Suyrakumary Yadav: ‘ആ രാത്രി മറക്കില്ല’! വരികള്‍ക്കിടയില്‍ പലതും ഒളിപ്പിച്ച് സൂര്യയുടെ കുറിപ്പ്; ബിസിസിഐയ്‌ക്കെതിരായ ഒളിയമ്പോ?
Suryakumar Yadav's Latest Post Is Going Viral: തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ, സൂര്യകുമാര്‍ യാദവ് പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്.ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടനേട്ടത്തിന് രണ്ട് വയസ് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് സൂര്യ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അട്ടിമറികള്‍ക്ക് കെല്‍പുണ്ടെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ടെങ്കിലും ദുര്‍ബലരുടെ പട്ടികയിലാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ സ്ഥാനം. അത്തരത്തിലുള്ള ടീമിനോട് രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര പൂര്‍ണമായും അടിയറവ് വെച്ചതിന്റെ നാണക്കേടിലാണ് ലോക ടി20 ജേതാക്കളായ ഇന്ത്യ. ഇന്ത്യയുടെ മുന്‍നിര ടീമാണ് അയര്‍ലന്‍ഡിനോട് തോറ്റമ്പിയതെന്നതാണ് പ്രത്യേകത. ടി20 ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ ശ്രേയസ് അയ്യറിന് സാധിച്ചില്ല. ഇതിന് പിന്നാലെ ശ്രേയസ് അയ്യറിനെ ക്യാപ്റ്റനാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെക്കുറിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നു. ക്യാപ്റ്റനായി നയിച്ച 52 മത്സരങ്ങളില്‍ 40-ലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. സൂര്യ നയിച്ച മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് തോറ്റത്. രണ്ടെണ്ണം സമനിലയിലായി. രണ്ടെണ്ണത്തില്‍ റിസള്‍ട്ടുണ്ടായില്ല. ഏതാണ്ട് 80 ശതമാനത്തിലധികമാണ് നായകനെന്ന നിലയില്‍ സൂര്യയുടെ വിജയശതമാനനിരക്ക്.
ഇത്തരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സൂര്യയെ മാറ്റാനുള്ള തീരുമാനം തിരിച്ചടിയായെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. എന്നാല്‍ മോശം ഫോമിലുള്ള 35-കാരനായ സൂര്യയെ മാറ്റിയത് ശരിയായ തീരുമാനമാണെന്നും, ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ ശ്രേയസിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
സൂര്യകുമാര്‍ യാദവിന്റെ കുറിപ്പ്:
എന്നാല്‍ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ, സൂര്യകുമാര്‍ യാദവ് പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 2024-ലെ ടി20 ലോകകപ്പിലെ കിരീടനേട്ടത്തെക്കുറിച്ചായിരുന്നു സൂര്യയുടെ കുറിപ്പ്. സൂര്യയുടെ വാക്കുകള്‍ ചുവടെ:
“കായികരംഗത്ത് നിങ്ങളുടെ മനസ്സിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന ചില നിമിഷങ്ങളുണ്ട്. ഓരോ ത്യാഗങ്ങളും, നേരിട്ട തിരിച്ചടികളും, കഠിനമായ പരിശീലന സെഷനുകളും, ഗാലറിയിൽ നിന്നുള്ള ഓരോ ആർപ്പുവിളികളും—ഇതെല്ലാമാണ് നമ്മളെ ആ മറക്കാനാവാത്ത രാത്രിയിലേക്ക് നയിച്ചത്.
Also Read: India vs Ireland: ഇന്ന് ആരെയാണോ കണി കണ്ടത്? ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരി അയര്‍ലന്‍ഡ്
അവിശ്വസനീയമായ ഒരു കൂട്ടം സഹപ്രവർത്തകർക്കൊപ്പം അത് പങ്കിടാൻ കഴിഞ്ഞതിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കൊപ്പം ആ നിമിഷം അനുഭവിക്കാൻ സാധിച്ചതിലും ഞാൻ ഏറെ അഭിമാനിക്കുന്നു. ആ ഫൈനൽ മത്സരത്തിന് മുൻപും, മത്സരത്തിനിടയിലും, അതിനുശേഷവും നിങ്ങളുടെ അളവറ്റ സ്നേഹം ഞങ്ങൾക്ക് അനുഭവവേദ്യമാക്കിയതിന് എല്ലാവർക്കും നന്ദി. ജൂൺ 29, 2024; ആ ദിനം എന്നും നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും”-എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.
സൂര്യയുടെ പോസ്റ്റ്:
ആ കുറിപ്പിന് പിന്നിലെന്ത്?
സൂര്യയുടെ വാക്കുകളില്‍ അസ്വഭാവികതയില്ലെങ്കിലും, താരം പങ്കുവെച്ച കുറിപ്പിന്റെ സമയവും, സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ അത് ബിസിസിഐയ്‌ക്കെതിരായ ഒളിയമ്പായി വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ അതില്‍ അസ്വഭാവികത സംശയിക്കേണ്ട സാഹചര്യമില്ല. കാരണം 2024-ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്ന് (ജൂണ്‍ 29) രണ്ട് വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടനേട്ടത്തിന് രണ്ട് വയസ് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് സൂര്യ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
English Summary
India’s senior cricket team suffered a shocking T20 series defeat against Ireland under new captain Shreyas Iyer. This loss sparked heavy social media criticism regarding Iyer’s appointment and the removal of Suryakumar Yadav as captain. Fans highlighted Yadav’s incredible 80% win rate, while critics supported replacing him due to his poor form at age 35. Amid the controversy, Yadav shared an emotional post celebrating the second anniversary of India’s 2024 T20 World Cup victory.