AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Australia Women’s T20 WC Live Score: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്; ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റു

India vs Australia, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് മാത്രം തോറ്റു.

Jayadevan AM
Jayadevan AM | Updated On: 28 Jun 2026 | 10:38 PM
India vs Australia Women’s T20 WC Live Score: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്; ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റു
India W vs Australia W

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ഗ്രൂപ്പ് എയില്‍ രണ്ടാമതാണ് ഇന്ത്യ. ഇതുവരെ കളിച്ച മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് മാത്രം തോറ്റു. പാകിസ്ഥാനെയും, നെതര്‍ലന്‍ഡ്‌സിനെയും, ബംഗ്ലാദേശിനെയും തോല്‍പിച്ചു. അപരാജിതരാണ് ഓസീസ്. ഓസ്‌ട്രേലിയയെ തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് തിരിച്ചടിയായത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

India faces a crucial match against Australia today in the Women’s T20 World Cup. The match will start at 7 PM, with the toss at 6:30 PM. India currently stands second in Group A after losing only to South Africa. A victory against the undefeated Australian team will secure India a spot in the semifinals.

LIVE NEWS & UPDATES

The liveblog has ended.
  • 28 Jun 2026 10:14 PM (IST)

    India Knocked Out: ഞെട്ടിക്കുന്ന തോല്‍വി, ഇന്ത്യ പുറത്ത്‌

    വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റു Read More

  • 28 Jun 2026 10:06 PM (IST)

    Ellyse Perry: എല്ലിസ് പെറിക്ക് ഫിഫ്റ്റി

    എല്ലിസ് പെറി അര്‍ധ സെഞ്ചുറി നേടി. 33 പന്തിലാണ് അര്‍ധ ശതകം പിന്നിട്ടത്.

  • 28 Jun 2026 09:43 PM (IST)

    Deepti Sharma: മൂണിയെ വീഴ്ത്തി ദീപ്തി ശര്‍മ

    20 പന്തില്‍ 22 റണ്‍സെടുത്ത ബേത്ത് മൂണിയെ ദീപ്തി ശര്‍മ പുറത്താക്കി. ഓസ്‌ട്രേലിയ 12 ഓവറില്‍ മൂന്ന് വിക്കറ്റിന് 89 എന്ന നിലയില്‍.

  • 28 Jun 2026 09:28 PM (IST)

    Shree Charani Wicket: ലിച്ച്ഫീല്‍ഡിനെ ശ്രീ ചരണി പുറത്താക്കി

    25 പന്തില്‍ 24 റണ്‍സെടുത്ത ഫീബ് ലിച്ച്ഫീല്‍ഡിനെ ശ്രീ ചരണിയുടെ പന്തില്‍ സ്മൃതി മന്ദാന ക്യാച്ചെടുത്ത് പുറത്താക്കി.

  • 28 Jun 2026 09:19 PM (IST)

    ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം

    ഓപ്പണര്‍ ജോര്‍ജിയ വോള്‍ പെട്ടെന്ന് പുറത്തായെങ്കിലും ബേത്ത് മൂണിയും, ഫോര് ലിച്ച്ഫീല്‍ഡും പിടിമുറുക്കുന്നു. ഓസ്‌ട്രേലിയ ആറോവറില്‍ ഒരു വിക്കറ്റിന് 49 എന്ന നിലയില്‍. ബൂണി 13 പന്തില്‍ 17 റണ്‍സുമായും, ലിച്ച്ഫീല്‍ഡ് 21 പന്തില്‍ 22 റണ്‍സുമായും ക്രീസില്‍.

  • 28 Jun 2026 08:59 PM (IST)

    Renuka Singh Strikes: ജോര്‍ജിയ വോള്‍ ഔട്ട്‌

    രണ്ട് പന്തില്‍ നാലു റണ്‍സെടുത്ത ജോര്‍ജിയ വോളിനെ രേണുക സിങ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി.

  • 28 Jun 2026 08:38 PM (IST)

    India Set Australia a Target of 171: ഓസ്‌ട്രേലിയക്ക് 171 റണ്‍സ് വിജയലക്ഷ്യം

    നിര്‍ണായക ‘വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലി’ല്‍ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 170 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 27 പന്തില്‍ 56 റണ്‍സെടുത്ത് തിളങ്ങി.

  • 28 Jun 2026 07:58 PM (IST)

    Smriti Mandhana Out: നിര്‍ഭാഗ്യകരം! സ്മൃതി മന്ദാന റണ്ണൗട്ട്‌

    37 പന്തില്‍ 38 റണ്‍സെടുത്ത സ്മൃതി മന്ദാന റണ്ണൗട്ടായി. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും പ്രതീക്ഷ പകര്‍ന്ന് ജെമിമ റോഡ്രിഗസും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍. ഇന്ത്യ 12 ഓവറില്‍ രണ്ട് വിക്കറ്റിന് 85.

