AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithvi Shaw: മുംബൈ വിട്ടു, പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും; ഔദ്യോഗികമായി അറിയിച്ച് താരം

Prithvi Shaw Will Play For Maharashtra Next Season: മുംബൈ വിട്ട പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും. താരവും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഇത് സ്ഥിരീകരിച്ചു.

Prithvi Shaw: മുംബൈ വിട്ടു, പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും; ഔദ്യോഗികമായി അറിയിച്ച് താരം
പൃഥ്വി ഷാImage Credit source: PTI
abdul-basith
Abdul Basith | Published: 07 Jul 2025 19:24 PM

യുവതാരം പൃഥ്വി ഷാ മുംബൈ വിട്ടു. ആഭ്യന്തര ക്രിക്കറ്റിൽ താരം ഇനി മഹാരാഷ്ട്രയ്ക്ക് വേണ്ടിയാവും കളിക്കുക. ഇക്കാര്യം പൃഥ്വി ഷാ തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി താരം കളത്തിനകത്തും പുറത്തും വിവാദത്തിലായിരുന്നു. ഇതിനിടെ താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എൻഒസി ആവശ്യപ്പെട്ടതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“കരിയറിലെ ഈ അവസരത്തിൽ, മഹാരാഷ്ട്ര ടീമിൽ കളിക്കുന്നത് ഒരു ക്രിക്കറ്റർ എന്ന നിലയിൽ എൻ്റെ വളർച്ചയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. നൽകിയ അവസരങ്ങൾക്കും പിന്തുണയ്ക്കും മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എന്നും കടപ്പെട്ടിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ച നടപടിക്രമങ്ങൾ ഒന്നാംതരമാണ്. മഹാരാഷ്ട്ര പ്രീമിയർ ലീഗ്, വിമൻസ് എംപിഎൽ, കോർപ്പറേസ്റ്റ് ഷീൽഡ്, ഡിബി ദിയോധർ ടൂർണമെൻ്റ് തുടങ്ങിയവ അവരുടെ കാഴ്ചപ്പാടിൻ്റെ അടയാളമാണ്. ഇത്തരത്തിൽ പുരോഗമനപരമായ ഒരു സിസ്റ്റത്തിൻ്റെ ഭാഗമാവുന്നത് എൻ്റെ ക്രിക്കറ്റ് കരിയറിൽ വലിയ സ്വാധീനമുണ്ടാക്കും. ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജ്നീഷ് ഗുർബാനി, മുകേഷ് ചൗധരി തുടങ്ങിയവർക്കൊപ്പം മഹാരാഷ്ട്ര ടീമിൽ കളിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.”- പൃഥ്വി ഷാ പറഞ്ഞു.

Also Read: South Africa vs Zimbabwe: ലാറയുടെ 400 റൺസ് മറികടക്കുന്നില്ലെന്ന് വ്യാൻ മുൾഡർ; 367ൽ നിൽക്കെ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് രോഹിത് പവാർ പൃഥ്വി ഷായെ സ്വാഗതം ചെയ്തു. “മഹാരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് പൃഥ്വി ഷായെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ വരവ് കഴിവുറ്റ താരങ്ങളുള്ള ടീമിനെ കൂടുതൽ ശക്തമാക്കും. പൃഥ്വി ഷായുടെ ഐപിഎൽ, ഇൻ്റർനാഷണൽ മത്സരപരിചയം വിലമതിക്കാൻ കഴിയാത്തതാണ്.”- അദ്ദേഹം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ പൃഥ്വി ഷായുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയിരുന്നു.