AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘അദ്ദേഹമെവിടെ? എനിക്കൊന്ന് കാണണം’; മത്സരശേഷം ബ്രിട്ടീഷ് മാധ്യമപ്രവർത്തകനെ തിരഞ്ഞ് ശുഭ്മൻ ഗിൽ

Shubman Gill Trolls British Journalist: രണ്ടാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് ശേഷം ബ്രിട്ടീഷ് മാധ്യമപ്രവർത്തകനെ ട്രോളി ശുഭ്മൻ ഗിൽ. മത്സരത്തിന് മുൻപ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തെയാണ് താരം ട്രോളിയത്.

India vs England: ‘അദ്ദേഹമെവിടെ? എനിക്കൊന്ന് കാണണം’; മത്സരശേഷം ബ്രിട്ടീഷ് മാധ്യമപ്രവർത്തകനെ തിരഞ്ഞ് ശുഭ്മൻ ഗിൽ
ശുഭ്മൻ ഗിൽImage Credit source: PTI
abdul-basith
Abdul Basith | Published: 07 Jul 2025 20:51 PM

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് ശേഷം ബ്രിട്ടീഷ് മാധ്യമപ്രവർത്തകനെ തിരഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മത്സരത്തിന് മുൻപ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ചോദിച്ച ഒരു ചോദ്യത്തെ ട്രോളിക്കൊണ്ടായിരുന്നു ഗില്ലിൻ്റെ പ്രസ്താവന. 336 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് രണ്ടാം മത്സരത്തിൽ ഗില്ലും സംഘവും നേടിയത്.

മത്സരത്തിന് മുൻപ്, എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇതുവരെ വിജയിച്ചില്ല എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ഓർമപ്പെടുത്തൽ. ഇത് പറഞ്ഞ മാധ്യമപ്രവർത്തകനെയാണ് ഗിൽ മത്സരശേഷം തിരഞ്ഞത്. ‘എഡ്ജ്ബാസ്റ്റണിൽ വിജയിച്ചിട്ടില്ലാത്ത ഇന്ത്യ ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുകയാണ്. മത്സരത്തിന് മുൻപ് ഇന്ത്യയെ വിശ്വസിക്കാതിരുന്നവരോട് എന്താണ് പറയാനുള്ളത്’ എന്ന മറ്റൊരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് ‘എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെ, അദ്ദേഹത്തെ എനിക്കൊന്നു കാണണം’ എന്നായിരുന്നു ഗില്ലിൻ്റെ പ്രസ്താവന. ഇത് കേട്ട് വാർത്താസമ്മേളനത്തിലെത്തിയ മറ്റ് മാധ്യമപ്രവർത്തകർ ചിരിക്കുകയും ചെയ്തു.

Also Read: Prithvi Shaw: മുംബൈ വിട്ടു, പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും; ഔദ്യോഗികമായി അറിയിച്ച് താരം

56 വർഷത്തിൽ ഇതാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 587 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ഇംഗ്ലണ്ടിനെ 407 റൺസിന് പുറത്താക്കി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 427 റൺസെടുക്കുന്നതിനിടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 607 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 271 റൺസിന് ഓൾ ഔട്ടായി.

ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി ആകാശ് ദീപ് ഇന്ത്യക്കായി 10 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനായി ജേമി സ്മിത്ത്, ഹാരി ബ്രൂക്ക് എന്നിവർ മികച്ച പ്രകടനങ്ങൾ നടത്തി. പരമ്പരയിൽ രണ്ട് മത്സരം അവസാനിച്ചപ്പോൾ രണ്ട് ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്.