചികിത്സാ സഹായത്തിനായി ചാരിറ്റി വീഡിയോ ചെയ്ത ശേഷം ലഭിച്ച തുകയിൽ നിന്നും രണ്ടര ലക്ഷം രൂപ വാങ്ങിയെടുത്തു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ചികിത്സാ സഹായത്തിനു...
തിരുവനന്തപുരം : ആരെ കെട്ടിക്കാനാ എന്ന ചോദ്യത്തിൽ സാമൂഹ്യ വിമർശന വീഡിയോകളുമായി കുറഞ്ഞ കാലം കൊണ്ട് വൈറലായി മാറിയ മല്ലു ബോയ്സ് എന്ന യൂട്യൂബർക്കെതിരെ സാമ്പത്തിക ആരോപണം. ചികിത്സാ സഹായത്തിനായി ചാരിറ്റി വീഡിയോ ചെയ്ത ശേഷം ലഭിച്ച തുകയിൽ നിന്നും രണ്ടര ലക്ഷം രൂപ വാങ്ങിയെടുത്തു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ചികിത്സാ സഹായത്തിനു വേണ്ടി പങ്കുവെച്ച വീഡിയോ വഴി എത്തിയ തുകയിൽ നിന്നും ഒരു ഭാഗം യൂട്യൂബർ കൈപ്പറ്റി എന്നാണ് ആരോപണം വന്നിരിക്കുന്നത്. അർബുദ രോഗിയായ ഷൈനി എന്ന വനിതയാണ് മല്ലു ബോയ്സ്ന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പലതവണകളായി ഗൂഗിൾ പേ മുഖേന പണം വാങ്ങിയെടുത്തു എന്നാണ് ആരോപണം . കഴിഞ്ഞ മെയ് 28ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന അവസരത്തിലാണ് സഹായം ആവശ്യപ്പെട്ടുകൊണ്ട് വീഡിയോ ചെയ്യുന്നത്. ക്യാൻസറും ഹൃദയസംബന്ധമായ രോഗവും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ഷൈനിക്ക് ബില്ലടക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ ആയിരുന്നു സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോ. ഇവർക്ക് രണ്ടു മക്കളാണുള്ളത് ഒന്നും അതിൽ ഇളയ കുട്ടിക്കും ഹൃദ്രോഗം ഉണ്ട് എന്നും വീഡിയോയിൽ പറയുന്നുണ്ട്.
Also Read : ന്താ പ്പൊ ണ്ടായേ! രമ്യഹരിദാസ് ഉൾപ്പെട്ട തമ്മിലടി: വ്യക്തമല്ല, അന്വേഷിക്കുമെന്ന് KC, ഗൂഢാലോചനയെന്ന് രമ്യ
സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോയിൽ പണം കൈമാറുന്നതിനായി ഷൈനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നൽകിയിരുന്നത്. വീഡിയോയ്ക്ക് ശേഷം അക്കൗണ്ടിലെത്തിയ പണത്തിൽ നിന്ന് തവണകളായി മല്ലു ബോയ്സ് തുക വാങ്ങിയെടുത്തു എന്നാണ് ആരോപണം വന്നിരിക്കുന്നത്. നയന മോഹൻ എന്ന ഇൻഫ്ലുവൻസറാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മല്ലു ബോയ്സിന് 25000 രൂപ പണമായി കയ്യിൽ കൊടുത്തു എന്നും ഇതുൾപ്പെടെ 280,000 രൂപയോളം തങ്ങളിൽ നിന്ന് വാങ്ങിയെടുത്തു എന്നാണ് ഷൈനി പറയുന്നത്.
ക്യാൻസർ രോഗം ബാധിച്ച ഷൈനിയുടെ വായയുടെ മുകൾഭാഗത്ത് ഒരു ദ്വാരം രൂപപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്യണമെന്നാണ് ആർസിസിയിൽ നിന്നും നിർദേശ ലഭിച്ചിരിക്കുന്നത്. ജൂണിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി സമയം നൽകിയിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. പാതിവഴിയിൽ നിന്നു പോയ സർക്കാർ പദ്ധതികളും, പണി പൂർത്തിയായിട്ടും ഇതുവരെയും ഉപയോഗപ്പെടുത്താത്ത പദ്ധതികളും, മറ്റു സർക്കാർ അനാസ്ഥകളും എല്ലാം ചൂണ്ടിക്കാണിക്കുന്ന വീഡിയോകളിലൂടെയാണ് മല്ലു ബോയ്സ് പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇയാളുടെ ആരെ കെട്ടിക്കാനാ എന്ന് പ്രയോഗവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
മല്ലു ബോയ്സിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ
View this post on Instagram
English Summary
Financial allegations have surfaced against the YouTuber known as ‘Mallu Boys’ who shot to fame in a short span with videos featuring the catchphrase “Aare Kettikkana”. It is alleged that he took ₹2.5 lakh from the funds raised through a charity video intended to provide medical assistance.