  • 28 Jun 2026 07:44 PM (IST)

    Shafali Verma Out: 34 റണ്‍സെടുത്ത് ഷഫാലി വര്‍മ്മ പുറത്ത്‌

    26 പന്തില്‍ 34 റണ്‍സെടുത്ത ഷഫാലി വര്‍മ്മയെ ഓസീസ് ക്യാപ്റ്റന്‍ സോഫി മോളിനക്സ് പുറത്താക്കി.

  • 28 Jun 2026 07:34 PM (IST)

    Solid Start for India: മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍, 50 പിന്നിട്ടു

    ഇന്ത്യ ഏഴോവറില്‍ 50 കടന്നു. 25 പന്തില്‍ 27 റണ്‍സുമായി സ്മൃതി മന്ദാനയും, 18 പന്തില്‍ 21 റണ്‍സുമായി ഷഫാലി വര്‍മ്മയും ക്രീസില്‍.

  • 28 Jun 2026 07:13 PM (IST)

    ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കം

    ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ച് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും, ഷെഫാലി വര്‍മ്മയും. മൂന്നോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 16 റണ്‍സ് എന്ന നിലയില്‍. 15 പന്തില്‍ 14 റണ്‍സുമായി സ്മൃതിയും, മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ഷെഫാലിയും ക്രീസില്‍.

  • 28 Jun 2026 06:41 PM (IST)

    Australia Women Playing XI: ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവന്‍ അറിയാം

    ബെത്ത് മൂണി, ജോർജിയ വോൾ, ഫീബ് ലിച്ച്‌ഫീൽഡ്, എല്ലിസ് പെറി, ആഷ്‌ലീ ഗാർഡ്‌നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലാൻഡ്, നിക്കോള കാരി, സോഫി മോളിനക്സ്, കിം ഗാർത്ത്, ലൂസി ഹാമിൽട്ടൺ.

  • 28 Jun 2026 06:40 PM (IST)

    ബൗളിങാണ് ആഗ്രഹിച്ചതെന്ന് ഓസീസ് ക്യാപ്റ്റന്‍

    ആദ്യം പന്തെറിയാനാണ് ആഗ്രഹിച്ചതെന്ന് ഓസീസ് ക്യാപ്റ്റന്‍ സോഫി മോളിനക്സ് പറഞ്ഞു. ഫോബി ലിച്ച്‌ഫീൽഡ് ടീമിൽ ഇടം നേടിയിട്ടുണ്ടെന്നും അലാന കിംഗ് കളിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

  • 28 Jun 2026 06:38 PM (IST)

    India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ

    സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധാ യാദവ്, ശ്രീ ചരണി, ക്രാന്തി ഗൗഡ്‌, രേണുക സിംഗ് താക്കൂർ

  • 28 Jun 2026 06:34 PM (IST)

    India W vs Australia W Toss: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

    ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. നന്ദനി ശര്‍മ്മയ്ക്ക് പകരം ക്രാന്തി ഗൗഡ് പ്ലേയിങ് ഇലവനില്‍.

  • 28 Jun 2026 06:24 PM (IST)

    ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് തിരിച്ചടി

    ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നാലു വിക്കറ്റിന് തകര്‍ത്തു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചേ മതിയാകൂ.

  • 28 Jun 2026 06:08 PM (IST)

    പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?

    ഇന്ത്യ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ല. മോശം ഫോമിലുള്ള യാസ്തിക ഭാട്ടിയ കളിക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. ഭാരതി ഫുള്‍മാലിയെ ഉള്‍പ്പെടുത്താന്‍ നേരിയ സാധ്യതയുണ്ട്.

  • 28 Jun 2026 05:57 PM (IST)

    ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പറയുന്നു

    ഓസ്‌ട്രേലിയയില്‍ പുറത്തെടുത്ത മികച്ച പ്രകടനം തങ്ങള്‍ ആത്മവിശ്വാസം പകരുന്നതായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും, ഓപ്പണറുമായ സ്മൃതി മന്ദാന പറഞ്ഞു. ഡബ്ല്യുപിഎല്ലിലൂടെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ നേരിടാന്‍ താരങ്ങള്‍ പഠിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്മൃതി വ്യക്തമാക്കി.

  • 28 Jun 2026 05:23 PM (IST)

    ഓസ്‌ട്രേലിയയോട് തോറ്റാല്‍ എന്തു സംഭവിക്കും?

    നിലവില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍, ഓസ്‌ട്രേലിയയോട് തോറ്റാലും ഇന്ത്യയ്ക്ക് സെമിയിലെത്താം.

Published On - Jun 28,2026 5:19 PM

Follow Us