Gautam Gambhir : ഇംഗ്ലണ്ട് പര്യടനത്തിന് നിൽക്കുന്നില്ല; ഗൗതം ഗംഭീർ നാട്ടിലേക്ക് തിരിച്ചു
Gautam Gambhir Mother Health : ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങന്നുയെന്ന് റിപ്പോർട്ട് പുറത്ത് വന്നത്.

Gautam Gambhir
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങുന്നു. ഗൗതം ഗംഭീറിൻ്റെ മാതാവിനെ അസുഖം ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് മുഖ്യപരിശീലകൻ സ്വദേശത്തേക്ക് മടങ്ങുന്നതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ഗംഭറീൻ്റെ മാതാവിനെ ന്യൂ ഡൽഹിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്ത് ഓസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെയാണ് കുടുംബ
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടുള്ള ടീമിൻ്റെ ഇൻട്രാ സ്ക്വാഡ് മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഗംഭീറിൻ്റെ നാട്ടിലേക്കുള്ള മടക്കം. ഇന്നലെ ജൂൺ 12-ാം തീയതി വ്യാഴാഴ്ച തന്നെ ഗംഭീറു കുടുംബവും നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ഗംഭീറിൻ്റെ അഭാവത്തിൽ സഹപരശീലകൻ റിയൻ ടെൻ ഡൊഷെൻ്റെ ഇന്ത്യൻ സീനിയർ താരങ്ങളും ഇന്ത്യ എ (ജൂനിയർ താരങ്ങൾ) തമ്മിലുള്ള ഇൻട്ര സ്ക്വാഡ മത്സരം നിയന്ത്രിക്കും. ബോളിങ് കോച്ച് മോർണി മോർക്കലും ബാറ്റിങ് കോച്ച് സുതാൻഷു കൊടാകും ടീമിനൊപ്പം തുടരും.മറ്റ് പ്രതിസന്ധികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഗംഭീർ ഒരാഴ്ചക്കുള്ളിൽ തന്നെ തിരികെയെത്തി ടീമിനൊപ്പം ചേരും. ജൂൺ 20-ാം തീയതിയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുക.
ALSO READ : Rohit Sharma : രോഹിത് ശർമയുടെ ലക്ഷ്യം 2027 ലോകകപ്പ്; പക്ഷെ ബിസിസിഐ ആഗ്രഹിച്ചത് മറ്റൊന്ന്
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് – ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, യശ്വസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, സായി സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ,ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാഷ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് – ഷൊയ്ബ് ബഷീർ, ജേക്കബ് ബെഥെൽ, ഹാരി ബ്രൂക്ക്, ബ്രിഡൺ കാർസ്, സാം കുക്ക്, സാക് ക്രോളി,ബെൻ ഡക്കെറ്റ്, ജാമി ഓവർട്ടൺ, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ബെൻ സ്റ്റോക്സ്,ജോഷ് ടങ്, ക്രിസ് വോക്സ്