India vs Australia : മഴ വില്ലനോ അതോ രക്ഷകനോ? ഓസീസ് പേസിൻ്റെ മുന്നിൽ അടിപതറി ഇന്ത്യ
India vs Australia First ODI : ഇടവേളകളിൽ മഴ മത്സരത്തെ തടസ്സപ്പെടുത്തിയപ്പോൾ ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലെ ഓവറുകൾ 32 ആക്കി വെട്ടിച്ചുരുക്കി.
പെർത്ത് : ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ മുന്നേറ്റ നിര. മത്സരത്തിൻ്റെ ആദ്യ 15 ഓവർ പിന്നിടുമ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുക്കാനെ സാധിച്ചിട്ടുള്ളൂ. ഇടയ്ക്ക് മഴ മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പെർത്ത് ഏകദിനത്തിൻ്റെ ഓവർ 32 ആക്കി ചുരുക്കി. നാല് തവണയാണ് രസംക്കൊല്ലിയായി മഴയെത്തിയത്. എന്നാൽ തകർച്ചയിലുള്ള ഇന്ത്യക്ക് മഴ രക്ഷകനാകുമോ അതോ വില്ലനാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടതാണ്.
ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രീസിലേക്ക് തിരികെയെത്തിയ രോഹിത് ശർമയും വിരാട് കോലിയും കംഗാരുക്കളുടെ പേസിന് മുന്നിൽ അടിപതറി വീണൂ. ഓപ്പണറായി എത്തിയ ഹിറ്റ്മാൻ എട്ട് റൺസെടുത്തപ്പോൾ കോലി റൺസൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പത്തും ശ്രെയസ് അയ്യർ 11 റൺസും മാത്രമെടുത്താണ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.
ALSO READ : Sanju Samson: സഞ്ജു ഓസ്ട്രേലിയയിലേക്ക്; രഞ്ജി ട്രോഫിയിലെ അടുത്ത മത്സരങ്ങൾ നഷ്ടമായേക്കും
വിരാട് കോലി ഡക്കിന് പുറത്താകുന്നു
VIRAT KOHLI GONE FOR A DUCK!#AUSvIND pic.twitter.com/cg9GbcMRAE
— cricket.com.au (@cricketcomau) October 19, 2025
കെ.എൽ രാഹുലും അക്സർ പട്ടേലുമാണ് നിലവിൽ ഇന്ത്യക്കായി ക്രീസിലൂള്ളത്. ഓസീസിനായി ജോഷ് ഹെസ്സെൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്കും നാഥാൻ എല്ലിസ് ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി. മഴ മേഘങ്ങൾ മാറി നിൽക്കാത്ത സാഹചര്യമായതിനാൽ മത്സരം ഉപേക്ഷിക്കാൻ സാധ്യത ഏറെയാണ്. നിലവിൽ മത്സരം 32 ഓവറാക്കി ചുരക്കിയിരിക്കുകയാണ്. മഴ ബോളർമാർക്ക് അനുകൂല സാഹചര്യ ഒരുക്കൊന്നതിനാൽ അത് തകർച്ചയിൽ നിൽക്കുന്ന ഇന്ത്യയെ കൂടുതൽ പ്രതികൂലമായി ബാധിക്കും.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ – രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മാറ്റ് ഷോർട്ട്, ജോഷ് ഫിലിപ്പെ, മാറ്റ് റെൻഷോ, കൂപ്പർ കോണോളി, മിച്ചൽ ഓവെൻ, മിച്ചൽ സ്റ്റാർക്ക്, നാഥാൻ എല്ലിസ്, മാത്യു കുഹ്നേമാൻ, ജോഷ് ഹെസ്സെൽവുഡ്