AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ആകാശ് ദീപ് സ്ഥാനമുറപ്പിച്ചു, ബുംറ തിരിച്ചെത്തുമ്പോള്‍ ആരു പുറത്തുപോകും?

India vs England Lord's test: ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തുമ്പോള്‍ ആരു പുറത്തുപോകുമെന്നാണ് ചോദ്യം. ബുംറയ്ക്ക് പകരം അന്തിമ ഇലവനിലെത്തിയത് ആകാശ് ദീപാണ്. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ പ്രകടനം ആകാശ് ദീപിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു

jayadevan-am
Jayadevan AM | Published: 08 Jul 2025 09:28 AM
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രഖ്യാപനം അമിത ആത്മവിശ്വാസം പകരുന്നു (Image Credits: PTI)

1 / 5
എന്നാല്‍ ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തുമ്പോള്‍ ആരു പുറത്തുപോകുമെന്നാണ് ചോദ്യം. ബുംറയ്ക്ക് പകരം അന്തിമ ഇലവനിലെത്തിയത് ആകാശ് ദീപാണ്. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ പ്രകടനം ആകാശ് ദീപിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

2 / 5
സായ് സുദര്‍ശന് പകരമായി വാഷിങ്ടണ്‍ സുന്ദറും, ശാര്‍ദ്ദുല്‍ താക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയിരുന്നു. ഇതില്‍ ആരെങ്കിലും പുറത്തുപോകാനുള്ള സാധ്യതകള്‍ പരിശോധിക്കാം.

3 / 5
വാഷിങ്ടണ്‍ ബൗളിങില്‍ തിളങ്ങിയില്ലെങ്കിലും ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 42, രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പന്തില്‍ 12 നോട്ടൗട്ട്. മോശം പ്രകടനം പുറത്തെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ സ്ഥാനം പരുങ്ങലിലാണ്.

4 / 5
പ്രസിദ്ധ് കൃഷ്ണയാണ് മറ്റൊരു ഓപ്ഷന്‍. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ സാധിച്ചുള്ളൂ. റണ്‍സുകള്‍ ധാരാളം വിട്ടുകൊടുക്കുന്നതും പ്രസിദ്ധിന് വെല്ലുവിളിയാണ്.

5 / 5